ബെറ്റി ഫോർഡ്
എലിസബത്ത് ആൻ "ബെറ്റി" ഫോർഡ് (മുമ്പ് ബ്ലൂമർ; വാറൻ;[1] ജീവിതകാലം: ഏപ്രിൽ 8, 1918 – ജൂലൈ 8, 2011) 1974 മുതൽ 1977 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയും അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയെട്ടാമത്തെ പ്രസിഡൻറായിരുന്ന ജെറാൾഡ് ഫോർഡിൻറെ ഭാര്യാപദം അലങ്കരിച്ചിരുന്ന മഹിളയുമായിരുന്നു. പ്രഥമവനിതയെന്ന നിലയിൽ, സാമൂഹിക നയങ്ങളിൽ സജീവമായിരുന്ന അവർ, രാഷ്ട്രീയമായി സജീവമാകുകയും പ്രസിഡൻഷ്യൽ പങ്കാളിയെന്ന നിലയിൽ ഒരു മാതൃകയായിത്തീരുകയും ചെയ്തു.[2] ഭർത്താവ് വൈസ് പ്രസിഡന്റായിരുന്ന 1973 മുതൽ 1974 വരെയുള്ള കാലത്ത് അവർ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ രണ്ടാം വനിത കൂടിയായിരുന്നു. ആദ്യകാലം1918 ഏപ്രിൽ 8 ന് ഇല്ലിനോയിയിലെ ഷിക്കാഗോയിൽ, റോയൽ റബ്ബർ കമ്പനിയുടെ ട്രാവലിംഗ് സെയിൽസ്മാൻ ആയിരുന്ന ഹോർട്ടൻസിന്റെയും (മുമ്പ്, നീഹർ; 1884–1948) വില്യം സ്റ്റീഫൻസൺ ബ്ലൂമർ സീനിയറിന്റെയും (1874–1934) മൂന്നാമത്തെ കുട്ടിയും ഏക മകളുമായി ബെറ്റി ഫോർഡ് എലിസബത്ത് ആനി ബ്ലൂമർ എന്ന പേരിൽ ജനിച്ചു.[3] കുട്ടിക്കാലത്ത് അവർ ബെറ്റി എന്നാണ് അറിയപ്പെട്ടിരുന്നത്. 1904 നവംബർ 9 ന് ചിക്കാഗോയിൽ വെച്ചാണ് ഹോർട്ടൻസും വില്യമും വിവാഹിതരായത്. ബെറ്റിയുടെ രണ്ട് മൂത്ത സഹോദരന്മാർ റോബർട്ട് (മരണം: 1971), വില്യം ജൂനിയർ എന്നിവരായിരുന്നു. കുടുംബം കൊളറാഡോയിലെ ഡെൻവറിൽ കുറച്ചുകാലം താമസിച്ചതിനുശേഷം, മിഷിഗണിലേയ്ക്ക് മാറുകയും മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്സിൽ ബാല്യകാലം ചെലവഴിച്ച അവർ അവിടെ സെൻട്രൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[4] അവലംബം
കൂടുതൽ വായനയ്ക്ക്
External linksBetty Ford എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|