ബിഗ് പൈനാപ്പിൾ
![]() ![]() ![]() ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ സൺഷൈൻ കോസ്റ്റ് റീജിയണിൽ സ്ഥിതിചെയ്യുന്ന വൂംബിയിലെ നമ്പൂർ കണക്ഷൻ റോഡിലെ പൈതൃക പട്ടികയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ബിഗ് പൈനാപ്പിൾ. പെഡിൽ തോർപ്പ് ആൻഡ് ഹാർവി, പോൾ ലഫ്, ഗാരി സ്മോൾകോംബ് ആൻഡ് അസോസിയേറ്റ്സ് എന്നിവർ ചേർന്ന് രൂപകൽപ്പന ചെയ്ത ഇത് സൺഷൈൻ പ്ലാന്റേഷൻ എന്നും അറിയപ്പെടുന്നു. ഇത് 2009 മാർച്ച് 6-ന് ക്വീൻസ്‌ലാന്റ് ഹെറിറ്റേജ് രജിസ്റ്ററിൽ ചേർത്തു.[1] 2-ലെവൽ ബിഗ് പൈനാപ്പിൾ 16 മീറ്റർ (52 അടി) ഉയരമുള്ളതാണ്. ഇത് ആദ്യമായി തുറന്നത് 1971 ഓഗസ്റ്റ് 15 നാണ് . 165 ഹെക്ടർ (410 ഏക്കർ) സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.[2] അവലംബം
Attribution
പുറം കണ്ണികൾBig Pineapple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |