Share to: share facebook share twitter share wa share telegram print page

ബാക്ക് ടു ദ ഫ്യൂച്ചർ 1

ബാക്ക് ടു ദ ഫ്യൂച്ച്ർ
lll
Theatrical release poster
സംവിധാനംറോബർട്ട് സൈമക്കിസ്
കഥറോബർട്ട് സൈമക്കിസ്,ബോബ് ഗെയ് ൽ
നിർമ്മാണംസ്റ്റീവൻ സ്പിൽബർഗ്ഗ്
അഭിനേതാക്കൾമയ്ക്കൽ.ജെ.ഫൊക്സ്,ക്രിസ്റ്റൊഫെർ ല്ലോയിഡ്,ലീ തോംസൺ,ക്രിസ്പ്പിൻ ഗ്ലോവർ
ഛായാഗ്രഹണംഡീൻ ക്കുണ്ടേ
Edited byഹാരികെരാമിഡാസ്,ആർതർ ഷ്ക്കിമിഡ്റ്റ്
സംഗീതംഅലൻ സില്വസ്റ്റ്രി.
നിർമ്മാണ
കമ്പനി
ആംബ്ലിൻ എൻടർടെയ്ന്മന്റ്
വിതരണംയൂണിവേർസൽ പിക്ചേർസ്
റിലീസ് തീയതി
ജൂലായ് 3,1985
Running time
116 മിനുട്ട്
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്19 മില്ല്യൺ ഡോളർ

ബാക്ക് ടു ദ ഫ്യൂച്ചർ 1985ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ്. ഇതു സംവിധാനം ചെയ്തത് റോബർട്ട് സെമക്കിസ് ആണ്.എഴുതിയത് ബോബ് ഗെയ് ലും, സെമക്കിസും ചേർന്നാണ്.നിർമ്മിച്ചത് സ്റ്റീഫൻ സ്പീൽബെർഗ് ആണ്. ഈ സിനിമയിൽ മയ്ക്കൽ.ജെ.ഫൊക്സും,ക്രിസ്റ്റൊഫെർ ല്ലോയിഡുമാണ് പ്രധാന വേഷങ്ങൾ കയ്കാര്യം ചെയ്യുന്നത്.


കഥ

മാർട്ടി മക്ക്ഫ്ലയ് എന്ന 17 വയസ്സുകാരൻ തന്റെ കുടുംബത്തോടൊത്ത് കാലിഫോർണിയയിലെ "ഹിൽ വാലി" എന്ന സ്ഥലത്താണ് ജീവിക്കുന്നത്.മാർട്ടിയുടെ അച്ഛൻ ജോർജ് മക്ക്ഫ്ലയ് തന്റെ, സൂപ്പർവയ്സർ ആയ ബിഫ് റ്റാനനാൽ എപ്പോളും അപമാനിക്കപ്പെടുന്നു.ജോർജിനു ബിഫിനെ ഭയമാണ്.മാർട്ടിയുടെ അമ്മ ലൊറെയ്ൻ മദ്യത്തിനും സിഗരറ്റിനും അടിമയാണ്.മാർട്ടിക്കു 2 മൂത്ത സഹോദരങ്ങളുണ്ട്-ഡേവും,ലിൻഡയും.

ഡിന്നർ സമയത്ത് മാർട്ടിയുടെ അമ്മ ലൊറെയ്ൻ താൻ ജോർജിനെ കണ്ടുമുട്ടിയതെങ്ങനെയെന്നു വിശദമാക്കുന്നു.

മാർട്ടി അർത്ഥരാത്രി വീട്ടിൽ നിന്നും ഇറങ്ങി തന്റെ സുഹൃത്തായ സയന്റ്റിസ്റ്റ് ഡോക്ടർ എമ്മറ്റ് ബ്രൗൺ നേരത്തെ പ്ലാൻ ചെയ്തതു പ്രകാരം അദേഹത്തിന്റെ പുതിയ കണ്ടുപിടിത്തത്തിന്റെ വീഡിയോ കവറേജ് എടുക്കാനായി ഒരു ഷോപ്പിങ്ങ് മാളിന്റെ അടുത്തു പോകുന്നു.അവിടെ വച്ച് എമ്മറ്റ് ബ്രൗൺ തന്റെ പുതിയ കണ്ടുപിടിത്തം ഒരു "ടൈം മെഷീൻ" ആണെന്നു പറയുന്നു. ഒരു ഡീ ലോറിയൻ കാർ മോഡ് ചെയ്താണ് അതുണ്ടാക്കിയത്.

