മലയാളലിപിയുടെ വളർച്ചയിൽ ഇന്നു കാണുന്ന ആധുനിക ലിപിയുടെ തൊട്ടു മുന്നെയുള്ള രൂപങ്ങളിലൊന്നാണ് മലയാണ്മ.[അവലംബം ആവശ്യമാണ്] ഒരുപാടു പിന്നിലേക്കു നോക്കിയാൽ, മലയാളലിപിയുടെ ചരിത്രം ഒട്ടുമിക്ക ഭാരതീയ ലിപികളുടേതു പോലെ പ്രാചീന ബ്രാഹ്മി ലിപിയിൽ നിന്ന് തന്നെയാണെന്ന് കാണാം.
"മലയാണ്മ” എന്നറിയപ്പെടുന്ന ഈ ലിപിയുടെ പൂർണമായ പേര് ‘തെക്കൻ മലയാണ്മ’ എന്നാണ്. നേരത്തെ സൂചിപ്പിച്ച കോലെഴുത്ത് ലിപിയെ വടക്കൻ ദിക്കുകളിൽ മലയായ്മ അഥവാ മലയാണ്മ എന്നും പറഞ്ഞിരുന്നു.
“മലയാണ്മ എഴുതിക്കാണുന്ന അക്ഷരം രണ്ടു വിധം. ഒന്നു പുരാണമായി നടപ്പുള്ള വട്ടെഴുത്ത്. (കോലെഴുത്തെന്നും ചൊല്ലുന്നു) അതിപ്പോഴും ചോനർക്കു പ്രമാണം. (ജോനകർ - മാപ്പിളമാർ) രണ്ടാമതു സംസ്കൃതഗ്രന്ഥങ്ങളിൽ മുമ്പേ നടപ്പായ ആര്യ എഴുത്ത്. അതിപ്പോൾ സർവ്വ സമ്മതം എന്നു പറയാം.” - ഗുണ്ടർട്ടിന്റെ മലയാളഭാഷാ വ്യാകരണം (പുറം 2)
അവലംബം
കേരളത്തിലെ പ്രാചീനലിപികൾ - ഡോ. എൻ. സാം
പ്രാചീനഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും - ഡോ. എസ്.ജെ. മംഗലം