ബി. രാജീവൻപ്രമുഖ മലയാള സാഹിത്യ വിമർശകനും അദ്ധ്യാപകനുമാണ് ബി. രാജീവൻ(ജനനം: 1946) ജീവിതരേഖ1946-ൽ കായംകുളത്ത് ജനിച്ചു. കൊല്ലം എസ്.എൻ. കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. 1971 മുതൽ ഗവണ്മെന്റ് കോളജുകളിൽ മലയാള സാഹിത്യം പഠിപ്പിക്കുന്നു. 1975-ൽ ‘അടിയന്തരാവസ്‌ഥ’യ്‌ക്കെതിരെ നിലകൊണ്ട നക്‌സലൈറ്റ് അനുഭാവി എന്ന നിലയിൽ പോലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. 1980-ൽ ‘ജനകീയ സാംസ്‌കാരികവേദി’യുടെ സംസ്‌ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ചുകൊണ്ട് വിവിധ സമരങ്ങളിൽ പങ്കെടുത്തു. വിലക്കുകൾ ലംഘിച്ചതിന്റെ പേരിൽ അറസ്‌റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജദ്ധ്യാപകജോലിയിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്‌തു. 1969 മുതൽ തത്ത്വശാസ്‌ത്രം, സൗന്ദര്യശാസ്‌ത്രം, ചരിത്രം, രാഷ്‌ട്രീയചിന്ത, സിനിമ, കവിത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ എഴുതുന്നു. 1975 മുതൽ സാവിത്രിയോടൊപ്പം ജീവിക്കാൻ തുടങ്ങി.[1] കൃതികൾ
പുരസ്കാരം
അവലംബം
http://rajeevan.org/about/ Archived 2018-08-31 at the Wayback Machine B. Rajeevan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |