മനുഷ്യ ശരീരം![]() മനുഷ്യശരീരം എന്നത് ഒരു മനുഷ്യന്റെ ഘടനയാണ്. വിവിധതരം കോശങ്ങൾ ചേർന്ന് ടിഷ്യൂകളും അവയവ സംവിധാനങ്ങളും സൃഷ്ടിക്കുന്നു. അവ മനുഷ്യ ശരീരത്തിന്റെ ഹോമിയോസ്റ്റാസിസും വയബിലിറ്റിയും ഉറപ്പാക്കുന്നു. തല, കഴുത്ത്, കൈ, കാലുകൾ, പാദം എന്നിവയെല്ലാം ശരീരത്തിൻ്റെ ഭാഗമാണ്. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പഠനത്തിൽ ശരീരശാസ്ത്രം, ഫിസിയോളജി, ഹിസ്റ്റോളജി, ഭ്രൂണശാസ്ത്രം എന്നിവ ഉൾപ്പെടുന്നു. ഫിസിയോളജി മനുഷ്യശരീരത്തിന്റെ വ്യവസ്ഥകളിലും അവയവങ്ങളിലും അവയുടെ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരോഗ്യ വിദഗ്ധർ, ഫിസിയോളജിസ്റ്റുകൾ, ശരീരശാസ്ത്രജ്ഞർ എന്നിവരാണ് ശരീരത്തെക്കുറിച്ച് പഠിക്കുന്നത്. അതുകൂടാതെ ചിത്രകാരന്മാർ മനുഷ്യരൂപങ്ങൾ വരക്കുന്നതിന് ശരീരത്തെക്കുറിച്ച് പഠിക്കാറുണ്ട്. മനുഷ്യശരീരത്തിലെ ഘടകങ്ങൾ
മനുഷ്യ ശരീരം ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ, കാൽസ്യം, ഫോസ്ഫറസ് എന്നിവയുൾപ്പടെയുള്ള മൂലകങ്ങൾ അടങ്ങിയതാണ്.[1] ശരീരത്തിലെ ട്രില്യൺ കണക്കിന് കോശങ്ങളിലും സെല്ലുലാർ അല്ലാത്ത ഘടകങ്ങളിലും ഈ മൂലകങ്ങൾ കാണപ്പെടുന്നു. മുതിർന്ന പുരുഷ ശരീരത്തിന്റെ 60% വെള്ളമാണ്. മൊത്തം ജലത്തിന്റെ അളവ് ഏകദേശം 42 ലിറ്റർ (9.2 imp gal; 11 US gal) ആണ്. ഇതിൽ 3.2 ലിറ്റർ (0.70 imp gal; 0.85 US gal) ബ്ലഡ് പ്ലാസ്മ അടങ്ങിയ 19 ലിറ്റർ (4.2 imp gal; 5.0 US gal) എക്സ്ട്രാസെല്ലുലാർ ഫ്ലൂയിഡ്, ഏകദേശം 8.4 ലിറ്റർ (1.8 imp gal; 2.2 US gal) ഇന്റർസ്റ്റീഷ്യൽ ഫ്ലൂയിഡ്, ഏകദേശം 23 ലിറ്റർ (5.1 imp gal; 6.1 US gal) കോശങ്ങൾക്കുള്ളിലെ ദ്രാവകം എന്നിവയാണ് ഉള്ളത്.[2] കോശങ്ങൾക്കുള്ളിലും പുറത്തുമുള്ള ജലത്തിന്റെ ഉള്ളടക്കം, അസിഡിറ്റി, ഘടന എന്നിവ ശ്രദ്ധാപൂർവ്വം പരിപാലിക്കപ്പെടുന്നു. കോശങ്ങൾക്ക് പുറത്തുള്ള ശരീരത്തിലെ പ്രധാന ഇലക്ട്രോലൈറ്റുകൾ സോഡിയം, ക്ലോറൈഡ് എന്നിവയാണ്, അതേസമയം കോശങ്ങൾക്കുള്ളിൽ ഇത് പൊട്ടാസ്യം, മറ്റ് ഫോസ്ഫേറ്റുകൾ എന്നിവയാണ്.[3] കോശങ്ങൾശരീരത്തിൽ ജീവിതത്തിന്റെ അടിസ്ഥാന യൂണിറ്റായ ട്രില്യൺ കണക്കിന് കോശങ്ങൾ അടങ്ങിയിരിക്കുന്നു.[4] പക്വത പ്രാപിക്കുമ്പോൾ ഏകദേശം 30 [5] – 37 [6] ട്രില്യൺ കോശങ്ങൾ ശരീരത്തിലുണ്ട്. ദഹനനാളത്തിലും ചർമ്മത്തിലും വസിക്കുന്ന മൾട്ടിസെല്ലുലാർ ജീവികൾ ഉൾപ്പടെ ഇതേ അളവിലുള്ള മനുഷ്യേതര കോശങ്ങൾക്കും ശരീരം ആതിഥേയത്വം വഹിക്കുന്നു.[7] ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കോശങ്ങളിൽ നിന്നല്ല നിർമ്മിച്ചിരിക്കുന്നത്. കോശങ്ങൾ ഒരു എക്സ്ട്രാ സെല്ലുലാർ മാട്രിക്സിൽ ഇരിക്കുന്നു, അതിൽ കൊളാജൻ പോലുള്ള പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു. 70 കി.ഗ്രാം (150 lb) വരുന്ന ശരാശരി മനുഷ്യശരീരത്തിന്റെ ഭാരത്തിലെ ഏകദേശം 25 കി.ഗ്രാം (55 lb) മനുഷ്യേതര കോശങ്ങൾ അല്ലെങ്കിൽ അസ്ഥി, ബന്ധിത ടിഷ്യു പോലുള്ള നോൺ സെല്ലുലാർ വസ്തുക്കളാണ്. ജീനോംശരീരത്തിലെ കോശങ്ങൾ ഡിഎൻഎ കാരണം പ്രവർത്തിക്കുന്നു. ഒരു കോശത്തിന്റെ ന്യൂക്ലിയസിനുള്ളിൽ ഡിഎൻഎ ഇരിക്കുന്നു. ഇവിടെ, ഡിഎൻഎയുടെ ഭാഗങ്ങൾ പകർത്തി ആർഎൻഎ വഴി സെല്ലിന്റെ ശരീരത്തിലേക്ക് അയയ്ക്കുന്നു. [8] കോശങ്ങൾക്കും അവയുടെ പ്രവർത്തനത്തിനും ഉൽപ്പന്നങ്ങൾക്കും അടിസ്ഥാനമായ പ്രോട്ടീനുകൾ സൃഷ്ടിക്കാൻ ആർഎൻഎ ഉപയോഗിക്കുന്നു. പ്രോട്ടീനുകൾ സെൽ പ്രവർത്തനവും ജീൻ എക്സ്പ്രഷനും നിർണ്ണയിക്കുന്നു, ഒരു കോശത്തിന് ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനുകളുടെ അളവ് ഉപയോഗിച്ച് സ്വയം നിയന്ത്രിക്കാൻ കഴിയും. [9] എന്നിരുന്നാലും, എല്ലാ കോശങ്ങൾക്കും ഡിഎൻഎ ഇല്ല; മുതിർന്ന ചുവന്ന രക്താണുക്കൾ പോലുള്ള ചില കോശങ്ങൾ പക്വത പ്രാപിക്കുമ്പോൾ അവയുടെ ന്യൂക്ലിയസ് നഷ്ടപ്പെടും. ടിഷ്യുകൾശരീരത്തിൽ പലതരം ടിഷ്യുകൾ അടങ്ങിയിരിക്കുന്നു, ഇവ ഒരു പ്രത്യേക ഫംഗ്ഷനുമായി പ്രവർത്തിക്കുന്ന കോശങ്ങളായി നിർവചിക്കപ്പെടുന്നു.[10] ടിഷ്യൂകളെക്കുറിച്ചുള്ള പഠനത്തെ ഹിസ്റ്റോളജി എന്ന് വിളിക്കുന്നു, ഇത് പലപ്പോഴും ഒരു മൈക്രോസ്കോപ്പ് ഉപയോഗിച്ചാണ് നടത്തുന്നത്. ശരീരത്തിൽ പ്രധാനമായും നാല് തരം ടിഷ്യുകൾ അടങ്ങിയിരിക്കുന്നു. ലൈനിംഗ് സെല്ലുകൾ (എപ്പിത്തീലിയ), കണക്റ്റീവ് ടിഷ്യു, നാഡി ടിഷ്യു, മസിൽ ടിഷ്യു എന്നിവയാണ് അവ. [11] ഉപരിതല കോശങ്ങൾ പുറംലോകം അല്ലെങ്കിൽ ശരീരത്തിനുള്ളിലെ തന്നെ ദഹനനാളം (എപ്പിത്തീലിയ) അല്ലെങ്കിൽ ആന്തരിക അറകൾ (എൻഡോതീലിയം) എന്നിവയുമായി സമ്പർക്കം പുലർത്തുന്നു. ഇവ പരന്ന കോശങ്ങളുടെ ഒറ്റ പാളികൾ, ശ്വാസകോശത്തിലെ ചെറിയ രോമങ്ങൾ പോലെയുള്ള സിലിയ ഉള്ള കോശങ്ങൾ, ആമാശയത്തിലെ കോളം രൂപത്തിലുള്ള കോശങ്ങൾ എന്നിവ ഉൾപ്പടെ നിരവധി ആകൃതികളിലും രൂപങ്ങളിലും വരുന്നു. രക്തക്കുഴലുകളും ഗ്രന്ഥികളും ഉൾപ്പെടെയുള്ള ആന്തരിക അറകളിലെ കോശങ്ങളാണ് എൻഡോതീലിയൽ സെല്ലുകൾ. ലൈനിംഗ് സെല്ലുകൾ അവയിലൂടെ കടന്നുപോകാൻ കഴിയുന്നവയെ നിയന്ത്രിക്കുകയും ആന്തരിക ഘടനകളെ സംരക്ഷിക്കുകയും സെൻസറി പ്രതലങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്നു. [11] അവയവങ്ങൾഒരു നിർദ്ദിഷ്ട പ്രവർത്തനമുള്ള, കോശങ്ങളുടെ ഘടനാപരമായ ശേഖരമാണ് അവയവങ്ങൾ. [12] ചർമ്മം ഒഴികെയുള്ള മിക്ക അവയവങ്ങളും ശരീരത്തിനകത്ത് ആണ് ഉള്ളത്. ഹൃദയം, ശ്വാസകോശം, കരൾ എന്നിവ ഉദാഹരണം. പല അവയവങ്ങളും ശരീരത്തിനുള്ളിലെ അറകളിൽ ആണ് ഉള്ളത്. അവയവ വ്യവസ്ഥകൾ![]() രക്തചംക്രമണവ്യൂഹംരക്തചംക്രമണവ്യൂഹത്തിൽ ഹൃദയവും രക്തക്കുഴലുകളും (ധമനികൾ, സിരകൾ, കാപ്പിലറികൾ) അടങ്ങിയിരിക്കുന്നു. ഓക്സിജൻ, ഇന്ധനം, പോഷകങ്ങൾ, മാലിന്യ ഉൽപന്നങ്ങൾ, രോഗപ്രതിരോധ കോശങ്ങൾ, സിഗ്നലിംഗ് തന്മാത്രകൾ (അതായത് ഹോർമോണുകൾ) ശരീരത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള ഒരു "ഗതാഗത സംവിധാനമായി" പ്രവർത്തിക്കുന്ന രക്തചംക്രമണം ഹൃദയം ആണ് മുന്നോട്ട് നയിക്കുന്നത്. മനുഷ്യശരീരത്തിനുള്ളിലെ രക്തചംക്രമണത്തിന്റെ പാതകളെ രണ്ട് സർക്യൂട്ടുകളായി തിരിക്കാം: ഓക്സിജൻ സ്വീകരിക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് ഉപേക്ഷിക്കുന്നതിനും ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന പൾമണറി സർക്യൂട്ട്, ഹൃദയത്തിൽ നിന്ന് രക്തം ബാക്കിയുള്ള ശരീര ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന സിസ്റ്റമിക് സർക്യൂട്ട് എന്നിവയാണ് അത്. രക്തത്തിൽ രക്തചംക്രമണത്തിലെ കോശങ്ങൾ വഹിക്കുന്ന ദ്രാവകം അടങ്ങിയിരിക്കുന്നു, അവയിൽ ചിലത് ടിഷ്യുയിൽ നിന്ന് രക്തക്കുഴലുകളിലേക്കും പിന്നിലേക്കും നീങ്ങുന്നു, അതുപോലെ പ്ലീഹ, അസ്ഥിമജ്ജ എന്നിവയും ഉൾപ്പെടുന്നു.[13][14][15] ![]() ദഹനവ്യവസ്ഥനാവും പല്ലുകളും, അന്നനാളം, ആമാശയം, ചെറുതും വലുതുമായ കുടൽ, മലാശയം, കരൾ, പാൻക്രിയാസ്, പിത്താശയം, ഉമിനീർ ഗ്രന്ഥികൾ എന്നിവയുൾപ്പെടെയുള്ളവ ഉൾക്കൊള്ളുന്നതാണ് ദഹനവ്യവസ്ഥ. ഇത് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് ഭക്ഷണത്തെ ചെറുതും പോഷകപരവും വിഷരഹിതവുമായ തന്മാത്രകളാക്കി മാറ്റുന്നു. ഈ തന്മാത്രകൾ പ്രോട്ടീനുകൾ (അമിനോ ആസിഡുകളായി വിഘടിപ്പിക്കപ്പെടുന്നു), കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ (അവയിൽ അവസാനത്തേത് മോളിക്കുലർ എന്നതിനെക്കാൾ പ്രധാനമായും അയോണിക് ആണ്) രൂപമെടുക്കുന്നു. വിഴുങ്ങിയതിന് ശേഷം, പെരിസ്റ്റാൽസിസ് വഴി ഭക്ഷണം ദഹനനാളത്തിലൂടെ നീങ്ങുന്നു. ഭക്ഷണം ഒരു പ്രദേശത്തുനിന്ന് അടുത്തതിലേക്ക് തള്ളുന്നതിന് പേശികളുടെ ക്രമാനുഗതമായ വികാസവും സങ്കോചവും ആവശ്യമാണ്.[16][17] ദഹനം ആരംഭിക്കുന്നത് വായിൽ നിന്നാണ്. ചവയ്ക്കുന്നതിലൂടെ വായ, ദഹനം എളുപ്പമാക്കുന്നതിന് ഭക്ഷണം ചെറിയ കഷണങ്ങളാക്കി മാറ്റുന്നു പിന്നീട് അത് വിഴുങ്ങുകയും അന്നനാളത്തിലൂടെ ആമാശയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആമാശയത്തിൽ, പോഷകങ്ങൾ വേർതിരിച്ചെടുക്കാൻ അനുവദിക്കുന്നതിനായി ഭക്ഷണം ഗ്യാസ്ട്രിക് ആസിഡുകളുമായി കലർത്തുന്നു. അവശേഷിക്കുന്നതിനെ കൈം എന്ന് വിളിക്കുന്നു; ഇത് പിന്നീട് ചെറുകുടലിലേക്ക് നീങ്ങുന്നു, ഇത് കൈമിൽ നിന്നുള്ള പോഷകങ്ങളും വെള്ളവും ആഗിരണം ചെയ്യുന്നു. ശേഷിക്കുന്നവ വൻകുടലിലേക്ക് കടക്കുന്നു, അവിടെ അത് ഉണക്കി മലം രൂപപ്പെടുന്നു; മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുന്നതുവരെ ഇവ മലാശയത്തിൽ സൂക്ഷിക്കുന്നു.[17] ![]() എൻഡോക്രൈൻ സിസ്റ്റംഎൻഡോക്രൈൻ സിസ്റ്റത്തിൽ പിറ്റ്യൂട്ടറി, തൈറോയ്ഡ്, അഡ്രിനാലുകൾ, പാൻക്രിയാസ്, പാരാതൈറോയിഡുകൾ, ഗോണാഡുകൾ എന്നീ പ്രധാന എൻഡോക്രൈൻ ഗ്രന്ഥികൾ അടങ്ങിയിരിക്കുന്നു. എന്നാൽ മിക്കവാറും എല്ലാ അവയവങ്ങളും ടിഷ്യുകളും നിർദ്ദിഷ്ട എൻഡോക്രൈൻ ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. എൻഡോക്രൈൻ ഹോർമോണുകൾ ഒരു ശരീര വ്യവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്കുള്ള സിഗ്നലുകളായി വർത്തിക്കുന്നു.[18] ![]() രോഗപ്രതിരോധ സംവിധാനംരോഗപ്രതിരോധവ്യവസ്ഥയിൽ വെളുത്ത രക്താണുക്കൾ, തൈമസ്, ലിംഫ് നോഡുകൾ, ലിംഫ് ചാനലുകൾ എന്നിവ ഉൾപ്പെടുന്നു, അവ ലിംഫറ്റിക് സിസ്റ്റത്തിന്റെ ഭാഗമാണ്. ശരീരത്തിന് സ്വന്തം കോശങ്ങളെയും ടിഷ്യുകളെയും പുറത്തെ കോശങ്ങളിൽ നിന്നും പദാർത്ഥങ്ങളിൽ നിന്നും വേർതിരിച്ചറിയാനും ആന്റിബോഡികൾ, സൈറ്റോകൈനുകൾ, ടോൾ പോലുള്ള റിസപ്റ്ററുകൾ തുടങ്ങിയ പ്രത്യേക പ്രോട്ടീനുകൾ ഉപയോഗിച്ച് രണ്ടാമത്തേതിനെ നിർവീര്യമാക്കാനോ നശിപ്പിക്കാനോ ഉള്ള ഒരു സംവിധാനം ആണ് രോഗപ്രതിരോധ സംവിധാനം എന്നറിയപ്പെടുന്നത്.[19] ഇന്റഗ്യുമെന്ററി സിസ്റ്റംമുടിയും നഖങ്ങളും ഉൾപ്പെടെയുള്ള ശരീരത്തിന്റെ ആവരണം (ചർമ്മം), അതുപോലെ തന്നെ വിയർപ്പ് ഗ്രന്ഥികൾ, സെബാസിയസ് ഗ്രന്ഥികൾ തുടങ്ങിയ പ്രവർത്തനപരമായി പ്രധാനപ്പെട്ട മറ്റ് ഘടനകളും ഇന്റഗ്യുമെന്ററി സിസ്റ്റത്തിൽ അടങ്ങിയിരിക്കുന്നു. ചർമ്മം മറ്റ് അവയവങ്ങൾക്ക് ഘടനയും സംരക്ഷണവും നൽകുന്നു, കൂടാതെ ഇത് പുറം ലോകവുമായി ഒരു പ്രധാന സെൻസറി ഇന്റർഫേസായി വർത്തിക്കുന്നു.[20][21] ![]() ലിംഫറ്റിക് സിസ്റ്റംലിംഫറ്റിക് സിസ്റ്റം കോശങ്ങൾക്കിടയിൽ കാണപ്പെടുന്ന ദ്രാവകമായ ലിംഫിനെ വേർതിരിച്ചെടുക്കുകയും കൊണ്ടുപോകുകയും അതിൻ്റെ ഉപാപചയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ലിംഫറ്റിക് സിസ്റ്റത്തിൻ്റെ ഘടനയും ശരീര ദ്രാവകം വഹിക്കുന്ന അടിസ്ഥാന പ്രവർത്തനവും രക്തചംക്രമണവ്യൂഹത്തിന് സമാനമാണ്.[22] ![]() മസ്കുലോസ്കലെറ്റൽ സിസ്റ്റംമസ്കുലോസ്കലെറ്റൽ സിസ്റ്റം അഥവാ പേശീ അസ്ഥികൂടസംവിധാനത്തിൽ മനുഷ്യന്റെ അസ്ഥികൂടവും (അതിൽ അസ്ഥികൾ, അസ്ഥിബന്ധങ്ങൾ, ടെൻഡോണുകൾ, തരുണാസ്ഥി എന്നിവ ഉൾപ്പെടുന്നു) ഘടിപ്പിച്ച പേശികളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് അടിസ്ഥാന ഘടനയും ചലനശേഷിയും നൽകുന്നു. അവയുടെ ഘടനാപരമായ പങ്ക് കൂടാതെ, ശരീരത്തിലെ വലിയ അസ്ഥികളിൽ രക്തകോശങ്ങളുടെ ഉൽപാദന സ്ഥലമായ അസ്ഥിമജ്ജ അടങ്ങിയിരിക്കുന്നു. കൂടാതെ, എല്ലാ അസ്ഥികളും കാൽസ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും പ്രധാന സംഭരണ കേന്ദ്രങ്ങളാണ്. ഈ സംവിധാനത്തെ മസ്കുലർ സിസ്റ്റമായും അസ്ഥികൂടമായും വിഭജിക്കാം.[23] ![]() നാഡീവ്യൂഹംനാഡീവ്യവസ്ഥയിൽ ശരീരത്തിലെ ന്യൂറോണുകളും ഗ്ലിയൽ കോശങ്ങളും അടങ്ങിയിരിക്കുന്നു, അവ ഒരുമിച്ച് ഞരമ്പുകൾ, ഗാംഗ്ലിയ, ഇത് തലച്ചോറും അനുബന്ധ ഘടനകളും ഉണ്ടാക്കുന്ന ഗ്രേ മാറ്റർ എന്നിവ ഉണ്ടാക്കുന്നു. മസ്തിഷ്കം ചിന്ത, വികാരം, മെമ്മറി, സെൻസറി പ്രോസസ്സിംഗ് എന്നിവയെ നിയന്ത്രിക്കുന്ന ഇത് ആശയവിനിമയത്തിന്റെ പല വശങ്ങളെ സേവിക്കുകയും വിവിധ സിസ്റ്റങ്ങളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രത്യേക ഇന്ദ്രിയങ്ങളിൽ കാഴ്ച, കേൾവി, രുചി, മണം എന്നിവ അടങ്ങിയിരിക്കുന്നു. കണ്ണുകൾ, ചെവി, നാവ്, മൂക്ക് എന്നിവ ശരീരത്തിന് വേണ്ടി പരിസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു. ഒരു ഘടനാപരമായ വീക്ഷണകോണിൽ, നാഡീവ്യൂഹം സാധാരണയായി, തലച്ചോറും സുഷുമ്നാ നാഡിയും ചേർന്ന കേന്ദ്ര നാഡീവ്യൂഹം (CNS); തലച്ചോറിനും സുഷുമ്നാ നാഡിക്കും പുറത്തുള്ള ഞരമ്പുകളും ഗാംഗ്ലിയയും ചേർന്ന പെരിഫറൽ നാഡീവ്യൂഹം (PNS) എന്നീ രണ്ട് ഘടക ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ചലനം സംഘടിപ്പിക്കുന്നതിനും സെൻസറി വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനും ചിന്ത, മെമ്മറി, അറിവ് എന്നിവയ്ക്കും അത്തരം മറ്റ് പ്രവർത്തനങ്ങൾക്കും സിഎൻഎസ് ഉത്തരവാദിയാണ്.[24] സിഎൻഎസ് നേരിട്ട് അവബോധം സൃഷ്ടിക്കുന്നുണ്ടോ എന്നത് ചില ചർച്ചകളുടെ വിഷയമായി അവശേഷിക്കുന്നു. [25] സെൻസറി ന്യൂറോണുകൾ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും മോട്ടോർ ന്യൂറോണുകൾ ഉപയോഗിച്ച് ശരീര ചലനങ്ങൾ നയിക്കുന്നതിനും പെരിഫറൽ നാഡീവ്യൂഹം (പിഎൻഎസ്) കൂടുതലും ഉത്തരവാദിയാണ്.