Share to: share facebook share twitter share wa share telegram print page

ബോബ് മാർലി

ബോബ് മാർലി
Black and white picture of a man with long dreadlocks playing the guitar on stage.
ബോബ് മാർലി 1980.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംRobert Nesta Marley
പുറമേ അറിയപ്പെടുന്നTuff Gong
ജനനം(1945-02-06)6 ഫെബ്രുവരി 1945
Nine Mile, Saint Ann, Jamaica
മരണം11 മേയ് 1981(1981-05-11) (36 വയസ്സ്)
Miami, Florida, U.S.
വിഭാഗങ്ങൾReggae, ska, rocksteady
തൊഴിൽ(കൾ)Singer-songwriter, musician
ഉപകരണ(ങ്ങൾ)Vocals, guitar, piano, saxophone, harmonica, percussion
വർഷങ്ങളായി സജീവം1962–1981
ലേബലുകൾStudio One, Upsetter, Tuff Gong
വെബ്സൈറ്റ്bobmarley.com

ഒരു ജമൈക്കൻ സംഗീതഞ്ജനാണ് ബോബ് മാർലി

ജീവിതരേഖ

നെസ്റ്റ റോബർട്ട് ബോബ് മാർലി എന്നാണ് ബോബ്മാർലിയുടെ മുഴുവൻ പേര്. ഗിറ്റാറിസ്റ്റും ഗാനരചിയിതാവും സംഗീതഞ്ജനുമായിരുന്നു ഈ അപൂർവപ്രതിഭ. ജമൈക്കയിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ബോബ്മാർലി സംഗീതത്തിന് വിഷയമാക്കി. കറുത്തവർഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും ജനിച്ച ബോബ് മാർലി എന്നും വംശീയത സംബന്ധിച്ച ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായിരുന്നു. തന്നെ ഒരു കറുത്ത ആഫ്രിക്കൻ വംശജനായി കണ്ടാൽ മതിയെന്ന് അദ്ദേഹം തന്നെ ചോദ്യം ചെയ്യുന്നവരോട് പറയുമായിരുന്നു[1]14 വയസ്സിൽ സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ തൻെറ അർധസഹോദരനോടൊപ്പം സംഗീതപരിപാടികൾ അവതരിപ്പിക്കാനാരംഭിച്ചിരുന്നു. ചില സംഗീതപരീക്ഷണങ്ങൾക്കൊടുവിൽ ബോബ് മാർലി, ബണ്ണി വെയ്ലർ, പീറ്റർ റ്റോഷ് എന്നീ സംഗീതത്രയങ്ങൾ ചേർന്ന് ‘ദ വെയ്ലേഴ്സ്’ എന്ന സംഗീതട്രൂപ്പ് രൂപവത്കരിച്ചു. തന്നോടൊപ്പം പാടിക്കൊണ്ടിരുന്ന റീത ആൻഡേഴ്സനെ ഇതിനകം മാർലി ജീവിതസഖിയാക്കി. റെഗെ എന്ന നാടോടി സംഗീതപാരമ്പര്യത്തെ തന്റെ സംഗീതസപര്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജമൈക്കയെ, അവിടത്തെ സംഗീതത്തെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തിയത്. ‘ബഫല്ലോ സോൾജിയർ’, ‘ഗെറ്റ് അപ് സ്റ്റാൻഡ് അപ്’, ‘ത്രീ ലിറ്റിൽ ബേഡ്സ്’ എന്നിവയെല്ലാം ബോബ് മാർലിയുടെ എക്കാലത്തെയും ഹിറ്റുകളാണ്. 1981 സെപ്റ്റംബർ 21ന് ന്യൂയോർക്കിൽവെച്ച് കാൻസർബാധിതനായാണ് അദ്ദേഹം മരണമടഞ്ഞത്. അതിനുശേഷം 1984ൽ ഇറങ്ങിയ ‘ലെജൻഡ്’ എന്ന ആൽബസമാഹാരത്തിൻെറ രണ്ടുകോടി അമ്പതുലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. [2] അദ്ദേഹത്തിന്റെ "ഗഞ്ച ഗൺ" എന്ന ഗാനം 2013-ൽ ഇറങ്ങിയ മലയാള ചലച്ചിത്രം ഹണീ ബീയിൽ ഉപയോഗിച്ചിട്ടുണ്ട്.

മതവിശ്വാസം

ഒരു കത്തോലിക്കാമതവിശ്വാസിയായി വളർത്തപ്പെട്ട മാർലി ക്രമേണ ‘റസ്തഫാരിയിസ’ത്തിൽ ആകൃഷ്ടനായി. 1930ൽ ജമൈക്കയിലാരംഭിച്ച ഒരു ആത്മീയപ്രസ്ഥാനമാണ് റസ്തഫാരി. പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിൻെറ മുഖമുദ്ര. പിന്നീട്, റസ്തഫാരിപ്രസ്ഥാനത്തിൻെറ ഉപജ്ഞാതാവായി അറിയപ്പെടുകയും ചെയ്തു.

കൃതികൾ

പുരസ്കാരങ്ങൾ

1999-ൽ ടൈം മാസിക അദ്ദേഹത്തിന്റെ 'എക്‌സോഡസ്' എന്ന ആൽബം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ആൽബമായി തെരഞ്ഞെടുത്തു. പിന്നീട് ഗ്രാമി അവാർഡ് അദ്ദേഹത്തെ തേടിയെത്തി GOT OSCAR

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-09. Retrieved 2012-05-28.
  2. http://www.madhyamam.com/weekly/1366

അധിക വായനക്ക്

പുറം കണ്ണികൾ

വിക്കിചൊല്ലുകളിലെ ബോബ് മാർലി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya