മഡമ ബട്ടർഫ്ലൈ
1887-ൽ പിയറി ലോത്തി എഴുതിയ ഫ്രഞ്ച് നോവൽ മാഡം ക്രൈസാന്ത്മി എന്ന അർദ്ധ-ആത്മകഥാപരമായ കൃതിയിൽ നിന്നും ജോൺ ലൂഥർ ലോംഗിന് അദ്ദേഹത്തിൻറെ സഹോദരി ജെന്നി കോറെൽ പറഞ്ഞു കൊടുത്ത കഥകളെ അടിസ്ഥാനമാക്കി എഴുതിയ "മാഡം ബട്ടർഫ്ലൈ" (1898) എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഇറ്റാലിയൻ ലിബ്രെറ്റോയിൽ നിന്നും ലിയുജി ഇല്ലികയും ഗിസെപ് ഗിയാകോസയും ചേർന്ന് ജിയോക്കോമോ പുസ്കിനി സംവിധാനം ചെയ്ത ഓപ്പറകളിൽ പ്രശസ്തമായ ഒരു ഓപ്പറയാണ് മഡമ ബട്ടർഫ്ലൈ (IPA: [maˈdaːma ˈbatterflai]; Madam Butterfly).[1][2][3] 1900-ൽ മഡമ ബട്ടർഫ്ലൈ: എ ട്രാജഡി ഓഫ് ജപ്പാൻ എന്ന ഏകാങ്ക നാടകമായി ഡേവിഡ് ബെലാസ്‌കോ ലോംഗിന്റെ പതിപ്പ് നാടകീയമാക്കുകയും ഇത് ന്യൂയോർക്കിൽ ഒന്നാമതെത്തിയ ശേഷം ലണ്ടനിലേക്ക് മാറ്റി. ആ വർഷം വേനൽക്കാലത്ത് പുസ്കിനി അത് കാണാനിടയായി.[4] ഓപ്പറയുടെ ആദ്യകാല പതിപ്പ് രണ്ട് നാടകാങ്കമായി 1904 ഫെബ്രുവരി 17 ന് മിലാനിലെ ലാ സ്കാലയിൽ പ്രദർശിപ്പിച്ചു. സോപ്രാനോ റോസീന സ്റ്റോർചിയോ, ടെനോർ ജിയോവന്നി സെനാറ്റെല്ലോ, ബാരിറ്റോൺ ഗ്യൂസെപ്പെ ഡി ലൂക്ക തുടങ്ങിയ പ്രധാന ഗായകർ പ്രധാന വേഷങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇതിന് മോശമായ സ്വീകരണമാണ് ലഭിച്ചത്. വൈകി പൂർത്തിയാക്കിയതിനാൽ പുസ്കിനി റിഹേഴ്സലുകൾക്ക് മതിയായ സമയം നൽകിയിരുന്നില്ല. പുസ്കിനി ഓപ്പറയെ പരിഷ്കരിക്കുകയും രണ്ട് നാടകാങ്കം ആയി വിഭജിച്ചു. ഹമ്മിംഗ് കോറസ് ആക്റ്റ് III ആയി മാറിയതിന്റെ ഭാഗമായി മറ്റ് മാറ്റങ്ങൾ വരുത്തി. 1904 മെയ് 28 ന് ബ്രെസിയയിൽ നടന്ന ആദ്യ അവതരണത്തോടെ ആരംഭിച്ച് വിജയം നേടി.[5] ലോകമെമ്പാടുമുള്ള സംഗീത നാടകം സംബന്ധിച്ച ശേഖരത്തിന്റെ പ്രധാന നാടകമായി മഡമ ബട്ടർഫ്ലൈ മാറി. ഓപ്പറാബേസിൽ ആറാം സ്ഥാനത്തും പുസ്കിനിയുടെ ലാ ബോഹെം, ടോസ്ക എന്നിവ 3, 5 സ്ഥാനങ്ങളിൽ എത്തി.[6] പതിപ്പുകൾ![]() പുസ്കിനി ഓപ്പറയുടെ അഞ്ച് പതിപ്പുകൾ എഴുതി. 1904 ഫെബ്രുവരി 17 ന് ലാ സ്കാലയിൽ നടന്ന ലോക പ്രഥമപ്രദർശനത്തിൽ അവതരിപ്പിച്ച ആദ്യകാല ടു-ആക്റ്റ് പതിപ്പ് [7] ദൗർഭാഗ്യകരമായ ആദ്യാവതരണത്തിനുശേഷം പിൻവലിച്ചു. പുസ്കിനി പിന്നീട് ഇത് വീണ്ടും എഴുതി. ഇത്തവണ മൂന്ന് നാടകാങ്കങ്ങൾ ഉണ്ടായിരുന്നു. ഈ രണ്ടാമത്തെ പതിപ്പ് [8] 1904 മെയ് 28 ന് ബ്രെസ്സിയയിൽ അവതരിപ്പിച്ചു. അവിടെ അത് മികച്ച വിജയമായിരുന്നു. ഈ രണ്ടാമത്തെ പതിപ്പാണ് 1906-ൽ അമേരിക്കയിൽ ആദ്യം വാഷിംഗ്ടൺ ഡിസിയിൽ ഒക്ടോബറിലും പിന്നീട് നവംബറിൽ ന്യൂയോർക്കിലും പ്രദർശിപ്പിച്ചത്. ഹെൻറി സാവേജിന്റെ പുതിയ ഇംഗ്ലീഷ് ഓപ്പറ കമ്പനി ആണ് അവതരിപ്പിച്ചത് (ഇംഗ്ലീഷ് ഭാഷാ വിവർത്തനങ്ങളിൽ ഇത് അവതരിപ്പിച്ചതിനാലാണ് ഈ പേര് നൽകിയിരിക്കുന്നത്). 1906-ൽ പുസ്കിനി മൂന്നാമത്തെ പതിപ്പ് എഴുതി. [9] ഇത് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപ്പറയിൽ അവതരിപ്പിച്ചു. 1907-ൽ പുസ്കിനി ഓർക്കസ്ട്ര, വോക്കൽ സ്കോറുകളിൽ നിരവധി മാറ്റങ്ങൾ വരുത്തി, ഇത് നാലാമത്തെ പതിപ്പായി മാറി. [10] ഇത് പാരീസിൽ അവതരിപ്പിച്ചു. 1907-ൽ പുസ്കിനി ഒപെറയിൽ അഞ്ചാമത്തെ പതിപ്പിൽ തന്റെ അവസാന പുനരവലോകനം നടത്തി. [11][12] ഇത് "സ്റ്റാൻഡേർഡ് പതിപ്പ്" എന്നറിയപ്പെട്ടു. ഇത് ലോകമെമ്പാടും അവതരിപ്പിക്കപ്പെടുന്ന ഒന്നാണ്. എന്നിരുന്നാലും, 1904-ലെ ആദ്യകാല പതിപ്പ് ഇടയ്ക്കിടെ അവതരിപ്പിക്കുന്നു. റിക്കാർഡോ ചെയ്‌ലി നടത്തുന്ന 2016 ഡിസംബർ 7 ന് ലാ സ്കാലയുടെ സീസൺ ആരംഭിക്കുന്നത് പോലുള്ളവയിൽ അവതരിപ്പിക്കാറുണ്ട്.[13] അവതരണ ചരിത്രംലോകമെമ്പാടുമുള്ള പ്രധാന ഓപ്പറ ഹൗസുകളിലെ സ്റ്റാൻഡേർഡ് പതിപ്പിന്റെ ആദ്യാവതരണത്തിൽ 1904 ജൂലൈ 2 ന് ടീട്രോ ഡി ലാ ഓപ്പറ ഡി ബ്യൂണസ് അയേഴ്സ് ഉൾപ്പെടുത്തുകയും ഇത് ആർട്രോറോ ടോസ്കാനിനിയുടെ കീഴിൽ ഇറ്റലിക്ക് പുറത്തുള്ള ലോകത്തിലെ ആദ്യത്തെ അവതരണമായിരുന്നു. 1905 ജൂലൈ 10 ന് ലണ്ടനിലെ കോവന്റ് ഗാർഡനിലെ റോയൽ ഓപ്പറ ഹൗസിൽ വെച്ചായിരുന്നു ബ്രിട്ടനിലെ ആദ്യത്തെ അവതരണം. യുഎസിലെ ആദ്യത്തെ അവതരണം ആയി 1906 ഒക്ടോബർ 15 ന് കൊളംബിയ തിയേറ്ററിൽ വാഷിംഗ്ടൺ ഡി.സിയിൽ ഇത് ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ന്യൂയോർക്കിലെ ആദ്യ പ്രകടനം അതേ വർഷം നവംബർ 12 ന് ഗാർഡൻ തിയേറ്ററിൽ നടന്നു.[14]ജെറാൾഡിൻ ഫറാർ, സിയോ-സിയോ സാൻ, എൻറിക്കോ കരുസോ, പിങ്കേർട്ടൺ, ലൂയിസ് ഹോമർ, സുസുക്കി, അന്റോണിയോ സ്കോട്ടി, ഷാർപ്ലെസ്, അർതുറോ വിഗ്ന എന്നിവരുടെ സാന്നിദ്ധ്യത്തിൽ 1907 ഫെബ്രുവരി 11 നാണ് മെട്രോപൊളിറ്റൻ ഓപ്പറ ആദ്യമായി ഈ യത്‌നം നിർവഹിച്ചത്. [15]മൂന്നു വർഷത്തിനുശേഷം, ആദ്യത്തെ ഓസ്‌ട്രേലിയൻ അവതരണം 1910 മാർച്ച് 26 ന് സിഡ്നിയിലെ റോയൽ തിയേറ്ററിൽ അവതരിപ്പിച്ചു. ആമി എലിസ കാസ്റ്റിൽസ് അതിൽ അഭിനയിച്ചു.[16] 1915 നും 1920 നും ഇടയിൽ ജപ്പാനിലെ ഏറ്റവും മികച്ച ഓപ്പറ ഗായിക തമാകി മിയൂറ സിയോ-സിയോ-സാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടി. തുറമുഖ നഗരമായ നാഗസാക്കിയിലെ ഗ്ലോവർ ഗാർഡനിൽ ഈ ഗായികയുടെ സ്മാരകം ഒരെണ്ണം പുസിനിക്കൊപ്പം കാണാം.[17] അവലംബം
ഉറവിടങ്ങൾ
പുറം കണ്ണികൾ
|