സമയസഞ്ചാരത്തിനു സഹായിക്കുന്ന ഫ്ലക്സ് കപ്പാസിറ്റർ എന്ന ഉപകരണം കാറിൽ ഖടിപ്പിച്ചിട്ടുണ്ട്. അതിനു പ്രവർത്തിക്കാൻ വേണ്ട ഊർജ്ജം ആയ 1.21 ജിഗാവാട്ട്സ് കറണ്ട് പകരാൻ ഒരു പ്ലൂട്ടോണിയം നൂക്ലിയാർ റിയാക്ക്ടറും ഉണ്ട്. കാർ 88 മൈൽസ്/ഹവർ വേഗത കൈവരിക്കുംബോൾ ഫ്ലക്സ് കപ്പാസിറ്റർ ആക്ടിവേടറ്റാകുകയും കാർ സമയ സർക്യൂട്ടിൽ സെറ്റ് ചെയ്ത സമയത്തിൽ എത്തി ച്ചേരുകയും ചെയ്യുന്നു.സമയം സെറ്റുചെയ്യാൻ ഉദാഹരണം കാണിക്കുന്നതിനിടെ ഡോക്ടർ November 5, 1955 എന്നു സർക്ക്യൂട്ടിൽ സെറ്റ് ചെയ്യുന്നു.ആ ദിവസമാണു ഡോക്ടർ ടൈം ട്രാവലിനെ ക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയതും ഫ്ലക്സ് കപ്പാസിറ്ററിനെ ക്കുറിച്ചു ചിന്തിക്കുന്നതും.ഡോക്ടർ തന്റെ ആദ്യ സമയ യാത്രയ്ക്കൊരുങ്ങുന്നതിനിടെ , ഡോക്ടറിന്റെ കൈയ്യിൽ അണുബ്ബോംബുണ്ടാക്കാൻ പ്ലൂട്ടോണിയം കൊടുത്ത ലിബിയൻ തീവ്ര വാദികൾ ഒരു വാനിൽ എത്തുകയും , ഡോക്ടർ ബോംബുണ്ടാക്കാഞതിന്റെ ദേഷ്യത്തിൽ അദേഹത്തെ വെടി വയ്ക്കുകയും ചെയ്യുന്നു. അദേഹം വെടി കൊണ്ടു വീഴുന്നു.അതു കഴിഞ്ഞ് അവർ മാർട്ടിയേയും കൊല്ലാൻ നോക്കുന്നു. അപ്പോൾ മാർട്ടി തന്റെ പ്രാണരക്ഷാർത്ഥം ഓടി കാറിൽ കയറുകയും ,കാർ ഓടിച്ച് രക്ഷപ്പെടാനും ശ്രമിക്കുന്നു. കാർ 88മൈൽസ്/ഹവർ വേഗത കൈവരിക്കുകയും മാർട്ടി നേരത്തേ ഡോക്ടർ സെറ്റ് ചെയ്ത സമയമായ November 5, 1955-ൽ എത്തുന്നു.ഇതു മനസ്സിലാക്കിയ മാർട്ടി തന്റെ പക്കൽ തിരിച്ചു പോകനാവശ്യമുള്ള പ്ലൂട്ടോണിയം ഇല്ലെന്നോർക്കുന്നു.

1955 കാലഖട്ടത്തിലെ ഹിൽ വാലിയിൽ മാർട്ടി കറങ്ങി നടക്കുന്നു.അവിടെ ഒരു ഹോട്ടലിൽ കയറുകയും തന്റെ അച്ഛനെ കൗമാരപ്രായത്തിൽ കാണുന്നു.അവിടെ വച്ചു മാർട്ടി തന്റെ അച്ഛൻ രഹസ്യമായി സയൻസ് പ്ഫിഷൻ കഥകൾ എഴുതാറുണ്ടായിരുന്നു എന്നു മനസ്സിലാക്കുന്നു.തന്റെ അച്ഛനെ ബിഫ് റ്റാനൻ വഴക്കുണ്ടാക്കുന്നതും മാർട്ടി കാണുന്നു.ലൊറെയ്ന്റെ അച്ഛന്റെ കാർ ജോർജിനെ തട്ടാൻ പോയപ്പോൾ ജോർജിനെ മാർട്ടി തട്ടി മാറ്റി രക്ഷിക്കുന്നു.കാറിടിച്ച ആഘാതാത്തിൽ മാർട്ടി മയങ്ങുന്നു.മാർട്ടിയെ ലൊറെയ്ന്റെ വീട്ടുകാർ വീട്ടിലേയ്ക്ക് കൊണ്ട്പോകുന്നു.അവിടെ വച്ച് സത്യത്തിൽ ജോർജിനോടു തോന്നേണ്ട ഇഷ്ടം ലൊറെയ്നു മാർട്ടിയോട് തോന്നുന്നു.മാർട്ടി അവിടെ നിന്നും ഡോക്ട്ർ ബ്രൗണിനെ അന്വേഷിച്ചു പുറപ്പെടുന്നു. മാർട്ടി ഡോക്ടറിനെ കണ്ടെത്തുകയും തന്റെ അവസ്ഥ വിവരിക്കുകയും 1985 ലേക്കു തിരിച്ചുപോകൻ തന്നെ സഹായിക്കണമെന്നഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഡോക്ട്ർ ഈ കാലത്തിൽ 1.21 ജിഗാവാട്ട്സ് കറണ്ട് ഉണ്ടാക്കാൻ ഒരു വഴിയുമില്ലെന്നും ഒരു മിന്നൽപ്പിണരിനു മാത്രമേ അത്രയും കറണ്ട് ഉണ്ടാക്കാൻ പറ്റുകയൗള്ളു എന്നു പറയുന്നു.







അവലംബം


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya