ബാരൻ ദ്വീപുകൾ
ബാരൻ ദ്വീപുകൾ അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു ദ്വീപസമൂഹമാണ്. കോഡിയാക് ദ്വീപസമൂഹത്തിന്റെ വടക്കൻ അഗ്രത്തായി സ്ഥിതിചെയ്യുന്ന ദ്വീപുകളാണിവ. ദ്വീപശൃംഖലയിലെ ഏറ്റവും വലിയ ദ്വീപ് ഉഷാഗട്ട് ദ്വീപാണ്. ആകെ16.23 ചതുരശ്ര മൈൽ (42.03 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഈ ദ്വീപുകൾ ജനവാസമുള്ളവയല്ല. അലാസ്കയിലെ ഏറ്റവും വലിയ കടൽപ്പക്ഷി പ്രജനന കേന്ദ്രങ്ങൾ ബാരൻ ദ്വീപുകളിലെ കിഴക്കൻ അമാതുലി ദ്വീപിലും നോർഡ് ദ്വീപിലുമാണുള്ളത്. അലാസ്ക മാരിടൈം ദേശീയ വന്യജീവി അഭയകേന്ദ്രത്തിന്റെ ഭാഗവുംകൂടിയാണ് ഈ ദ്വീപസമൂഹം. ഭൂമിശാസ്ത്രംഅമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തിന്റെ തെക്കൻ-മധ്യ തീരത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന അലാസ്ക ഉൾക്കടലിലെ ഒരു പറ്റം ദ്വീപുകളാണ് ബാരൻ ദ്വീപുകൾ. കൊഡിയാക് ദ്വീപസമൂഹത്തിന്റെ ഏറ്റവും വടക്കേ അറ്റത്താണ് ഈ ദ്വീപുകളെ സ്ഥാനം. വടക്കുകിഴക്കു ഭാഗത്ത് അലാസ്ക പ്രധാന കരയിലെ കെനായി ഉപദ്വീപിനും തെക്ക് പടിഞ്ഞാറ് കൊഡിയാക് ദ്വീപസമൂഹത്തിലെ ഷുയാക് ദ്വീപിനും മദ്ധ്യത്തിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. 57°48′N 152°15′W / 57.800°N 152.250°W അക്ഷാംശ രേഖാംശങ്ങളിൽ അലാസ്ക ഉൾക്കടലിന്റെ 15 മൈൽ (24 കിലോമീറ്റർ) പ്രദേശത്തായി ഇവ വ്യാപിച്ചു കിടക്കുന്നു. ബാരൻ ദ്വീപസമൂഹത്തിൽ ആകെ 6 ദ്വീപുകളാണ് ഉൾപ്പെട്ടിരിക്കുന്നത്:
അവലംബം
|