Share to: share facebook share twitter share wa share telegram print page

ബുക്ക്ലംഗ്

In this spider diagram, the position of the book lungs is labelled 1.
Spider book lungs (cross section)
Book lungs of spider (shown in pink)

എട്ടുകാലികളിൽ മാത്രമുള സവിശേഷമായ ശ്വസനാവയവമാണ് ബുക്ക്ലംഗുകൾ.

ഇത് ഒരു ചെറിയ അറയാണ്. പ്രത്യേക കലകൾ കൊണ്ട് നിർമ്മിച്ച നിരവധി പാളികൾ സമാന്തരമായി ഇതിൽ ക്രമീകരിച്ചിരിക്കുന്നു. ഭാഗികമായി തുറന്ന ഒരു പുസ്തകത്തിലെ താളുകൾ പോലെയാണ് ഈ പാളികൾ കാണപ്പെടുന്നത്. അതുകൊണ്ട് ഈ അവയവങ്ങളെ ബുക്ക്ലംഗ് എന്നു വിളിക്കുന്നു. ബുക്ക്ലംഗ് സ്ഥിതിചെയ്യുന്ന അറയിൽ ശരീരദ്രവം നിറഞ്ഞിരിക്കും. കൂടാതെ ഈ അറയുടെ പിൻ ഭാഗത്ത് വായു ഉള്ളിലേക്ക് പ്രവേശിക്കത്തക്ക വിധത്തിലുള്ള ഒരു ഇടുങ്ങിയ സുഷിരമുണ്ട്. ഈ സുഷിരമാണ് ശ്വസനരന്ധ്രം (Spiracle) . പുറത്തു നിന്നും വായു ശ്വസനരന്ധ്രം വഴി അറക്കകത്തു കടന്ന് ശരീര ദ്രവത്തിലൂടെ ബുക്ക്ലംഗിലൂടെ പാളികളുടെ ഇടയ്ക്കുള്ള സ്ഥലത്ത് വ്യാപിക്കുന്നു. ഈ പാളികളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശരീരദ്രവത്തിലേക്കു വായുവിലെ ഓക്സിജൻ കലരുകയും അതിലുള്ള കാർബൺഡൈഓക്സൈഡ് പുറത്തേക്കു വ്യാപിക്കുകയും ചെയ്യുന്നു.

ഘടനയും പ്രവർത്തനവും

ബുക്ക് ലംഗ്സ് കരയിൽ വസിക്കുന്ന ആധുനിക കശേരുക്കളുടെ ശ്വാസകോശവുമായി ബന്ധപ്പെട്ടിട്ടില്ല. അവയുടെ പേര് അവയുടെ ഘടനയും ഉദ്ദേശ്യവും വിവരിക്കുന്നു. ഒന്നിടവിട്ട എയർ പോക്കറ്റുകളുടെയും ഹീമോലിംഫ് നിറച്ച ടിഷ്യുവിന്റെയും സ്റ്റാക്കുകൾ [a] അവക്ക് ഒരു "മടക്കിയ" പുസ്തകത്തിന് സമാനമായ രൂപം നൽകുന്നു.[1]

അടിക്കുറിപ്പുകൾ

  1. Hemolymph is the arthropod equivalent of blood.

അവലംബം

  1. Foelix, Rainer F. (1996). Biology of Spiders. Oxford University Press US. pp. 61–64. ISBN 0-19-509594-4. book lung.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya