മദർ ഷിപ്പ്ടൺ
ഇംഗ്ലീഷ് നാടോടിക്കഥകളിലൂടെ അറിയപ്പെടുന്ന ഇംഗ്ലീഷ്കാരിയായ ഒരു പുരോഹിതയും പ്രവാചികയുമായിരുന്നു ഉർസുല സൗത്തീൽ (c. 1488 – 1561; ഉർസുല സൗത്ത്ഹിൽ, ഉർസുല സൂത്ത്ടെൽ[2] അല്ലെങ്കിൽ ഉർസുല സോന്തൈൽ[3][4] എന്നിങ്ങനെ പലവിധത്തിൽ ഉച്ചരിക്കപ്പെടുന്നു). ഉർസുല ജനങ്ങൾക്കിടയിൽ മദർ ഷിപ്പ്‌ടൺ എന്നറിയപ്പെടുന്നു.
അവരുടെ പ്രവചനങ്ങളുടെ ആദ്യത്തെ അറിയപ്പെടുന്ന പതിപ്പ് 1641-ൽ, അവരുടെ മരണത്തിന് എൺപത് വർഷങ്ങൾക്ക് ശേഷം അച്ചടിക്കുകയുണ്ടായി. പ്രസിദ്ധീകരിച്ചത് ഒരു ഐതിഹാസികമോ പുരാണമോ ആയ വിവരണമാണെന്ന് സൂചിപ്പിക്കുന്നു. അതിൽ പ്രധാനമായും ധാരാളം പ്രാദേശിക പ്രവചനങ്ങളും രണ്ട് പ്രവാചക വാക്യങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.[7]
സ്വകാര്യ ജീവിതംനോർത്ത് യോർക്ക്ഷെയറിലെ ക്നാറെസ്ബറോ പട്ടണത്തിന് പുറത്തുള്ള ഒരു ഗുഹയിൽ 1488-ൽ 15 വയസ്സുള്ള അഗത സൂത്തലെയുടെ മകളായി ഉർസുല സോന്തെയ്‌ലായിട്ടാണ് മദർ ഷിപ്റ്റൺ ജനിച്ചത്. അവരുടെ ജനനത്തെയും ജീവിതത്തെയും കുറിച്ചുള്ള ഐതിഹ്യങ്ങളുടെ ആദ്യ സ്രോതസ്സുകൾ 1667ൽ[8] രചയിതാവും ജീവചരിത്രകാരനുമായ റിച്ചാർഡ് ഹെഡും പിന്നീട് 1686-ൽ ജെ.കോണിയേഴ്സും ചേർന്ന് ശേഖരിക്കുകയുണ്ടായി.[2] 1667-ലെയും 1686-ലെയും രണ്ട് സ്രോതസ്സുകളിലും ഷിപ്പ്‌ടൺ വിരൂപയും വൃത്തികെട്ടതും, കുനിഞ്ഞും വീർത്ത കണ്ണുകളുമായും ജനിച്ചതായി പറയപ്പെടുന്നു. ശക്തമായ ഇടിമിന്നലിലാണ് ഷിപ്പ്ടൺ ജനിച്ചതെന്നും ജനിച്ചതിന് ശേഷം കരയുന്നതിന് പകരം അരോചകമായി പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും, അങ്ങനെ ചെയ്തപ്പോൾ, മുമ്പ് ആഞ്ഞടിച്ച കൊടുങ്കാറ്റുകൾ അവസാനിച്ചെന്നും ഉറവിടങ്ങൾ പറയുന്നു.[2] ഒരു ദരിദ്രയും ഏകാന്തയും അനാഥയുമായ 15 വയസ്സുള്ള ഉർസുലയുടെ അമ്മ അഗത സ്വന്തമായി ജീവിക്കാൻ മാർഗമില്ലാതെ അവശേഷിച്ചതായി ഉറവിടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിശാചിൻ്റെ സ്വാധീനത്തിൽ ഒരു ബന്ധത്തിൽ അകപ്പെട്ട അഗതയ്ക്ക് അത് ഒടുവിൽ ഉർസുലയുടെ ജനനത്തിൽ കലാശിച്ചതായി പറയുന്നു[8] ഈ ഐതിഹ്യത്തിൻ്റെ വകഭേദങ്ങൾ അവകാശപ്പെടുന്നത് അഗത സ്വയം ഒരു മന്ത്രവാദിനിയായിരുന്നുവെന്നും ഒരു കുട്ടിയെ ഗർഭം ധരിക്കാൻ പിശാചിനെ വിളിച്ചുവരുത്തിയെന്നുമാണ്.
17-ആം നൂറ്റാണ്ടിലെ സ്രോതസ്സുകൾ അനുസരിച്ച്, ക്നാറസ്ബറോയിലെ വനത്തിൽ രണ്ട് വർഷം ഒറ്റയ്ക്ക് താമസിച്ച ശേഷം, ബെവർലിയിലെ മഠാധിപതി ഇടപെട്ടു. മഠാധിപതി അവരെ ഗുഹയിൽ നിന്ന് നീക്കം ചെയ്യുകയും അഗതയ്ക്ക് നോട്ടിംഗ്ഹാംഷെയറിലെ സെൻ്റ് ബ്രിഡ്ജറ്റിൻ്റെ കോൺവെൻ്റിലും ഉർസുലയ്ക്ക് നോറസ്ബറോയിലെ ഒരു കുടുംബത്തിലും ഇടം നേടിക്കൊടുത്തു.[2] അഗതയും ഉർസുലയും പിന്നീട് ഒരിക്കലും പരസ്പരം കണ്ടിരുന്നില്ല. അവരെക്കുറിച്ചുള്ള സമകാലിക വിവരണങ്ങളിൽ നിന്നും അവരുടെ ചിത്രീകരണങ്ങളിൽ നിന്നും പ്രത്യക്ഷമായി എടുത്തു കാണിക്കുന്നത് ഉർസുലയ്ക്ക് വലിയ വളഞ്ഞ മൂക്ക് ഉണ്ടായിരുന്നിരിക്കാം ഒപ്പം ഒരു കൂനും വളഞ്ഞ കാലുകൾ എന്നിവയും ഉണ്ടായിരുന്നു. നഗരവാസികൾ ഒരിക്കലും മറക്കാത്ത വിധത്തിൽ ശാരീരിക വൈജാത്യം അവരുടെ ജനനത്തിലെ രഹസ്യ സംഭവങ്ങളുടെ ദൃശ്യങ്ങളെ ഓർമ്മപ്പെടുത്തുന്നു. അവരുടെ വളർത്തു കുടുംബത്തോടും കുറച്ച് സുഹൃത്തുക്കളോടും അവൾ ഇണങ്ങി ചേർന്നെങ്കിലും ആത്യന്തികമായി നഗരത്തിലെ വലിയൊരു വിഭാഗത്തിൽ നിന്ന് ഉർസുലയെ പുറത്താക്കി. അവരുടെ അമ്മയെപ്പോലെ അവളും കാടുകളിൽ സങ്കേതം കണ്ടെത്തി. അവരുടെ കുട്ടിക്കാലത്തിൻ്റെ ഭൂരിഭാഗവും സസ്യങ്ങളെയും ഔഷധങ്ങളെയും അവയുടെ ഔഷധഗുണങ്ങളെയും കുറിച്ച് പഠിക്കാൻ ചെലവഴിച്ചു.[13] അവളുടെ ബാല്യകാലത്തെക്കുറിച്ചുള്ള ഇതിഹാസങ്ങൾഉർസുലയ്ക്ക് രണ്ട് വയസ്സുള്ളപ്പോൾ, വളർത്തമ്മ ജോലിക്ക് പോയപ്പോൾ അവൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് അവകാശപ്പെട്ടു. അവളുടെ അമ്മ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുന്നതായി കണ്ടു. വീട്ടിൽ എന്തായിരിക്കുമെന്ന് ഭയന്ന് അവർ സഹായത്തിനായി അയൽക്കാരെ വിളിച്ചു, "കൂട്ടായി ആയിരം പൂച്ചകളുടേതു" [2] പോലെ ഉച്ചത്തിലുള്ള ഒരു കരച്ചിൽ ആ സംഘം കേട്ടു. ഉർസുലയുടെ തൊട്ടിൽ ശൂന്യമായി കണ്ടെത്തിയ അവർ വീടുമുഴുവൻ തിരച്ചിൽ നടത്തിയ ശേഷം, കാണാത്തതിനെ തുടർന്ന് അവളുടെ അമ്മ മുകളിലേക്ക് നോക്കിയപ്പോൾ ഉർസുലയെ അടുപ്പിന് മുകളിൽ പാത്ര കൊളുത്തുകൾ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് കമ്പിയുടെ മുകളിൽ നഗ്നയായി ഇരുന്നു.കരയുന്നത് കണ്ടു,[2][10]
