ബിയാട്രിസ് ബ്രിഗ്ഡൻ
ബിയാട്രിസ് ആലീസ് ബ്രിഗ്ഡൻ (ജീവിതകാലം: 1888-1977) ഒരു കനേഡിയൻ സാമൂഹ്യ പരിഷ്കർത്താവും ഫെമിനിസ്റ്റും രാഷ്ട്രീയക്കാരിയുമായിരുന്നു. ജനനനിയന്ത്രണം, സ്ത്രീപുരുഷന്മാരുടെ ബൗദ്ധിക സമത്വം, മറ്റ് പല വിഷയങ്ങളിലേയും സാമ്പത്തിക സുരക്ഷിതത്വം എന്നിവയ്‌ക്കായി വാദിച്ച അവൾ അക്കാലത്തെ ഒരു സമൂല പരിഷ്കരണവാദിയായിരുന്നു. മെത്തഡിസ്റ്റ് സഭയുടെ സാമൂഹ്യ സുവിശേഷ പരിപാടികളുടെ മാർഗനിർദേശമനുസരിച്ച് ഒരു സാമൂഹ്യ പരിഷ്കർത്താവായി തന്റെ കരിയർ ആരംഭിച്ച ബിയാട്രീസ് കുടിയേറ്റക്കാരോടും തൊഴിലാളികളോടുമുള്ള തൻറെ പ്രവർത്തനത്തിൽ സഭ സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമായപ്പോൾ കൂടുതൽ സമൂലമായ പരിഷ്കാരങ്ങൾക്കായി ഇടതുപക്ഷത്തേക്ക് നീങ്ങി. ജീവിതരേഖബിയാട്രിസ് ആലീസ് ബ്രിഗ്ഡൻ 1888 ജനുവരി 30 ന് കാനഡയിലെ ഒണ്ടാറിയോയിലെ ഹേസ്റ്റിംഗ്സിൽ വില്യം ബ്രിഗ്ഡൻ, സാറാ ജെയ്ൻ വുഡ് ദമ്പതികളുടെ മകളായി ജനിച്ചു.[1] അവൾക്ക് ഒരു വയസ്സുള്ളപ്പോൾ കുടുംബം മനിറ്റോബയിലെ ഡെലോറൈനിൽ നിന്ന് ഏകദേശം 20 മൈൽ വടക്കുള്ള ഒരു ഫാമിലേക്ക് താമസം മാറി.[2] 1908-ൽ, ഒണ്ടാറിയോയിലെ ബെല്ലെവില്ലിലുള്ള ആൽബർട്ട് കോളേജിൽ കല, സ്വരപ്രകടനം എന്നിവ പഠിച്ചുകൊണ്ട് ബ്രിഗ്ഡൻ തൻറെ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. അവലംബം
|