മഡോണ ഓഫ് ദ ബുക്ക്
1480-1483നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായ സാന്ധ്രോ ബോട്ടിസെല്ലി ചിത്രീകരിച്ച ഒരു ചെറിയ ടെമ്പറ പാനൽ ചിത്രമാണ് മഡോണ ഡെൽ ലിബ്രോ, എന്നുമറിയപ്പെടുന്ന മഡോണ ഓഫ് ദ ബുക്ക്.[1][2]മിലാനിലെ പോൾഡി പസോലി മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[3][4] ചിത്രകാരനെക്കുറിച്ച്![]() ആദ്യകാല ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു സാന്ദ്രോ ബോട്ടിസെല്ലി. ലോറൻസോ ഡി മെഡിസിയുടെ രക്ഷാകർതൃത്വത്തിലുള്ള ഫ്ലോറൻടൈൻ സ്കൂളിൽ അദ്ദേഹം അംഗമായിരുന്നു. നൂറുവർഷത്തിനുശേഷം ജിയോർജിയോ വസാരി തന്റെ വീറ്റ ഓഫ് ബോട്ടിസെല്ലിയിൽ ബോട്ടിസെല്ലിയുടെ കാലഘട്ടത്തെ "സുവർണ്ണകാലം" എന്ന് വിശേഷിപ്പിക്കുന്നു. അക്കാലത്ത് പുരാണവിഷയങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ നിരവധി മതവിഷയങ്ങളും ചില ഛായാചിത്രങ്ങളും ചിത്രീകരിച്ചിരുന്നു. അദ്ദേഹവും ചിത്രശാലയും മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണത്തിന് പേരുകേട്ടിരുന്നു പലചിത്രങ്ങളും വൃത്താകൃതിയിലുള്ള ടോണ്ടോ കലയെ ആശ്രയിച്ചുള്ളതായിരുന്നു. Notesഅവലംബം
ഉറവിടങ്ങൾ
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾMadonna and Child by Botticelli (Museo Poldi Pezzoli, Milan) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|