മഡോണ വിത്ത് ദി ഫിഷ്
നവോത്ഥാന മാസ്റ്റർ റാഫേൽ വരച്ച ചിത്രമാണ് മഡോണ വിത്ത് ദി ഫിഷ്. ( or Madonna of the Fish) മഡോണ കുഞ്ഞായ യേശുവിനെ മടിയിൽ നിർത്തികൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു. ഒരു വശത്ത് ഒരു തുറന്ന പുസ്തകം കൈവശം വച്ചുകൊണ്ട് നിൽക്കുന്ന സെന്റ് ജെറോമിനരികിൽ സിംഹം കിടക്കുന്നു. മറുവശത്ത് പ്രധാന ദൈവദൂതൻ റാഫേൽ സിംഹാസനത്തിന്റെ ചുവട്ടിൽ സന്നിഹിതനായിരിക്കുന്നു. ടൈഗ്രിസ് നദിയിലേക്ക് നയിച്ച തോബിയാസ്, അത്ഭുതകരമായ ഒരു മത്സ്യത്തെ തൂക്കിപിടിച്ചിരിക്കുന്നു. ജ്ഞാനസ്നാനവ്യക്തി മത്സ്യം തൂക്കിപിടിച്ചിരിക്കുന്നത് ആദ്യകാല ജ്ഞാനസ്നാന രീതിയായിരുന്നു. എല്ലായ്പ്പോഴും പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് സംരക്ഷണം നൽകുന്നതിനാൽ അതിനെ അനുസ്മരിച്ചുകൊണ്ട് റാഫേൽ ദൈവദൂതൻ നയിക്കുന്ന തോബിയാസിനെ ചിത്രീകരിച്ചിരിക്കുന്നു. റോമൻ കത്തോലിക്കാസഭയുടെ കാനോനിക്കൽ പുസ്തകങ്ങളിലേക്ക് ബുക്ക് ഓഫ് തോബിറ്റ് അവതരിപ്പിച്ചതിന്റെ സ്മരണയ്ക്കായി 1512-14 കാലഘട്ടത്തിലാണ് ചിത്രം വരച്ചതെന്ന് കരുതപ്പെടുന്നു. സെന്റ് ജെറോം തോബിത്തിന്റെ പുസ്തകം ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. അത് മേരിയുടെ വലതുവശത്തുള്ള സാന്നിധ്യം വിശദീകരിക്കുന്നു.[1] നിലവിൽ ഈ ചിത്രം മാഡ്രിഡിലെ മ്യൂസിയോ ഡെൽ പ്രാഡോരുടെ ശേഖരത്തിലാണ് കാണപ്പെടുന്നത്. ചിത്രകാരനെക്കുറിച്ച്![]() നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു. അവലംബം
|