മതിൽത്തുമ്പി
![]() ![]() ![]() ![]() ഇന്ത്യയിലാകമാനം കാണപ്പെടുന്ന ഒരു വിഭാഗം കല്ലൻ തുമ്പിയാണ് മതിൽത്തുമ്പി - Granite Ghost (ശാസ്ത്രീയനാമം:- Bradinopyga geminata).[2][1] നാട്ടിൻപുറങ്ങളിലും, കാടുകളിലെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിലും സാധാരണയായി കാണപ്പെടുന്നു. ഇവയുടെ ശരീരത്തിലുടനീളം നേർത്തു നരച്ച കറുപ്പും വെളുപ്പും നിറമാർന്ന കുത്തുകൾ ഉണ്ട്. കൊതുകുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇന്ത്യ കൂടാതെ മ്യാന്മാർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[1][3][4][5][6][7] [8]. ശരീരഘടനശരാശരി വലിപ്പമുള്ള ഒരു കല്ലൻ തുമ്പിയാണ് മതിൽത്തുമ്പി. ഉദരത്തിന് ഏകദേശം 26 മുതൽ 29 മില്ലിമീറ്റർ വരെ വലിപ്പമുണ്ടായിരിക്കും. കണ്ണുകളുടെ മുകൾ ഭാഗത്തിന് കടുത്ത തവിട്ടു നിറമാണ്. താഴ്ഭാഗം പൊതുവെ നരച്ച ചാര നിരത്തിലായിരിക്കും. ചുവപ്പു രാശി കലർന്ന തവിട്ട് നിറമാണ് ശിരസ്സിന്. ഉരസ്സും ഉദരവും തവിട്ടു കലർന്ന ചാര നിറത്തിൽ കാണപ്പെടുന്നു. കാലുകൾക്ക് തവിട്ടു നിറമാണ് എങ്കിലും ചിലപ്പോൾ വെള്ള നിറത്തിലും കാണാറുണ്ട്. ചിറകുകൾ സുതാര്യമാണ്. മധ്യഭാഗത്ത് കറുത്ത നിറത്തോടുകൂടിയ ചിറകിലെ പൊട്ടിന്റെ രണ്ടറ്റത്തും വെളുത്ത നിറം കാണാം. പെൺതുമ്പികളും ആൺതുമ്പികളും കാഴ്ച്ചയിൽ ഒരുപോലെയാണ് [3][5] [8]. ആവാസവ്യവസ്ഥപേര് സൂചിപ്പിക്കുന്നത് പോലെ മതിലും, കെട്ടിടങ്ങളുടെ സിമന്റ്ചുമരുകളും അത് പോലെത്തന്നെ പാറകളുമൊക്കെയാണ് മതിൽതുമ്പിയുടെ ഇഷ്ട ഇരിപ്പിടങ്ങൾ. പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മതിൽ തുമ്പികളെ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. പാറക്കെട്ടുകൾക്കിടയിലെ ചെറു കുഴികൾ അതുപോലെയുള്ള മറ്റു ചെറു ജലാശയങ്ങൾ എന്നിവയ്ക്കു സമീപം ഇവയെ ധാരാളമായി കാണാം. നാട്ടിൻ പുറങ്ങളിൽ മാത്രമല്ല പട്ടണപ്രദേശങ്ങളിലും മതിൽ തുമ്പികളെ ധാരാളം കാണാറുണ്ട്. നഗരങ്ങളിൽ വീടുകളുടെ ടാങ്കുകളിലും, പൂന്തോട്ടങ്ങളിലെ ചെറു കുളങ്ങളിലുമെല്ലാം ഇവ മുട്ടയിട്ടു വളരുന്നു. പലപ്പോഴും അക്വാറിയങ്ങളിലെ മത്സ്യക്കുഞ്ഞുങ്ങളെ മതിൽ തുമ്പിയുടെ ലാർവകൾ തിന്നു തീർക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്[3] [5][8]. രാത്രിയിൽ നിരവധി മതിൽതുമ്പികൾ ഒരുമിച്ച് ഒരേ സ്ഥലത്ത് ചേക്കേറുന്നത് സാധാരണ കാഴ്ചയാണ്. പലപ്പോഴും ഇവ രാത്രി കഴിച്ചു കൂട്ടാനായി ഒരേ സ്ഥലം തന്നെ തിരഞ്ഞെടുക്കുന്നത് കാണാം [5]. കീടനിയന്ത്രണത്തിന് തുമ്പികൾചെറുപ്രാണികളാണ് പ്രധാന ഭക്ഷണം എന്നതിനാൽ തുമ്പികൾ കീടനിയന്ത്രണത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. കൃഷിയിടങ്ങളിലെ കീടനിയന്ത്രണം മാത്രമല്ല കൊതുകുകളുടെ തിന്നു നശിപ്പിക്കുന്നതിലും തുമ്പികൾ മുന്നിലാണ്. തുമ്പികളുടെയും കൊതുകുകളുടെയും ലാർവകൾ ഒരേ ആവാസവ്യവസ്ഥ പങ്കിടുന്നതിനാൽ, തുമ്പികളെ ഉപയോഗിച്ച് ഫലപ്രദമായ രീതിയിൽ കൊതുകു നിയന്ത്രണവും അതുവഴി കൊതുകുകൾ പരത്തുന്ന രോഗനിയന്ത്രണവും സാധ്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു [9]. മാരകരോഗങ്ങളുടെ വാഹകരായ ക്യൂലക്സ്, അനോഫിലസ്, ഈഡിസ് തുടങ്ങിയ കൊതുകുകളെ തിന്നു നശിപ്പിക്കുന്നവയാണ് Anax, Orthetrum, Potamarcha, Pantala, Davidioides, Bradinopyga, Crocothemis എന്നീ ജനുസ്സുകളിൽപ്പെട്ട തുമ്പികൾ [10]. ഇതിൽ തന്നെ മതിൽതുമ്പികളുടെ ലാർവകളാണ് ഈഡിസ് കൊതുകു ലാർവകളെ കൂടുതലായി ഭക്ഷിക്കുന്നത്. ഡെങ്കി ഭീഷണിയുള്ള പ്രദേശങ്ങളിൽ മതിൽതുമ്പികളുടെ ലാർവകളെ വെള്ളക്കെട്ടുകളിൽ തുറന്നു വിട്ടാൽ ഫലപ്രദമായ രീതിയിൽ കൊതുകു നിയന്ത്രണവും അത് വഴി രോഗനിയന്ത്രണവും സാധ്യമാണ് [9]. തായ്‌ലൻഡിലെ നഗരങ്ങളിൽ മതിൽതുമ്പികളെ ഉപയോഗപ്പെടുത്തി ഈഡിസ് കൊതുകുകളുടെ നിയന്ത്രണം വിജയകരമായ രീതിയിൽ നടപ്പിലാക്കിയിട്ടുണ്ട് [5].
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|