മലയാള നോവൽമലയാള സാഹിത്യത്തിലെ ഒരു പ്രധാന ഭാഗമാണ് മലയാളം നോവൽ. ആദ്യകാല നോവലുകൾഭാഷയിൽ ആദ്യം ഗ്രന്ഥരൂപം പൂണ്ട നോവൽ ജോസഫ് പീറ്റ് എന്ന മിഷണറി തർജമ ചെയിത കാതറൈൻ മുല്ലെൻസിന്റെ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ (1854) ആണ്. മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത് അപ്പു നെടുങ്ങാടി രചിച്ച കുന്ദലതയാണ് (1887).[1] ഒരു പ്രധാന നോവൽ ആയി കണക്കാക്കപ്പെടുന്നില്ലെങ്കിലും മലയാള ഭാഷയിലെ ആദ്യ നോവൽ എന്ന പ്രതാപം ഈ നോവലിനുണ്ട്. ഒരു കേരളീയൻ എഴുതിയ ആദ്യ നോവലും മലബാർ മേഖലയിൽ പ്രസിദ്ധീകരിച്ച ആദ്യ നോവലും കൂടിയായിരുന്നു ഇത്. കലിംഗസാമ്രാജ്യത്തിലെ രാജാവിന്റെ മകളായ കുന്ദലതയെ കേന്ദ്രീകരിച്ചുള്ള ഒരു ചരിത്ര വിവരണമായിരുന്നു ഈ നോവൽ. ഒ. ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലാണ് മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. മലയാള സാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ നോവലിലൂടെ മലയാളത്തിലെ പുതിയ ഗദ്യസാഹിത്യരൂപത്തിന് പ്രാരംഭം കുറിച്ചു.[2] ഈ നോവലിലെ പ്രധാന കഥാപാത്രത്തെ ഈ ശീർഷകം പരാമർശിക്കുന്നു. ഇന്ദുലേഖ എന്ന നോവലിനോടുള്ള വായനക്കാരുടെ നല്ല പ്രതികരണം ഒ. ചന്തുമേനോന് ശാരദ എന്ന നോവൽ എഴുതാൻ പ്രേരകമായി. 1892 ൽ എട്ട് അദ്ധ്യായങ്ങൾ ഉൾപ്പെടുന്ന നോവലിന്റെ ആദ്യഭാഗം പുറത്തിറങ്ങി.നോവലിന്റെ രണ്ടാംഭാഗം ഏഴുതികൊണ്ടിരിക്കുന്നതിനിടെ 1899 ൽ ചന്തുമേനോൻ മരിച്ചതിനാൽ (1899) ശാരദ എന്ന നോവലിനെ അപൂർണ്ണനോവലായി കണക്കാക്കുന്നു. ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായ സി.വി. രാമൻപിള്ള എഴുതിയ ചരിത്ര- കാല്പനിക സമ്മിശ്ര സാഹിത്യമായ മാർത്താണ്ഡവർമ്മ (1891) എന്ന നോവൽ മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു. ദ്രാവിഡഭാഷയിലെ ആദ്യ ചരിത്രാഖ്യായികയും തിരുവിതാംകൂറിൽ നിന്നുമുള്ള ആദ്യനോവലും കൂടിയാണ് മാർത്താണ്ഡവർമ്മ. പുല്ലിംഗ സ്വഭാവത്തോടു കൂടിയ തലക്കെട്ടിൽ പുറത്തിറങ്ങുന്ന ആദ്യനോവലും മാർത്താണ്ഡവർമ്മയാണ്. ഇന്ദുലേഖയ്ക്ക് മുമ്പുതന്നെ മാർത്താണ്ഡവർമ പൂർത്തീകരിച്ചിരുന്നു. എന്നാൽ, സാമ്പത്തിക കുറവ് കാരണം 1891 വരെ പ്രസിദ്ധീകരണം സാധ്യമായില്ല. രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ചരിത്രാഖ്യായിക ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ സാമൂഹിക പിന്നോക്കവിഭാഗങ്ങളെ പരാമർശിച്ച ആദ്യത്തെ മലയാളം നോവലായിരുന്നു 1892 ൽ പോതേരി കുഞ്ഞമ്പു എഴുതിയ 'സരസ്വതി വിജയം'. കേരളത്തിലെ ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ആദ്യത്തെ നോവലുകളിൽ ഒന്നായിരുന്നു 1892 ൽ കൊച്ചീപ്പൻ തകരൻ എഴുതിയ 'കൊച്ചുത്തൊമൻ'. 1900-നു മുൻപുള്ള മലയാള നോവലുകളുടെ പട്ടിക
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ മലയാള നോവലുകൾപാശ്ചാത്യ സാഹിത്യത്തിൽ നിന്നും മലയാള സാഹിത്യത്തിലേക്കുള്ള വിവർത്തനങ്ങൾ, അനുരൂപപ്പെടുത്തലുകൾ എന്നിവ മുഖേന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളത്തിൽ മികച്ച നോവലുകൾ ഉണ്ടായി. കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ അക്ബറാണ് ( ലിൻഡ് ബെർഗ്ഗ് ബ്രാവേർസിന്റെ അക്ബർ (1894)എന്ന ഡച്ച് നോവൽ വിവർത്തനം ചെയ്തത്), സാമുവൽ ജോൺസന്റെ റസ്സേലാസിന്റെ സ്വതന്ത്ര പരിഭാഷ (പരിഭാഷപ്പെടുത്തിയത് പിലോ പോൾ, 1895), സി. വി. രാമൻ പിള്ളയുടെ റോബിൻസൺ ക്രൂസോ (1916, ഡാനിയൽ ഡെഫിയുടെ ഇംഗ്ലീഷ് നോവലായ റോബിൻസൺ ക്രോസോയുടെ വിവർത്തനം), പി. എൻ. കൃഷ്ണപിള്ള എഴുതിയ സത്യകൃതിചാരിതം (ഒലിവർ ഗോൾഡ്സ്മിത്തിന്റെ ദ വികാർ ഓഫ് വേക്ഫീൽഡ് (1930) എന്ന നോവലിന്റെ വിവർത്തനം), കെ. ഗോവിന്ദൻ തമ്പിയുടെ രാജസിംഹൻ (അലക്സാണ്ടർ ഡുമാസിന്റെ ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ എന്ന നോവലിന്റെ വിവർത്തനം), നലപ്പാട്ട് നാരായണ മേനോൻ വിവർത്തനം ചെയ്ത പാവങ്ങൾ ( വിക്ടർ ഹ്യൂഗോയുടെ ജീൻ വാൽ ജീൻ എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും വിവരിക്കുന്ന ലെസ് മിസറബിൾ എന്ന നോവലിന്റെ വിവർത്തനം) തുടങ്ങിയ നോവലുകൾ ഇതിൽ പ്രധാനപ്പെട്ടവയാണ്. അവലംബം
|