മഡോണ ഓഫ് ദ പോംഗ്രാനേറ്റ്
1487-ൽ ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ സാന്ദ്രോ ബോട്ടിസെല്ലി ചിത്രീകരിച്ച വൃത്താകൃതിയിലുള്ള അല്ലെങ്കിൽ ടോണ്ടോ രൂപത്തിലുള്ള ചിത്രമാണ് മഡോണ ഓഫ് ദ പോംഗ്രാനേറ്റ് [1](Madonna della Melagrana) ഇറ്റലിയിലെ ഫ്ലോറൻസിലെ ഉഫിസി ഗാലറിയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. ചിത്രത്തിലെ വിഷയമായി മഡോണയെയും മാതളനാരകം കൈയ്യിൽ പിടിച്ചിരിക്കുന്ന ക്രിസ്തുവായ കുട്ടിയെയും മാലാഖമാരെയും ചിത്രീകരിക്കുന്നു.[2] [3] ക്രിസ്തുവിന്റെ ഭാവി കഷ്ടപ്പാടുകളുടെ പ്രതീകമാണ് മാതളനാരകം. ഈ ചിത്രത്തിന്റെ നിരവധി പകർപ്പുകൾ നിലവിലുണ്ട്. അവ നിലവിൽ ബെർലിൻ സ്റ്റേറ്റ് മ്യൂസിയങ്ങൾ, ലണ്ടനിലെ വെർഹർ ശേഖരം, ലിയോണിലെ അയനാർഡ് ശേഖരം എന്നിവയിൽ കാണപ്പെടുന്നു. ലണ്ടനിലെ റേഞ്ചേഴ്സ് ഹൗസിലെ വെർണെർ ശേഖരത്തിൽ വളരെക്കാലം ഉണ്ടായിരുന്ന ഈ ചിത്രത്തിന്റെ ചെറിയ "പതിപ്പ്" യഥാർത്ഥത്തിൽ ബോട്ടിസെല്ലിയുടെ ഫ്ലോറൻസ് സ്റ്റുഡിയോയുടെ ഒരു ചിത്രമാണെന്ന് 2019 ഫെബ്രുവരി അവസാനത്തിൽ പ്രഖ്യാപിച്ചു. സമ്പന്നനായ ഡയമണ്ട് മാഗ്നറ്റായ ജൂലിയസ് വെർണെർ 1897-ൽ വാങ്ങിയ ഈ ചിത്രത്തിന്റെ വിശകലനവും സ്ഥിരീകരണവും നടത്തിയത് ഇംഗ്ലീഷ് ഹെറിറ്റേജ് ആണ്.[4] ചിത്രകാരനെക്കുറിച്ച്![]() ആദ്യകാല ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു സാന്ദ്രോ ബോട്ടിസെല്ലി. ലോറൻസോ ഡി മെഡിസിയുടെ രക്ഷാകർതൃത്വത്തിലുള്ള ഫ്ലോറൻടൈൻ സ്കൂളിൽ അദ്ദേഹം അംഗമായിരുന്നു. നൂറുവർഷത്തിനുശേഷം ജിയോർജിയോ വസാരി തന്റെ വീറ്റ ഓഫ് ബോട്ടിസെല്ലിയിൽ ബോട്ടിസെല്ലിയുടെ കാലഘട്ടത്തെ "സുവർണ്ണകാലം" എന്ന് വിശേഷിപ്പിക്കുന്നു. അക്കാലത്ത് പുരാണവിഷയങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ നിരവധി മതവിഷയങ്ങളും ചില ചായാചിത്രങ്ങളും ചിത്രീകരിച്ചിരുന്നു. അദ്ദേഹവും ചിത്രശാലയും മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണത്തിന് പേരുകേട്ടിരുന്നു പലചിത്രങ്ങളും വൃത്താകൃതിയിലുള്ള ടോണ്ടോ കലയെ ആശ്രയിച്ചുള്ളതായിരുന്നു. അവലംബം
|