Share to: share facebook share twitter share wa share telegram print page

ബിന്നി കൃഷ്ണകുമാർ

ബിന്നി കൃഷ്ണകുമാർ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംതിരുവനന്തപുരം, കേരളം,ഇന്ത്യ
തൊഴിൽ(കൾ)കർണാടക സംഗീതജ്ഞ, ചലച്ചിത്രപിന്നണിഗായിക

പ്രമുഖ ചലച്ചിത്രപിന്നണിഗായികയും കർണാടക സംഗീതജ്ഞയുമാണ് ബിന്നി കൃഷ്ണകുമാർ. 2013 ൽ കർണാടക സംഗീതത്തിനു നൽകുന്ന കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.[1]

ജീവിതരേഖ

കെ.എൻ. രാമചന്ദ്രൻ നായരുടയും ശാന്തയുടെയും മകളായി തൊടുപുഴയിൽ ജനിച്ചു. തിരുവിഴാ സുരേന്ദ്രൻ, വയലിനിസ്റ്റ് ബി. ശശികുമാർ, നെയ്യാറ്റിൻകര മോഹനചന്ദ്രൻ, ഡോ. എം. ബാലമുരളീകൃഷ്ണ എന്നിവരുടെ പക്കൽ സംഗീതമഭ്യസിച്ചു. രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിൽ വിദ്യാസാഗറിന്റെ സംഗീതസംവിധാനത്തിൽ ബിന്നി പാടിയ 'രാ രാസരസുക്കു രാ രാ' എന്ന ഗാനം ഹിറ്റായതോടെ നിരവധി ചലച്ചിത്രങ്ങൾക്കായി പാടി. ഏഷ്യാനെറ്റിലെ നാദമാധുരി എന്ന പരിപാടിയിൽ കൈതപ്രത്തോടൊപ്പം പങ്കെടുത്തു.

പ്രശസ്ത കർണാടക സംഗീതജ്ഞനായ ട്രിവാൻഡ്രം കൃഷ്ണകുമാറാണ് ഭർത്താവ്. കൃഷ്ണകുമാറിനും 2012 ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

ആൽബങ്ങൾ

പുരസ്കാരങ്ങൾ

  • കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം
  • ഫിലിംഫെയർ പുരസ്കാരം (2005)

അവലംബം

  1. "സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". മാതൃഭൂമി. 2013 ഫെബ്രുവരി 20. Archived from the original on 2013-02-20. Retrieved 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)

അധിക വായനയ്ക്ക്

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya