മഞ്ഞനീലി
ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, അറേബ്യ, ബംഗ്ലാദേശ്, മ്യാന്മാർ, തായ്‌ലാന്റ്, ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചിത്രശലഭമാണ് മഞ്ഞനീലി (Junonia hierta).[1][2][3][4] വിവരണംമഞ്ഞയും നീലയും കലർന്ന ഒരു മനോഹര ശലഭമാണ് മഞ്ഞനീലി. ചിറകിന്റെ മേൽ ഭാഗത്ത് ഏറെയും മഞ്ഞയാണ്. ചിറകറ്റങ്ങളിൽ കറുപ്പ് നിറം പടർന്നിരിക്കും. ആൺ ശലഭത്തിന്റെ പിൻചിറകിന്റെ ഓരത്തുള്ള കാണുന്ന ഒരു നീല പൊട്ട് പെൺശലഭത്തിനു തീരെ ചെറുതായിരിക്കുകയോ ചിലപ്പോൾ തീരെ കാണാറോ ഇല്ല. ഇവയുടെ ചിറകിന്റെ അടിവശത്തിന് മങ്ങിയ തവിട്ടു നിറമാണ്. തവിട്ടു നിറത്തിലുള്ള വരകളും പുള്ളികളും കാണാം. ജീവിതചക്രംവയൽച്ചുള്ളി, പാർവതിച്ചെടി തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുക. ഇലയുടെ അടിവശത്താണ് മുട്ടയിടുക. മുട്ട ഇളം പച്ച നിറത്തിലുള്ള ചില്ല് ഗോളം പോലിരിക്കും. ശലഭ പുഴുക്കൾ ഇല മാത്രമേ തിന്നാറുള്ളൂ, പുഴുവിന് ഇളം പച്ച നിറമാണ്, ചുവന്ന ശിരസ്സിൽ രണ്ടു കറുത്ത മുള്ളുകൾ എഴുന്നേറ്റു നിൽക്കുന്നത് കാണാം. ദേഹമാസകലം മുള്ളുകൾ കൊണ്ട് പൊതിഞ്ഞിരിക്കും.
![]() അവലംബം
പുറം കണ്ണികൾJunonia hierta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|