മലയാള ഭാഷയിലെ സർവ്വാക്ഷരസംഹിതയിൽ സങ്കോടനം ചെയ്തിട്ടുള്ള അക്ഷരങ്ങൾ അടങ്ങുന്ന വിഭാഗമാണ് മലയാളം യൂണിക്കോഡ് ബ്ലോക്ക് അഥവാ മലയാളം സർവ്വാക്ഷര സംഹിത[3]. 1988ലെ ഇസ്കി സ്റ്റാന്റേഡിലെ A2-ED മലയാളം അക്ഷരങ്ങളിൽ നിന്ന് U+0D02..U+0D4D തുടങ്ങിയ കോഡ് പോയന്റുകൾ നേരിട്ട് തന്നെ സ്വീകരിച്ചതാണ് ഇതിന്റെ മുൻകാലരൂപം. ദേവനാഗരി, ബംഗാളി, ഗുരുമുഖി, ഗുജറാത്തി, ഒറിയ, തമിഴ്, തെലുങ്ക്, കന്നട അക്ഷരവിഭാഗങ്ങളും ഇസ്കി എൻകോഡിങ്ങിനെ അടിസ്ഥാനമാക്കിയിട്ടുള്ളവയാണ്.