യൗവനാവസ്ഥ![]() ഉർസുല വളർന്നപ്പോൾ സസ്യങ്ങളെയും ഔഷധസസ്യങ്ങളെയും കുറിച്ചുള്ള അവളുടെ അറിവും വർദ്ധിച്ചു. ഒരു ഔഷധസസ്യ വിദഗ്ദ്ധ എന്ന നിലയിൽ അവൾ നഗരവാസികൾക്ക് വിലമതിക്കാനാവാത്ത സഹായമായി മാറി. തന്റെ ജോലിയിൽ നിന്ന് നേടിയ ബഹുമാനം അവളുടെ സാമൂഹിക വലയം വികസിപ്പിക്കാനുള്ള അവസരം അവൾക്ക് ലഭിച്ചു. അപ്പോഴാണ് അവൾ പ്രാദേശിക മരപ്പണിക്കാരനായ [2] ടോബി ഷിപ്റ്റണെ കണ്ടുമുട്ടിയത്.[14]
വിവാഹത്തിന് ശേഷം ഏകദേശം ഒരു മാസം കഴിഞ്ഞ് ഒരു അയൽക്കാരി വാതിൽക്കൽ വന്ന് അവളോട് ഒരു സഹായം അഭ്യർത്ഥിച്ചു. അവൾ വാതിൽ തുറന്നിട്ടിരിക്കുമ്പോൾ ഒരു കള്ളൻ അകത്തു കയറി അവരുടെ പുതിയ ഒരു പാവാടയും പെറ്റിക്കോട്ടും മോഷ്ടിച്ചിട്ടുണ്ടെന്നും അവളോട് പറഞ്ഞു. ഒരു മടിയും കൂടാതെ മദർ ഷിപ്ടൺ തന്റെ അയൽക്കാരിയെ ശാന്തയാക്കി. വസ്ത്രം മോഷ്ടിച്ചത് ആരാണെന്ന് കൃത്യമായി അറിയാമെന്നും അടുത്ത ദിവസം അത് തിരികെ നൽകാമെന്നും പറഞ്ഞു. പിറ്റേന്ന് രാവിലെ മദർ ഷിപ്ടണും അയൽക്കാരിയും മാർക്കറ്റ് ക്രോസിലേയ്ക്ക് പോയി. വസ്ത്രങ്ങൾ മോഷ്ടിച്ച സ്ത്രീ തന്റെ വസ്ത്രത്തിന് മുകളിൽ പാവാടയും , കൈയിലുള്ള പെറ്റിക്കോട്ടും ധരിച്ച് പട്ടണത്തിലൂടെ മാർച്ച് ചെയ്യാൻ തുടങ്ങി. മാർക്കറ്റ് ക്രോസിൽ എത്തിയപ്പോൾ അവൾ നൃത്തം ചെയ്യാൻ തുടങ്ങി. മദർ ഷിപ്ടണിനും മുമ്പിലെത്തിയ അവൾ അയൽക്കാരനും വേണ്ടി നൃത്തം ചെയ്തു, "ഞാൻ എന്റെ അയൽക്കാരിയുടെ പാവാടയും കോട്ടും മോഷ്ടിച്ചു, ഞാൻ ഒരു കള്ളനാണ്. ഇതാ ഞാൻ അത് കാണിക്കുന്നു" എന്ന് പാടിക്കൊണ്ട് മദർ ഷിപ്ടണിന്റെ മുമ്പിലെത്തിയപ്പോൾ അവൾ പാവാട അഴിച്ചുമാറ്റി നൽകി കൊണ്ട് കുമ്പിട്ട് പോയി.[2] രണ്ട് വർഷത്തിന് ശേഷം, 1514-ൽ, ടോബി ഷിപ്റ്റൺ മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദി ഉർസുലയാണെന്ന് പട്ടണം വിശ്വസിച്ചു. ഭർത്താവിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖവും പട്ടണത്തിന്റെ പരുഷമായ വാക്കുകളും ഉർസുല ഷിപ്റ്റനെ സമാധാനത്തിനായി കാട്ടിലേക്കും താൻ ജനിച്ച അതേ ഗുഹയിലേക്കും മാറാൻ പ്രേരിപ്പിച്ചു. ഇവിടെ അവർ ആളുകൾക്ക് വേണ്ടി ഔഷധസസ്യങ്ങളും ഔഷധങ്ങളും വളർത്തുന്നത് തുടർന്നു. മദർ ഷിപ്റ്റന്റെ പേര് പതുക്കെ കൂടുതൽ പ്രസിദ്ധമായി. ഒടുവിൽ ആളുകൾ അവരെ കാണാനും ഔഷധസസ്യങ്ങളും മന്ത്രങ്ങളും സ്വീകരിക്കാനും വളരെ ദൂരം സഞ്ചരിക്കുമായിരുന്നു. പ്രശസ്തി വർദ്ധിച്ചതോടെ അവൾ കൂടുതൽ ധൈര്യശാലിയായി മാറി . ഭാവി കാണാൻ കഴിയുമെന്ന് വെളിപ്പെടുത്തി തന്റെ പട്ടണത്തെയും അതിനുള്ളിലെ ആളുകളെയും ഉൾപ്പെടുത്തി ചെറിയ പ്രവചനങ്ങൾ നടത്തിക്കൊണ്ട് അവൾ തന്റെ തൊഴിൽ ആരംഭിച്ചു. പ്രവചനങ്ങൾ യാഥാർത്ഥ്യമായപ്പോൾ അവൾ രാജവാഴ്ചയെയും ലോകത്തിന്റെ ഭാവിയെയും കുറിച്ചുള്ള പ്രവചനങ്ങൾ പറയാൻ തുടങ്ങി. 1537-ൽ ഹെൻറി എട്ടാമൻ രാജാവ് നോർഫോക്ക് ഡ്യൂക്കിന് ഒരു കത്ത് എഴുതി. അതിൽ അദ്ദേഹം "യോർക്കിലെ ഒരു മന്ത്രവാദിനി"യെക്കുറിച്ച് പരാമർശിക്കുന്നു.[14] ചിലർ ഇത് ഷിപ്പ്‌ടണെക്കുറിച്ച് പരാമർശിക്കുന്നതായി വിശ്വസിക്കുന്നു. ചരിത്രസ്വഭാവം![]() അവരെക്കുറിച്ചുള്ള സമകാലിക പരാമർശങ്ങളുടെയും അവരുടെ ജീവിതത്തിലെ സംഭവങ്ങളെ വിശദീകരിക്കുന്ന എണ്ണമറ്റ വിഭവങ്ങളുടെയും അടിസ്ഥാനത്തിൽ, മദർ ഷിപ്പ്‌ടൺ ഒരു യഥാർത്ഥ സ്ത്രീയായിരുന്നുവെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു[9][14][15] ഉർസുല1488-ൽ ക്നാരെസ്ബറോ പട്ടണത്തിന് പുറത്തുള്ള നോർത്ത് യോർക്ക്ഷെയറിലെ ഒരു ഗുഹയിൽ അഗത സൂത്തലെ എന്ന പതിനഞ്ച് വയസ്സുള്ള ഒരു അനാഥ പെൺകുട്ടിക്ക് ജനിച്ചു. [9][14][15]അവളുടെ രൂപഭാവത്തെക്കുറിച്ച് പരാമർശിക്കുന്ന സമയത്തെക്കുറിച്ചുള്ള എല്ലാ സമകാലിക രേഖകളും അനുസരിച്ച്, അവൾക്ക് ഒരു കൂനും വളഞ്ഞ വലിയ മൂക്കും ഉണ്ടായിരുന്നതായി പറയുന്നു . എന്നിരുന്നാലും അവളുടെ രൂപഭാവത്തെക്കുറിച്ച് മറ്റനേകം അനുമാനങ്ങളാണ്. അവൾ ഔഷധസസ്യങ്ങൾ ഉപയോഗിച്ച് കഷായം ഉണ്ടാക്കി മന്ത്രവാദം നടത്തി, ഭാവി പ്രവചിച്ചിരുന്നു. 1537-ൽ യോർക്ക്ഷെയറിൽ, കത്തോലിക്കാ ആശ്രമങ്ങളുടെ പിരിച്ചുവിടലിനെതിരെ കത്തോലിക്കാ ജനത കലാപം നടത്തിയിരുന്ന സമയത്ത്, ഹെൻറി എട്ടാമൻ നോർഫോക്ക് ഡ്യൂക്കിന് ഒരു കത്തെഴുതി. അതിൽ അദ്ദേഹം ഉർസുലയെ "യോർക്കിലെ മന്ത്രവാദിനി" എന്ന് പരാമർശിക്കുന്നു. [14] ഈ സമയത്ത് ഹെൻറി എട്ടാമനെക്കുറിച്ച് പ്രവചിച്ചിരുന്ന യഥാർത്ഥ അമ്മ ഷിപ്റ്റണെക്കുറിച്ചുള്ള ആദ്യത്തെ പരാമർശമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. 1666-ൽ, രാജകുടുംബത്തോടൊപ്പം 1666-ലെ മഹാതീപിടുത്തം മൂലം ലണ്ടനിലുണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനിടയിൽ, മദർ ഷിപ്റ്റണിന്റെ പ്രവചനത്തെക്കുറിച്ച് അവർ ചർച്ച ചെയ്യുന്നത് താൻ കേട്ടതായി സാമുവൽ പെപ്പിസ് തന്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[16] മദർ ഷിപ്പ്‌ടണിന്റെ പ്രവചനങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ വിവരണം അവരുടെ മരണത്തിന് എൺപത് വർഷങ്ങൾക്ക് ശേഷം 1641-ൽ പ്രസിദ്ധീകരിച്ചു. മദർ ഷിപ്പ്‌ടണിന്റെ ജീവിതത്തെക്കുറിച്ചുള്ള രേഖ ജോവാൻ വാലർ [10]എന്ന സ്ത്രീ രേഖപ്പെടുത്തിയതായി കഥ പറയുന്നു. അവർ ഒരു പെൺകുട്ടിയായിരിക്കെ മദർ ഷിപ്പ്‌ടന്റെ ജീവിതത്തെക്കുറിച്ചുള്ള കഥ കേട്ട് പറഞ്ഞതുപോലെ ആ കഥ പകർത്തിയെഴുതി. മദർ ഷിപ്പ്‌ടൺ തന്റെ ജീവിതകാലത്ത് ഒന്നും എഴുതുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. അവർ താമസിച്ചിരുന്ന ഗുഹ ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കം ചെന്ന വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്നു. നൂറുകണക്കിന് വർഷങ്ങളായി അവർ ജനിച്ച ഗുഹ കാണാൻ ആളുകൾ കാൽനടയായി പോയിട്ടുണ്ട്. ഈ ഗുഹയിലെ വെള്ളത്തിൽ ഉയർന്ന അളവിൽ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ കുളത്തിൽ വച്ചിരിക്കുന്ന എന്തും ക്രമേണ കല്ലുകളുടെ പാളികളാൽ മൂടപ്പെടും. വിനോദസഞ്ചാരികൾ പിന്നീട് തിരിച്ചെത്തി അത് കല്ലായി മാറുന്നത് കാണാൻ കുളത്തിൽ വസ്തുക്കൾ സ്ഥാപിക്കും. അവരുടെ പല പ്രവചനങ്ങളും ഒരിക്കലും എഴുതിയിട്ടില്ലെന്ന് അനുമാനിക്കപ്പെടുന്നു. കൂടാതെ അവരെക്കുറിച്ചുള്ള നാടോടി ഇതിഹാസത്തെ മെച്ചപ്പെടുത്തുന്നതിനായി അവരുടെ മരണശേഷം അംഗീകാരം ലഭിച്ച നിരവധി ഐതിഹ്യങ്ങളും പ്രവചനങ്ങളും സൃഷ്ടിക്കപ്പെട്ടു. [17] പൈതൃകം![]() മദർ ഷിപ്റ്റണിന്റെ രൂപം നാടോടിക്കഥകളിലും ഐതിഹാസിക പദവിയിലും ഗണ്യമായ സ്ഥാനം നേടി. 