മനോജ് കാനപ്രമുഖ ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് മനോജ് കാന. 1973 ൽ പയ്യന്നൂരിൽ ജനനം. നാടകപ്രവർത്തനങ്ങളിലൂടെ സിനിമാരംഗത്തെത്തിയ മനോജ് കാന തന്റെ നാല് സിനിമകൾ കൊണ്ടു തന്നെ മലയാള സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 2012-ൽ പുറത്തിറങ്ങിയ ചായില്യം മലയാള സമാന്തര സിനിമാ രംഗത്ത് ഒരു മുന്നേറ്റം തന്നെ ആയിരുന്നു. നിർമ്മാണ രീതിയിലും സംവിധാനത്തിലും സിനിമ വേറിട്ടു നിന്നു. ജനകീയമായി നിർമ്മിച്ച സിനിമ കേരളത്തിലുടനീളമുള്ള സാംസ്‌കാരിക പ്രവർത്തകരും സിനിമാപ്രേമികളും ഏറ്റെടുത്തു.വടക്കേ മലബാറിലെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ, സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയാണ് ചായില്യം. തിയറ്റർ റിലീസിന് പുരമേ ചെറുതും വലുതുമായ നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും സിനിമ പ്രദർശിപ്പിക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചായില്യം പ്രദർശിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌ക്കാരമടക്കം നിരവധി പുരസ്‌ക്കാരം നേടിയ സിനിമയാണ് ചായില്യം. തുടർന്ന് 2016-ൽ പുറത്തിറങ്ങിയ അമീബ യും തികച്ചും വ്യത്യസ്തമായ സിനിമയാണ്. കാസർകോഡ് എൻഡോസൾഫാൻ ദുരന്തബാധിതരുടെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കിയ സിനിമ ദുരന്തത്തിൽ ഇരകളായവരുടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ജീവിതപ്രതിസന്ധികളെ കുറിച്ച് സംസാരിക്കുന്നു. ശരീരവളർച്ച നിലച്ചുപോയ മനുഷ്യരുടെ പ്രണയവും അഭിലാഷങ്ങളും ആത്മസംഘർഷങ്ങളും പ്രമേയമാക്കി ഇന്ത്യയിൽ തന്നെ ആദ്യമായി നിർമ്മിക്കപ്പെട്ട സിനിമയാണ് അമീബ. കേവലം സഹതാപത്തിനപ്പുറം ജീവിതം അടയാളപ്പെടുത്തിയ അമീബ പ്രേക്ഷകപ്രശംസയും സംസ്ഥാന സർക്കാറിന്റേതടക്കം നിരവധി പുരസ്‌ക്കാരങ്ങളും നേടി. മൂന്നാമത്തെ സിനിമയായ കെഞ്ചിര വയനാട്ടിലെ ആദിവാസി ഗോത്രജനതയുടെ നിലനിൽപ്പിന്റെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയാണ്. പണിയ ഭാഷയിൽ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സിനിമയാണ് കെഞ്ചിര. ആദിവാസി കലാകാരൻമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകൂടിയാണ് കെഞ്ചിര. സാമൂഹിക പ്രവർത്തകൻ, നാടകപ്രവർത്തകൻ എന്നീ നിലകളിൽ ഇരുപതിലേറെ വർഷങ്ങൾ നീണ്ട ആദിവാസി ജനതയോടുള്ള സംവിധായകന്റെ ആത്മബന്ധത്തിന്റെ അനുഭവപശ്ചാത്തലത്തിൽ കൂടിയാണ് സിനിമ സംവിധാനം ചെയ്തത്. ഇന്ത്യൻ പനേരമയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട സിനിമ ദേശീയ പുരസ്‌ക്കാരമടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കി. നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചു. 2022- ൽ പുറത്തിറങ്ങിയ ഖെദ്ദ ആധുനികജീവിതത്തിലെ കെണികളെ കുറിച്ച് ചർച്ച ചെയ്യുന്നു. ഒരു മധ്യവഗ്ഗ കുടുംബത്തിൽ സംഭവിക്കുന്ന പ്രശങ്ങളിലൂടെ ആധുനിക സംവേദന മാധ്യമങ്ങളായ ഫോണും ഇന്റർനെറ്റും സ്വകാര്യ ജീവിതത്തെയും സമാധാനത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് തുറന്നു കാട്ടുന്നു. നിലവിൽ കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ (Centre for Development of Imaging Technology) അസിസ്റ്റന്റ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്ന മനോജ് കാന ചലച്ചിത്ര അക്കാദമി മെമ്പറാണ്. സിനിമകൾചായില്യം (2012)വടക്കേ മലബാറിലെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുവിധവയുടെ ജീവിത പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് ചായില്യം. സ്ത്രീ-പുരുഷ ബന്ധങ്ങളുടെ സംഘർഷങ്ങളിലേക്കും പുരുഷകേന്ദ്രീകൃതമായ പൊതുബോധത്തിന്റെ അർത്ഥശീന്യതയെക്കുറിച്ചും സിനിമ ചർച്ച ചെയ്യുന്നു പുരസ്‌ക്കാരങ്ങൾ
അമീബ (2016 )കാസർകോഡ് എൻഡോസൾഫാൻ ദുരന്തബാധിതരുടെ ജീവിതം തുറന്നു കാണിക്കുന്ന സിനിമയാണ് അമീബ. ശരീര വളർച്ച നിലച്ചു പോകുന്ന മനുഷ്യരുടെ ആന്തരിക ചോദനകളെ കുറിച്ചും മാനസിക സംഘർഷങ്ങളെ കുറിച്ചും സംസാരിക്കുന്നു. കേവലം സഹതാപത്തിനപ്പുറം ഇരകളുടെ പ്രണയത്തെയും ആത്മസംഘർഷങ്ങളെയും അടയാളപ്പെടുത്തുന്ന സിനിമ പുരസ്‌ക്കാരങ്ങൾ
കെഞ്ചിര (2019)കേരളത്തിലെ ആദിവാസി വിഭാഗമായ പണിയ സമുദായത്തിന്റെ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണ് കെഞ്ചിര. പതിമീന്ന് വയസ്സുള്ള പെൺകുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗോത്രജനതയുടെ ജീവിതവും ദൈന്യതയും പ്രതിരോധവും സംവിധായകൻ മുന്നോട്ട് വെക്കുന്നു. പരിക്കൃത സമൂഹത്തിന്റെ മനസ്സാക്ഷിക്കുമുന്നിൽ ഒരു വെല്ലുവിളിയാണ് കെഞ്ചിര. പണിയ ഭാഷയിൽ ഒരുക്കിയ ആദ്യ ഇന്ത്യൻ സിനിമയാണ് കെഞ്ചിര. പുരസ്‌ക്കാരങ്ങൾ
ഖെദ്ദ (2022)ആധുനിക ലോകത്തെ കെണികളെ കുറിച്ച സംസാരിക്കുന്ന സിനിമയാണ് ഖെദ്ദ. ഒരു മധ്യവർഗ്ഗ കുടുംബത്തിലെ അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന സിനിമ പുതിയകാലത്തെ സംവേദന മാധ്യമങ്ങളായ സ്മാർട്ട ഫോണും ഇന്റർനെറ്റും സ്വകാര്യ ജീവിതത്തെയും സമാധാനത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് തുറന്നു കാട്ടുന്നു അവലംബം |