ബലിക്കാക്ക
കാക്കകളിലെ ഒരു തരമാണ് ബലിക്കാക്ക.[2] [3][4][5] ![]() കണ്ണാറൻ കാക്ക , കാട്ടുകാക്ക, ഇന്ത്യൻ കോർബി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏഷ്യയിൽ വളരെ വ്യാപകമായി ഇവയെ കാണാം. ഏത് പരിതഃസ്ഥിതിയുമായും വളരെപെട്ടെന്ന് ഇണങ്ങിച്ചേരുന്ന ഇവക്ക് പലതരത്തിലുള്ള ഭക്ഷ്യസ്രോതസ്സുകളെ ആശ്രയിച്ച് ജീവിക്കാനാകും. പുതിയ പ്രദേശങ്ങളിൽ കോളനികൾ സ്ഥാപിക്കുന്നതിൽ ഈ പ്രത്യേകതകൾ ഇവയെ സഹായിക്കുന്നു. താരതമ്യേന വലിയ കൊക്കുകളാണിവയുടെത്. ബലിക്കാക്കയെ മൂന്ന് ഉപസ്പീഷിസുകളായി തിരിച്ചിരിക്കുന്നു.
കേരളത്തിൽ കാണപ്പെടുന്ന രണ്ട് തരം കാക്കകളിൽ ഒന്നാണ് ബലിക്കാക്ക (Corvus macrorhynchos culminatus ) . ഇവയെ വേറെ ഒരു സ്പീഷീസ് (Indian Jungle Crow - Corvus culminatus)[6] ആയും ചിലപ്പോൾ കണക്കാക്കാറുണ്ട്. പേനക്കാക്കയാണ് മറ്റേത്. വിതരണംരൂപവിവരണംകണ്ണാറൻ കാക്ക എന്നു പറയുന്ന ബലിക്കാക്കയുടെ തൂവലുകൾ പൂർണ്ണമായും കറുത്ത നിറമാണ്. ഏന്നാൽ രാമൻ കാക്ക എന്നു പറയുന്ന പേനക്കാക്ക( HOUSE CROW കാവതി കാക്ക എന്നും പേന കാക്ക അറിയപ്പെടുന്നു (Corvus splendens) )കഴുത്തും തലയും ചാരനിറത്തിൽ കാണപ്പെടുന്നു. ബലിക്കാക്കയുടെ കൊക്കും ദേഹവും പേനക്കാക്കകളേക്കാൽ ദൃഡവും വലിപ്പമുള്ളതുമണ്.കൂടാതെ ബാലുക്കാക്കകളുടെ കൊക്കിനു അടിയിലായി ഒരു സഞ്ചി (cup/sac ) കാണപ്പെടുന്നു. പേന കാക്കകളുടെ മുഖം, താടി, തൊണ്ട എന്നിവയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും കറുപ്പ് നിറമാണ്. ആവാസവ്യവസ്ഥശബ്ദംസ്വഭാവവിശേഷങ്ങൾദിവസവും കുളിക്കുന്ന സ്വഭാവമുള്ളവയാണ് ബലിക്കാക്കകൾ. സന്ധ്യാസമയത്താണ് ഇവ അധികവും കുളിക്കുക. കൊക്കും തലയുമുപയോഗിച്ച് വെള്ളം തെറിപ്പിച്ച് ശരീരം വൃത്തിയാക്കുന്ന ബലിക്കാക്കകൾ ഒറ്റക്കോ ഇണകളായോ ആണ് കുളിക്കാനെത്തുക.[7]
ചിത്രങ്ങൾ
അവലംബം
|