17, 18, 19 നൂറ്റാണ്ടുകളിൽ യുകെ, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള നിരവധി ദാരുണ സംഭവങ്ങളുമായും വിചിത്രമായ സംഭവങ്ങളുമായും അവരുടെ പേര് ബന്ധപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ അസോസിയേഷൻ മാർക്കറ്റിംഗിന്റെ ആവശ്യങ്ങൾക്കായി ഭാഗ്യം പറയുന്നവർ പലരും അവരുടെ പ്രതിമയും ഉപയോഗിച്ചിരുന്നു. നിരവധി ഇംഗ്ലീഷ് പബ്ബുകൾക്ക് അവരുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ രണ്ടെണ്ണം മാത്രമേ നിലനിൽക്കുന്നുള്ളൂ. ഒന്ന് ക്നാരെസ്ബറോയിലെ അവളുടെ ജന്മസ്ഥലത്തിനടുത്തും മറ്റൊന്ന് പോർട്ട്സ്മൗത്തിലും. രണ്ടാമത്തേതിൽ വാതിലിനു മുകളിൽ അവരുടെ ഒരു പ്രതിമയുണ്ട്. ആദ്യകാല പാന്റോമൈമിൽ മദർ ഷിപ്റ്റന്റെ ഒരു കാരിക്കേച്ചർ ഉപയോഗിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ പകർത്തിയ യോർക്ക്ഷെയറിൽ നിന്നുള്ള ഒരു ഗാനത്തിൽ പാന്റോമൈമിലെ അവരുടെ രൂപം പരാമർശിക്കപ്പെട്ടു. അതിൽ (ഭാഗികമായി) ഇങ്ങനെ വായിക്കുന്നു: "പ്രശസ്ത ജോണി റിച്ചിന്റെ കാലം മുതൽ, റൈമുകളിൽ കണ്ടതോ പാടിയതോ ആയ എല്ലാ മനോഹരമായ പാന്റോമൈമുകളിലും, / മദർ ഷിപ്റ്റണിനെപ്പോലെ മറ്റൊന്നുമില്ല."[18] മദർ ഷിപ്റ്റൺ നിശാശലഭം (കാലിസ്റ്റെജ് മൈ) അവരുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ നിശാശലഭത്തിന്റെ ഓരോ ചിറകിന്റെയും പാറ്റേൺ പ്രൊഫൈലിൽ ഒരു ഹാഗിന്റെ തലയോടിനോട് സാമ്യമുള്ളതാണ്. ![]() ക്നാരെസ്ബറോയിൽ ഷിപ്റ്റന്റെ പ്രതിമ സ്ഥാപിക്കുന്നതിനായി 35,000 പൗണ്ട് സമാഹരിക്കുന്നതിനായി 2013 ൽ ഒരു ഫണ്ട്‌റൈസിംഗ് കാമ്പെയ്‌ൻ ആരംഭിച്ചു. 2017 ഒക്ടോബറിൽ പൂർത്തീകരിച്ച ഈ പ്രതിമ, 18-ാം നൂറ്റാണ്ടിലെ ബ്ലൈൻഡ് ജാക്ക് എന്നറിയപ്പെടുന്ന റോഡ് എഞ്ചിനീയറായ ജോൺ മെറ്റ്കാൾഫിന്റെ പ്രതിമയ്ക്ക് സമീപമുള്ള പട്ടണത്തിലെ മാർക്കറ്റ് സ്ക്വയറിലെ ഒരു ബെഞ്ചിലാണ് സ്ഥിതി ചെയ്യുന്നത്.[19] ഡാനിയേൽ ഡിഫോയുടെ എ ജേണൽ ഓഫ് ദി പ്ലേഗ് ഇയർ (1722) എന്ന കൃതിയിൽ മദർ ഷിപ്ടണെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 1665 ൽ ലണ്ടനിൽ ബ്യൂബോണിക് പ്ലേഗ് പൊട്ടിപ്പുറപ്പെട്ട വർഷത്തെ പരാമർശമാണിത്:
കുറിപ്പുകൾ
അവലംബം
പുറം കണ്ണികൾ
|