ഭാരതി പവാർ
രണ്ടാം മോദി മന്ത്രിസഭയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പു സഹമന്ത്രിയാണ് ഡോ. ഭാരതി പവാർ (Dr. Bharati Pravin Pawar भारती पवार).[1][2] പതിനേഴാം ലോകസഭയിൽ മഹാരാഷ്ട്രയിലെ ദിൻഡോരിയിൽ നിന്നുമുള്ള ലോകസഭാംഗവും ഭാരതീയ ജനതാ പാർട്ടി അംഗവുമാണ് അവർ. ആദ്യകാല ജീവിതംനാസിക് ജില്ലയിലെ നരുൾ (കൽവൺ തെഹ്സിൽ) എന്ന സ്ഥലത്തിൽ 1978 സെപ്റ്റംബർ പതിമൂന്നിനു ജനിച്ചു.[3][1]പിതാവ്: കിസൻറാവ്, മാതാവ്: ശാന്താഭായി[4] നാസിക്കിലെ പൂനെ യൂണിവേഴ്സിയുടെ കീഴിലുള്ള എൻ.ഡി.എം.വി.പി.എസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസ്സായി. നേരത്തേ മന്ത്രിയായിരുന്ന അർജുൻ തുൾസീറാം പവാറിന്റെ പുത്രനായ പ്രവീൺ പവാറിന്റെ പത്നിയാണ്[5][6][7][8] ഇവർക്ക് ഒരു പുത്രനുണ്ട്[4]. രാഷ്ട്രീയ രംഗംഭാരതി പവാർ 2012 മുതൽ 2019 വരെ നാസിക് ജില്ലാ പരിഷത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.[1] ഇക്കാലത്ത്, നാസിക് ജില്ലയിലെ, പോഷകാഹാരക്കുറവ് നിർമ്മാർജ്ജനം ചെയ്യാനും ശുദ്ധജലം വിതരണം ചെയ്യാനും അവർ പ്രയത്നിച്ചിട്ടുണ്ട്[9]ഭർത്തൃപിതാവ് എട്ട് തവണ മഹാരാഷ്ട്ര എം. എൽ. എയും 1999-ലെ ഒന്നാം വിലാസ്റാവു ദേശ്‌മുഖ് മന്ത്രിസഭയിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നിട്ടുണ്ട്. [10] മഹാരാഷ്ട്രയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻ. സി. പി) സംസ്ഥാന വൈസ് പ്രസിഡൻറ് ആയിരുന്ന ഭാരതി പവാർ 2019 മാർച്ചിലാണ് [11] ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്.[12] [13]. 2014-ൽ എൻ.സി.പി. സ്ഥാനാർഥിയായി ലോകസഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. [14]2019-ലെ ലോകസഭ തിരഞ്ഞേടുപ്പിൽ മൽസരിക്കാൻ സീറ്റ് ചോദിച്ചെങ്കിലും എൻ. സി. പി നേതൃത്വം അത് നിഷേധിക്കുകയാണ് ഉണ്ടായത്. മറാത്തി പത്രമായ ലോകമത് 2019-ൽ മികച്ച വനിത പാർലമെൻറേറിയനുള്ള പുരസ്‌കാരം ഭാരതി പവാറിന് നൽകിയിട്ടുണ്ട്.[15][16][17] അവലംബം
|