ബാൽ കൃഷ്ണ ഗോയൽഇന്ത്യയിൽ നിന്നുള്ള ഒരു കാർഡിയോളജിസ്റ്റും മെഡിക്കൽ വിദ്യാഭ്യാസ വിദഗ്ധനുമായിരുന്നു ബാൽ കൃഷ്ണ ഗോയൽ (19 നവംബർ 1935 - 20 ഫെബ്രുവരി 2018).[1]അമേരിക്കയിലെ ഹ്യൂസ്റ്റണിലെ ടെക്സസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണററി കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായിരുന്നു. ബോംബെ ഹോസ്പിറ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഓണററി ഡീനും ചീഫ് കാർഡിയോളജിസ്റ്റുമായിരുന്നു ഗോയൽ. ജെജെ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലുകളുടെയും മുംബൈയിലെ ഗ്രാന്റ് മെഡിക്കൽ കോളേജിന്റെയും കാർഡിയോളജി മുൻ ഡയറക്ടർ പ്രൊഫസറായിരുന്നു. ജയ്പൂർ ജില്ലയിലെ സാംബർ തടാക-നഗരത്തിലാണ് ഗോയൽ ജനിച്ചത്. യുഎസ്‌എയിലെ അലബാമ സർവകലാശാലയിലെ കാർഡിയോളജി വിസിറ്റിംഗ് പ്രൊഫസറും ന്യൂ ഓർലിയാൻസിലെ ഓഷ്‌നർ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിസിറ്റിംഗ് കാർഡിയോളജിസ്റ്റുമായിരുന്നു ഗോയൽ. ഗ്രാന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി പ്രൊഫസർ ആയി നിയമിച്ചതിലൂടെ സംസ്ഥാന സർക്കാരും അദ്ദേഹത്തെ ആദരിച്ചു. എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും ബോംബെ സർവകലാശാലയിലെ സെനറ്റിലും വർഷങ്ങളോളം സേവനമനുഷ്ഠിച്ചു. ഇന്ത്യൻ സർക്കാരിന്റെ സെൻട്രൽ കൗൺസിൽ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിലും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലും അംഗമായിരുന്നു. ഹാർട്ട് ടോക്ക് എന്ന പുസ്തകവും ഗോയൽ എഴുതിയിട്ടുണ്ട്. ഹാഫ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചെയർമാനായിരുന്നു. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ തിരഞ്ഞെടുക്കപ്പെട്ട ഫെലോ,[2] ആയിരുന്ന അദ്ദേഹം പത്മശ്രീ (1984), പത്മഭൂഷൻ (1990), പത്മ വിഭുഷൻ (2005) എന്നിവ നേടി. [3] 2007 ജൂലൈയിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട അദ്ദേഹം 1980 ൽ മുംബൈയിലെ ഷെരീഫായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഗോയൽ 2018 ഫെബ്രുവരി 20 ന് ആശുപത്രിയിൽ മരിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |