മലാക്കാ
മലേഷ്യയിലെ 13 സംസ്ഥാനങ്ങളിൽ ഒന്നാണ് മലാക്കാ (മലയ്: Melaka). പേർലിസ്, പെനാഗ് എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനമാണിത്. മലാക്കാ കടലിടുക്കിനടുത്തുള്ള മലായ് പെനിൻസുല എന്ന പ്രദേശത്താണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ അതിർത്തി നിഗെരി സെമ്പിലാനിൽ നിന്ന് വടക്കും, ജോഹോർ സംസ്ഥാനത്തിന്റെ തെക്കും ആണ്. മലാക്കാ സിറ്റി ആണ് തലസ്ഥാനം. മലേഷ്യയുടെ തലസ്ഥാനമായ കോലാലമ്പൂരിന് 148 കിലോമീറ്റർ അകലെ കിഴക്കും, ജോഹോർ സംസ്ഥാനത്തെ പ്രധാന നഗരമായ ജോഹോർ ബഹ്റുവിൽ നിന്ന് 235 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറായിട്ടാണ് മലാക്കായുടെ സ്ഥാനം. ഇതൊരു ചരിത്ര പ്രാധാന്യമുള്ള പ്രദേശമായതിനാൽ യുനെസ്കോ ഈ സംസ്ഥനത്തെ 2008 ജൂലൈ 7 മുതൽ പൈതൃകസംസ്ഥാനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി. ഭൂമിശാസ്ത്രം1,664 കി.m2 (642 ച മൈ) ഭാഗത്താൽ ചുറ്റപ്പെട്ടതാണ് മലാക്കാ.[1] ഈ സംസ്ഥാനത്തെ മൂന്ന് ജില്ലകളായി തിരിച്ചിരിക്കുന്നു. മധ്യമലാക്കാ(314 km²), അലോർ ഗജ(660 km²), ജാസിൻ (676 km²)എന്നിവയാണ് ജില്ലകൾ. മലായ് പെനിൻസുലയുടെ തെക്ക് പടിഞ്ഞാറ് കടലോരഭാഗത്തും, സുമാത്രയുടെ എതിർഭാഗത്തും, നെഗെരി സെമ്പിലാനിന്റെ വടക്കും ജോഹോറിന്റെ കിഴക്കുമായിട്ടാണ് മാലാക്കായുടെ സ്ഥാനം. മലേഷ്യയുടെ തലസ്ഥാനമായ കോലാലമ്പൂരിലേക്ക് ഇവിടെ നിന്നും 148 കിലോമീറ്ററും സിങ്കപ്പൂരിലേക്ക് 245 കിലോമീറ്ററുമാണുള്ളത്. മലാക്കാ സിറ്റിയാണ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരം. മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപാതകൾ ഈ സംസ്ഥാനത്തിലൂടെയാണ് കടന്ന് പോകുന്നത്. സാമ്പത്തികംവിനോദസഞ്ചാര കേന്ദ്രങ്ങളും യന്ത്രവത്കൃത ഫാക്ടറികളും ഇവിടുത്തെ സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. മലാക്കാ അംഗീകരിച്ചിരിക്കുന്ന ഒരു മുദ്രാവാക്യമാണ് "Melawat melaka bererti melawati malaysia". അതായത്, മലാക്കാ സന്ദർശനം മലേഷ്യാ സന്ദർശിക്കുന്നതുപ്പോലെയാണ്. സാംസ്കാരികമായി സമ്പന്നമായ ഒരു സംസ്ഥാനമായതിനാൽ ഇവിടെ അനേകം ചരിത്രപ്രധാന്യമുള്ള പ്രദേശങ്ങൾ കാണാൻ സാധിക്കും. മലേഷ്യായിലെ പ്രധാന വാനനിരീഷണ കേന്ദ്രം മലാക്കായിലാണ് തയ്യാറാക്കിയിട്ടുള്ളത്.[3] [4] ആരോഗ്യംമലാക്കായിലെ പ്രധാനപ്പെട്ട ആശുപത്രികളാണ് ചുവടെ ചേർക്കുന്നത്:
ചിത്രങ്ങൾ
See alsoകുറിപ്പുകൾ
അവലംബം
External linksMalacca എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|