മണ്ണട്ട
ഷഡ്പദങ്ങളിലെ ഒരു കുടുംബമാണ് മണ്ണട്ടകൾ (Gryllidae). Cricket (insect) എന്ന് ഇംഗ്ലീഷ് സാമാന്യനാമം. പുൽച്ചാടികളൂടെ വർഗ്ഗത്തിൽ പെടുന്ന ഇവ ചാടിയാണ് അധികം യാത്രചെയ്യുന്നത്. മറ്റു ഷഡ്പദങ്ങളിലെപ്പോലെ പൂർണ്ണരൂപാന്തരണം ഇവയിൽ സംഭവിക്കുന്നില്ല. മുട്ടയിൽ നിന്നും പുറത്തു വരുമ്പോൾ തന്നെ കുഞ്ഞു മണ്ണട്ടകൾ കാഴ്ചയിൽ പൂർണ്ണജീവികളുമായി സാദൃശ്യം പുലർത്തും. അതായത് ഇവയ്ക്ക് വലിപ്പത്തിലും ചില ശരീരഭാഗങ്ങളിൽ മാത്രമേ വ്യത്യസ്തത വരുന്നുള്ളു. ലാർവ, പ്യൂപ്പ എന്നീ ഘട്ടങ്ങളൊന്നും ഇവയുടെ ജീവിതചക്രത്തിലില്ല. ആറു കാലുകളുള്ള ഇവ മുൻപിലും നടുവിലുമായുള്ള കാലുകളുപയോഗിച്ചാണ് സഞ്ചരിക്കുന്നത്. നീളവും ബലവും കൂടിയ പിൻകാലുകൾ ഉപയോഗിച്ച് ചാടിയും ഇവ സഞ്ചരിക്കുന്നു. പറക്കാത്ത അവസരങ്ങളിൽ പിൻകാലുകൾ മടക്കി മുൻചിറകുകളുടെ അടിയിലായി സൂക്ഷിക്കുന്നു. രണ്ടു ജോടി ചിറകുകളാണ് ഇവയ്ക്കുള്ളത്. രാത്രിയിൽ കിർ... ർ... ർ എന്ന തുടർച്ചയായ ശബ്ദം മണ്ണട്ടകൾ പൊഴിക്കുന്നു. ഇവയിൽ ആൺ മണ്ണട്ടകളാണ് ഈ ശബ്ദമുണ്ടാക്കുന്നത്. പെൺ മണ്ണട്ടകളെ ആകർഷിക്കുവാനാണ് ഇവ ശബ്ദമുണ്ടാക്കുന്നത്. മണ്ണട്ടകളുടെ മുൻചിറകുകൾ കൂട്ടിയുരസുമ്പോഴാണ് ഈ ശബ്ദം ഉണ്ടാകുന്നത്. മനുഷ്യർക്ക് കേൾക്കാൻ സാധിക്കാത്ത തരം ആവൃത്തിയിലുള്ള ശബ്ദങ്ങൾ ചില മണ്ണട്ടകൾ പുറപ്പെടുവിക്കുന്നു. മണ്ണിനടിയിൽ താമസിക്കുന്ന ഇനം മണ്ണട്ടകൾ ചെടികളുടെ വേരുകൾ പ്രധാനമായും ഭക്ഷണമാക്കുന്നു. ചീവീടുകളും മണ്ണട്ടകളും തമ്മിലുള്ള വ്യത്യാസംമണ്ണട്ടയും ചീവീടും ഒരുജീവിയുടെ പേരായാണ് പലരും ഉപയോഗിക്കാറുള്ളത്. അവ തമ്മിൽ ഇങ്ങനെ വേർതിരിക്കാം
അവലംബംപുറത്തേക്കുള്ള കണ്ണികൾGryllidae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Gryllidae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|