ബലൂചികൾ
![]() തെക്കുപടിഞ്ഞാറേ ഏഷ്യയിൽ ബലൂചിസ്ഥാനിൽ, ഇറാനിയൻ പീഠഭൂമിയുടെ തെക്കുകിഴക്കേ മൂലയിൽ ജീവിക്കുന്ന ഇറാനിയൻ വംശജരാണ് ബലൂചികൾ (بلوچ; മറ്റ് വിവർത്തനങ്ങൾ ബലൂച്, ബലൌഷ്, ബ്ലോആഷ്, ബലൂഷ്, ബലോഷ്, ബലൌഷ്). ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങൾ ഇവരുടെ വാസസ്ഥലത്തിൽ ഉൾപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ഇറാനിയൻ ഭാഷയായ ബലൂചി ആണ് ഇവരുടെ ഭാഷ. ഇവരിൽ എല്ലാവരും തന്നെ സുന്നി മുസ്ലീങ്ങളാണ്. മദ്ധ്യകാലത്താണ് ഇവർ ഇറാൻ പീഠഭൂമിയുടെ വടക്കുഭാഗത്തു നിന്ന് തെക്കുകിഴക്കുഭാഗത്തേക്കെത്തിയത്. പിൽക്കാലത്ത് തെക്കുകിഴക്കൻ ഇറാനിൽ നിന്ന് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രദേശത്തേക്കു വരെ നീങ്ങി. ഇസ്ലാമികഗ്രന്ഥങ്ങളിൽ പത്താം നൂറ്റാണ്ടുമുതൽക്കു തന്നെ ബലൂചികളെക്കുറിച്ച് പരാമർശമുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യം രചിക്കപ്പെട്ട ഫിർദോസിയുടെ (Firdawsi) ഷാ നാമയിലും (Shah Name) ബലൂചികൾ പരാമർശവിധേയമാകുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ഇറാനിലെ സന്ദ് സാമ്രാജ്യത്തിന്റെ (Zand Dynasty) പതനത്തോടെ വളരെയധികം ബലൂച വർഗ്ഗക്കാർ ഇറാന്റെ തെക്കുകിഴക്കുള്ള സിസ്താനിലെത്തി താമസമാക്കി[11]. അവലംബം
|