[24] പ്രവർത്തനപരമായ വീക്ഷണകോണിൽ നിന്ന്, നാഡീവ്യൂഹം വീണ്ടും സോമാറ്റിക് നാഡീവ്യൂഹം (എസ്എൻഎസ്), ഓട്ടോണമിക് നാഡീവ്യൂഹം (എഎൻഎസ്) എന്നീ രണ്ട് ഘടകങ്ങളായി തിരിച്ചിരിക്കുന്നു. എഎൻഎസ് സംസാരിക്കൽ, സെൻസറി പ്രക്രിയകൾ പോലുള്ള സ്വമേധയാ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ദഹനം, രക്തസമ്മർദ്ദം നിയന്ത്രിക്കൽ തുടങ്ങിയ അനിയന്ത്രിതമായ പ്രക്രിയകളിൽ എഎൻഎസ് ഉൾപ്പെടുന്നു. [26] നാഡീവ്യൂഹം വിവിധ രോഗങ്ങൾക്ക് വിധേയമാണ്. അപസ്മാരത്തിൽ, തലച്ചോറിലെ അസാധാരണമായ വൈദ്യുത പ്രവർത്തനം സീഷ്വറിന് കാരണമാകും. മൾട്ടിപ്പിൾ സ്ക്ലിറോസിസിൽ, പ്രതിരോധ സംവിധാനം നാഡീ പാളികളെ ആക്രമിക്കുകയും സിഗ്നലുകൾ കൈമാറാനുള്ള നാഡികളുടെ കഴിവിനെ നശിപ്പിക്കുകയും ചെയ്യുന്നു. ലൂ ഗെഹ്‌റിഗ്സ് രോഗം എന്നും അറിയപ്പെടുന്ന അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS) ഒരു മോട്ടോർ ന്യൂറോൺ രോഗമാണ്, ഇത് രോഗികളിലെ ചലനം ക്രമേണ കുറയ്ക്കുന്നു. ഇതല്ലാതെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന മറ്റ് നിരവധി രോഗങ്ങളും ഉണ്ട്.[24] ![]() പ്രത്യുൽപാദന സംവിധാനംപ്രത്യുൽപാദന വ്യവസ്ഥയിൽ ഗോണാഡുകളും ആന്തരികവും ബാഹ്യവുമായ ലൈംഗിക അവയവങ്ങളും അടങ്ങിയിരിക്കുന്നു. പ്രത്യുൽപാദന വ്യവസ്ഥ ഓരോ ലിംഗത്തിലും ഗേമറ്റുകൾ ഉത്പാദിപ്പിക്കുന്നു, ഒപ്പം അവയുടെ സംയോജനത്തിനുള്ള ഒരു സംവിധാനവും സ്ത്രീയിൽ ശിശുവിന്റെ വളർച്ചയുടെ ആദ്യ 9 മാസത്തേക്ക് പരിപോഷിപ്പിക്കുന്ന അന്തരീക്ഷവും ഉണ്ടാക്കുന്നു.[27] ![]() ശ്വസനവ്യവസ്ഥശ്വസനവ്യവസ്ഥയിൽ മൂക്ക്, നാസോഫറിനക്സ്, ശ്വാസനാളം, ശ്വാസകോശം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വായുവിൽ നിന്ന് ഓക്സിജൻ കൊണ്ടുവരുകയും കാർബൺ ഡൈ ഓക്സൈഡും വെള്ളവും വായുവിലേക്ക് തിരികെ പുറന്തള്ളുകയും ചെയ്യുന്നു. ആദ്യം, ഡയഫ്രം താഴേക്ക് തള്ളിക്കൊണ്ട് ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിലേക്ക് വായു വലിക്കുന്നു, ഇത് ഒരു വാക്വം സൃഷ്ടിക്കുന്നു. ഡയഫ്രം വീണ്ടും ചുരുങ്ങുമ്പോൾ ശ്വാസകോശത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നതിന് മുമ്പ് അൽവിയോളി (sing.: Alveolus) എന്നറിയപ്പെടുന്ന ചെറിയ സഞ്ചികൾക്കുള്ളിൽ വായു സംക്ഷിപ്തമായി സംഭരിക്കുന്നു. ഓരോ ആൽവിയോലസും ചുറ്റും ഓക്സിജനേറ്റഡ് രക്തം വഹിക്കുന്ന കാപ്പിലറികളാൽ ചുറ്റപ്പെട്ടിരിക്കുന്നു, ഇത് വായുവിൽ നിന്നും രക്തപ്രവാഹത്തിലേക്ക് ഓക്സിജനെ ആഗിരണം ചെയ്യുന്നു.[28][29] ശ്വസനവ്യവസ്ഥ ശരിയായി പ്രവർത്തിക്കുന്നതിന്, ശ്വാസകോശത്തിനുള്ളിലെ വായുവിന്റെ ചലനത്തിന് തടസ്സങ്ങൾ ഉണ്ടാകരുത്. ശ്വാസകോശത്തിലെ വീക്കവും മ്യൂക്കസ് അധികമാകുന്നതും ശ്വാസതടസ്സത്തിന്റെ സാധാരണ ഉറവിടങ്ങളാണ്.[29] ആസ്ത്മയിൽ, ശ്വസനവ്യവസ്ഥ തുടർച്ചയായി വീർക്കുന്നതാണ് ശ്വാസതടസ്സം ഉണ്ടാക്കുന്നത്. അൽവിയോളിയിലെ അണുബാധയിലൂടെയാണ് ന്യുമോണിയ ഉണ്ടാകുന്നത്, ഇത് ക്ഷയരോഗം മൂലമാകാം. സാധാരണയായി പുകവലിയുടെ ഫലമായി, ആൽവിയോളികൾ തമ്മിലുള്ള ബന്ധം തകരാറിലാകുന്നതാണ് എംഫിസെമ.[30] ![]() മൂത്രാശയ സംവിധാനംവൃക്കകൾ, മൂത്രാശയങ്ങൾ, മൂത്രസഞ്ചി, മൂത്രനാളി എന്നിവ അടങ്ങിയതാണ് മൂത്രവ്യവസ്ഥ . മൂത്രം ഉത്പാദിപ്പിക്കാൻ ഇത് രക്തത്തിൽ നിന്ന് വിഷ പദാർത്ഥങ്ങളെ നീക്കം ചെയ്യുന്നു, ഇത് ശരീരത്തിൽ നിന്ന് പലതരം മാലിന്യ തന്മാത്രകളും അധിക അയോണുകളും വെള്ളവും പുറത്തേക്ക് കൊണ്ടുപോകുന്നു.[31] അനാട്ടമി![]() മനുഷ്യ ശരീരത്തിന്റെ രൂപത്തെയും രൂപത്തെയും കുറിച്ചുള്ള പഠനമാണ് ഹ്യൂമൻ അനാട്ടമി എന്നറിയപ്പെടുന്നത്. മനുഷ്യശരീരത്തിന് നാല് ലിമ്പുകൾ (രണ്ട് കൈകളും രണ്ട് കാലുകളും), തലയും കഴുത്തും ശരീരവുമായി ബന്ധിപ്പിക്കുന്നു. കൊഴുപ്പ്, പേശികൾ, ബന്ധിത ടിഷ്യു, അവയവങ്ങൾ, മറ്റ് ഘടനകൾ എന്നിവയാൽ ചുറ്റപ്പെട്ട അസ്ഥിയും തരുണാസ്ഥിയും കൊണ്ട് നിർമ്മിച്ച ശക്തമായ അസ്ഥികൂടമാണ് ശരീരത്തിന്റെ ആകൃതി നിർണ്ണയിക്കുന്നത്. അസ്ഥികൂടത്തിന്റെ പിൻഭാഗത്തുള്ള നട്ടെല്ലിൽ സുഷുമ്‌നാ നാഡിയെ ചുറ്റിപ്പറ്റിയുള്ള വഴക്കമുള്ള വെർട്ടെബ്രൽ കോളം അടങ്ങിയിരിക്കുന്നു, ഇത് തലച്ചോറിനെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നാഡി നാരുകളുടെ ഒരു ശേഖരമാണ്. ഞരമ്പുകൾ സുഷുമ്നാ നാഡിയെയും തലച്ചോറിനെയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. സെസാമോയിഡ് അസ്ഥികളും അനുബന്ധ പേശികളും പോലുള്ള ശരീരഘടനാപരമായ വ്യതിയാനങ്ങൾ ഒഴികെ ശരീരത്തിലെ എല്ലാ പ്രധാന അസ്ഥികൾ, പേശികൾ, ഞരമ്പുകൾ എന്നിവയ്ക്കുംക്കും ഓരോ പേര് നൽകിയിരിക്കുന്നു. ഹൃദയമിടിപ്പ് കാരണം രക്തം ചലിക്കുന്നു. രക്തക്കുഴലുകളിലൂടെ ഒഴുകുന്ന രക്തം ശരീരത്തിലുടനീളം വ്യാപിക്കുന്നു. ശരീരത്തിലുടനീളമുള്ള ടിഷ്യൂകളിൽ നിന്ന് വെന്യൂളുകളും സിരകളും ഓക്സിജൻ കുറവുള്ള രക്തം ശേഖരിച്ച് ഹൃദയത്തിന്റെ വലത് ഭാഗത്തേക്ക് ഒഴുക്കുന്നു. ഇവിടെ നിന്ന്, രക്തം ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യപ്പെടുന്നു, അവിടെ അത് ഓക്സിജൻ സ്വീകരിക്കുകയും ഹൃദയത്തിന്റെ ഇടതുവശത്തേക്ക് തിരികെ ഒഴുകുകയും ചെയ്യുന്നു. ഇവിടെ നിന്ന്, അത് ശരീരത്തിലെ ഏറ്റവും വലിയ ധമനിയായ അയോർട്ടയിലേക്കും പിന്നീട് ക്രമേണ ചെറിയ ധമനികളിലേക്കും ടിഷ്യുവിലേക്കും പമ്പ് ചെയ്യപ്പെടുന്നു. ഇവിടെ രക്തം ചെറിയ ധമനികളിൽ നിന്ന് കാപ്പിലറികളിലേക്കും പിന്നീട് ചെറിയ സിരകളിലേക്കും കടന്നുപോകുന്നു, പ്രക്രിയ വീണ്ടും ആരംഭിക്കുന്നു. ഓക്സിജൻ, മാലിന്യങ്ങൾ, ഹോർമോണുകൾ എന്നിവ ശരീരത്തിലെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് രക്തമാണ്. വൃക്കകളിലും കരളിലും രക്തം ഫിൽട്ടർ ചെയ്യപ്പെടുന്നു. ശരീരത്തിൽ നിരവധി ശരീര അറകൾ അടങ്ങിയിരിക്കുന്നു. ഓരോ അറയും വ്യത്യസ്ത അവയവ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന വേർപിരിഞ്ഞ പ്രദേശങ്ങളാണ്. മസ്തിഷ്കവും കേന്ദ്ര നാഡീവ്യൂഹവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ബ്ലഡ് - ബ്രയിൻ ബാരിയറാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ശ്വാസകോശം പ്ലൂറൽ അറയിൽ ഇരിക്കുന്നു. കുടൽ, കരൾ, പ്ലീഹ എന്നിവ വയറിലെ അറയിൽ ഇരിക്കുന്നു. ഉയരം, ഭാരം, ആകൃതി, മറ്റ് ശരീര അനുപാതങ്ങൾ എന്നിവ വ്യക്തിഗതമായും പ്രായവും ലിംഗഭേദവും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ശരീരത്തിന്റെ ആകൃതി പേശികളുടെയും കൊഴുപ്പുകളുടെയും വിതരണത്താൽ സ്വാധീനിക്കപ്പെടുന്നു. [32] ഫിസിയോളജി (ശരീരശാസ്ത്രം)മനുഷ്യശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണ് ഹ്യൂമൻ ഫിസിയോളജി. നല്ല ആരോഗ്യമുള്ള മനുഷ്യരുടെ ശാരീരിക പ്രവർത്തങ്ങൾ, ഫിസിക്കൽ, ബയോഇലക്ട്രിക്കൽ, ബയോകെമിക്കൽ പ്രവർത്തനങ്ങൾ, അവയവങ്ങൾ മുതൽ അവ ഉണ്ടാക്കിയ കോശങ്ങൾ വരെയുള്ളവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനം ഇതിൽ ഉൾപ്പെടുന്നു. മനുഷ്യശരീരം അവയവങ്ങളുടെ നിരവധി സംവേദനാത്മക സംവിധാനങ്ങൾ ഉൾക്കൊള്ളുന്നു. ഇവ ഹോമിയോസ്റ്റാസിസ് നിലനിർത്താൻ ഇടപഴകുന്നു, രക്തത്തിലെ പഞ്ചസാര, ഓക്സിജൻ തുടങ്ങിയ പദാർത്ഥങ്ങളുടെ സുരക്ഷിതമായ അളവിൽ ശരീരത്തെ സുസ്ഥിരമായി നിലനിർത്തുന്നു.[33] ഓരോ സിസ്റ്റവും അതേ സിസ്റ്റത്തിൻ്റെയും മറ്റ് സിസ്റ്റങ്ങളുടെയും അതുവഴി മുഴുവൻ ശരീരത്തിൻ്റെയും ഹോമിയോസ്റ്റാസിസ് നിലനിർത്താൻ സംഭാവന ചെയ്യുന്നു. ചില സംയോജിത സംവിധാനങ്ങൾ സംയുക്ത നാമങ്ങളാൽ പരാമർശിക്കപ്പെടുന്നു. ഉദാഹരണത്തിന്, നാഡീവ്യവസ്ഥയും എൻഡോക്രൈൻ സിസ്റ്റവും ഒരുമിച്ച് ന്യൂറോ എൻഡോക്രൈൻ സിസ്റ്റമായി പ്രവർത്തിക്കുന്നു. നാഡീവ്യൂഹം ശരീരത്തിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കുന്നു, ഇത് നാഡീ പ്രേരണകളിലൂടെയും ന്യൂറോ ട്രാൻസ്മിറ്ററുകളിലൂടെയും തലച്ചോറിലേക്ക് കൈമാറുന്നു. അതേ സമയം, എൻഡോക്രൈൻ സിസ്റ്റം രക്തസമ്മർദ്ദവും അളവും നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ പുറത്തുവിടുന്നു. ഈ സംവിധാനങ്ങൾ ഒരുമിച്ച് ശരീരത്തിന്റെ ആന്തരിക പരിസ്ഥിതിയെ നിയന്ത്രിക്കുകയും രക്തയോട്ടം, ഭാവം, ഊർജ്ജ വിതരണം, താപനില, ആസിഡ് ബാലൻസ് (പിഎച്ച്) എന്നിവ നിലനിർത്തുകയും ചെയ്യുന്നു. [33] വികാസം![]() മനുഷ്യശരീരത്തിന്റെ വികാസം എന്നത് ബീജസങ്കലനത്തിൽ നിന്നും പക്വതയിലേക്കുള്ള വളർച്ചയുടെ പ്രക്രിയയാണ്. ബീജസങ്കലനത്തോടെ ആരംഭിക്കുന്ന പ്രക്രിയ ആരംഭിക്കുന്നത്, ഒരു സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്ന് പുറത്തുവരുന്ന ഒരു അണ്ഡത്തിലേക്ക് ബീജം തുളച്ചുകയറുന്നതോടെയാണ്. ഈ അണ്ഡം ഗർഭപാത്രത്തിൽ തങ്ങിനിന്ന്, അവിടെ ഒരു ഭ്രൂണവും പിന്നീട് ഗർഭപിണ്ഡവും ആയി അത് ജനനം വരെ വികസിക്കുന്നു. ജനനത്തിനു ശേഷമുള്ള വളർച്ചയിൽ, ജനിതക, ഹോർമോൺ, പാരിസ്ഥിതിക, മറ്റ് ഘടകങ്ങൾ എന്നിവയാൽ സ്വാധീനിക്കപ്പെട്ട ശാരീരികവും മാനസികവുമായ വികാസവും ഉൾപ്പെടുന്നു. വികസനവും വളർച്ചയും ജീവിതത്തിലുടനീളം, അതായത്, കുട്ടിക്കാലം, കൗമാരം, പ്രായപൂർത്തി എന്നിങ്ങനെ വാർദ്ധക്യം വരെ തുടരുന്നു, അവയെ വാർദ്ധക്യ പ്രക്രിയ എന്ന് വിളിക്കുന്നു. സമൂഹവും സംസ്കാരവുംപ്രൊഫഷണൽ പഠനം![]() ചിത്രീകരണങ്ങൾ, മാതൃകകൾ എന്നിവയിൽ നിന്നാണ് ആരോഗ്യ വിദഗ്ധർ മനുഷ്യശരീരത്തെക്കുറിച്ച് പഠിക്കുന്നത്. മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് പുറമേ മൃതദേഹപഠനം ഉൾപ്പടെയുള്ള പ്രായോഗിക അനുഭവങ്ങളും ലഭിക്കും. ഹ്യൂമൻ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവ അടിസ്ഥാന മെഡിക്കൽ സയൻസുകളാണ്, പൊതുവെ മെഡിക്കൽ വിദ്യാർത്ഥികളെ അവരുടെ ആദ്യ വർഷത്തിൽ മെഡിക്കൽ സ്കൂളിൽ ഇത് പഠിപ്പിക്കുന്നു.[34][35][36] ചിത്രീകരണം![]() ബിസി അഞ്ചാം നൂറ്റാണ്ടിലെ ശിൽപിയായ പോളിക്ലീറ്റോസ് പുരുഷ നഗ്നതയുടെ അനുയോജ്യമായ അനുപാതത്തിൽ തന്റെ കാനോൻ രചിച്ച പുരാതന ഗ്രീക്ക് കാലം മുതൽ അനാട്ടമി ദൃശ്യകലകളെ സ്വാധീനിക്കുന്നു.[37] ഇറ്റാലിയൻ നവോത്ഥാനത്തിൽ, ലിയോനാർഡോ ഡാവിഞ്ചിയും (1452-1519) അദ്ദേഹത്തിന്റെ സഹകാരിയായ ലൂക്കാ പസിയോളി, (c. 1447-1517) പിയറോ ഡെല്ല ഫ്രാൻസെസ്ക (c. 1415-1492) മുതൽ കലാകാരന്മാർ വിഷ്വൽ വീക്ഷണവും മനുഷ്യ ശരീരത്തിന്റെ അനുപാതവും ഉൾപ്പെടെ കലയുടെ നിയമങ്ങളെക്കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്തു.[38] ശരീരഘടനയുടെ ചരിത്രംപുരാതന ഗ്രീസിൽ, ഹിപ്പോക്രാറ്റിക് കോർപ്പസ് അസ്ഥികൂടത്തിന്റെയും പേശികളുടെയും ഘടന വിവരിച്ചു.[39] രണ്ടാം നൂറ്റാണ്ടിലെ ഭിഷഗ്വരനായ ഗലേൻ, ശരീരഘടനയെക്കുറിച്ചുള്ള ക്ലാസിക്കൽ അറിവുകൾ, മധ്യകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഗ്രന്ഥമായി സമാഹരിച്ചു.[40] യൂറോപ്പിലെ നവോത്ഥാനകാലത്തിൽ ആൻഡ്രിയാസ് വെസാലിയസ് (1514-1564) ഡി ഹ്യൂമാനി കോർപോറിസ് ഫാബ്രിക്ക എന്ന സ്വാധീനമുള്ള ഗ്രന്ഥം രചിച്ച് മനുഷ്യ ശരീരഘടനയുടെ ആധുനിക പഠനത്തിന് തുടക്കമിട്ടു.[41][42] മൈക്രോസ്കോപ്പിന്റെ കണ്ടുപിടുത്തത്തിന് ശേഷം ടിഷ്യൂകളുടെയും അവയവങ്ങളുടെയും സെല്ലുലാർ ഘടനയെക്കുറിച്ചുള്ള പഠനത്തിലൂടെ അനാട്ടമി കൂടുതൽ മുന്നേറി.[43] ആധുനിക അനാട്ടമി ശരീരത്തെ വിശദമായി പഠിക്കാൻ മാഗ്നറ്റിക് റിസോണൻസ് ഇമേജിംഗ്, കമ്പ്യൂട്ട്ഡ് ടോമോഗ്രഫി, ഫ്ലൂറോസ്കോപ്പി, അൾട്രാസൗണ്ട് ഇമേജിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.[44] ഫിസിയോളജിയുടെ ചരിത്രം420 ബിസിഇയിൽ പുരാതന ഗ്രീസിലെ ഹിപ്പോക്രാറ്റസിലും, ഘടനയും പ്രവർത്തനവും തമ്മിലുള്ള ബന്ധത്തിൽ വിമർശനാത്മക ചിന്തയും ഊന്നലും പ്രയോഗിച്ച അരിസ്റ്റോട്ടിലിലും (ബിസി 384-322) മനുഷ്യ ശരീരശാസ്ത്രത്തെക്കുറിച്ചുള്ള പഠനം ആരംഭിച്ചു. ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആദ്യമായി പരീക്ഷണങ്ങൾ ഉപയോഗിച്ചത് ഗലേൻ (ഏകദേശം 126–199) ആണ്.[45] ഫിസിയോളജി എന്ന പദം ഫ്രഞ്ച് വൈദ്യനായ ജീൻ ഫെർണൽ (1497-1558) ആണ് ആദ്യം ഉപയോഗിക്കുന്നത്.[46] പതിനേഴാം നൂറ്റാണ്ടിൽ, വില്യം ഹാർവി (1578-1657) രക്തചംക്രമണ വ്യവസ്ഥയെ വിവരിച്ചുകൊണ്ട് മനുഷ്യ ശാരീരിക പ്രവർത്തനങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണവും സൂക്ഷ്മമായ പരീക്ഷണങ്ങളും സംയോജിപ്പിക്കുന്നതിന് തുടക്കമിട്ടു.[47] 19-ആം നൂറ്റാണ്ടിൽ, ജീവികൾ കോശങ്ങളാൽ നിർമ്മിതമാണ് എന്ന 1838-ൽ മത്തിയാസ് ഷ്ലീഡന്റെയും തിയോഡോർ ഷ്വാനിന്റെയും കോശസിദ്ധാന്തത്തിലൂടെ ശരീരശാസ്ത്രപരമായ അറിവ് അതിവേഗം ശേഖരിക്കപ്പെടാൻ തുടങ്ങി.[46] ക്ലോഡ് ബെർണാഡ് (1813-1878) മൈലിയു ഇന്റീരിയർ (ആന്തരിക പരിസ്ഥിതി) എന്ന ആശയം സൃഷ്ടിച്ചു, ഇത് ഹോമിയോസ്റ്റാസിസിൽ സ്ഥിരമായ അവസ്ഥയിലേക്ക് നിയന്ത്രിച്ചുവെന്ന് വാൾട്ടർ കാനൻ (1871-1945) പിന്നീട് പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ, ശരീരശാസ്ത്രജ്ഞരായ നട്ട് ഷ്മിഡ്-നീൽസണും ജോർജ്ജ് ബർത്തലോമിയും തങ്ങളുടെ പഠനം കംപാരേറ്റീവ് ഫിസിയോളജിയിലേക്കും ഇക്കോഫിസിയോളജിയിലേക്കും വ്യാപിപ്പിച്ചു. [48] ഏറ്റവും സമീപകാലത്ത്, പരിണാമ ശരീരശാസ്ത്രം ഒരു പ്രത്യേക ഉപവിഭാഗമായി മാറിയിരിക്കുന്നു.[49] ഇതും കാണുക
അവലംബം
പുസ്തകങ്ങൾ
പുറം കണ്ണികൾ
|