ബക്കാൻ ദ്വീപുകൾ
![]() ബച്ചൻസ്, ബാച്ചിയൻസ്, ബറ്റ്ച്ചിയൻസ് എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ബാക്കാൻ ദ്വീപുകൾ, ഇൻഡോനേഷ്യയിലെ മോലൂക്കസിലുള്ള ഒരു കൂട്ടം ദ്വീപുകളാണ്. അവ പർവ്വതങ്ങൾ നിറഞ്ഞ വനപ്രദേശങ്ങളോടുകൂടി ഹാൽമീർറയുടെ തെക്ക് പടിഞ്ഞാറും തെക്ക് ടെർനേറ്റുമായി ചേർന്നുകിടക്കുന്നു. ഈ ദ്വീപുകൾ വടക്ക് മാലുക് പ്രവിശ്യയിലെ സൗത്ത് ഹല്മഹെര റീജൻസിയാണ് ഭരണനിർവ്വഹണം നടത്തുന്നത്. ബക്കൻ (ഡച്ച്: ബറ്റ്ജൻ)[1] ബച്ചിയൻ [2][1] അല്ലെങ്കിൽ ബറ്റ്ച്ചിയാൻ എന്നും മുൻപ് ഈ ദ്വീപ് അറിയപ്പെട്ടിരുന്നു. [3]കൂട്ടത്തിലെ ഏറ്റവും വലിയ ദ്വീപ് ആണിത്. കാസിരുത, മാൻഡിയോലി[2] എന്നിവ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ദ്വീപുകളാണ്. ബാക്കനിൽ ഏകദേശം 60,000 ആൾക്കാർ ഉൾപ്പെടുന്നു, അതിൽ ഏതാണ്ട് 8,000 പേർ തലസ്ഥാനമായ ലബൂഹയിൽ താമസിക്കുന്നു. ഇത് 7 ജില്ലകളായി തിരിച്ചിരിക്കുന്നു. കാസിരുത, മാൻഡിയോലി എന്നിവിടങ്ങളിൽ ഓരോന്നിലും 8,000 നിവാസികൾ പാർക്കുന്നുണ്ട്. ഇവ ഓരോന്നും 2 ജില്ലകളായി തിരിച്ചിരിക്കുന്നു. ഈ വിഭാഗത്തിൽ ഡസൻ കണക്കിന് ചെറിയ ദ്വീപുകളുടെ കൂട്ടവും കാണപ്പെടുന്നു. ചരിത്രം1513-ൽ ആദ്യത്തെ പോർച്ചുഗീസ് വ്യാപാരികളുടെ കപ്പൽപ്പട മൊളൂക്കാസിൽ എത്തുകയും ബക്കനിൽ വാണിജ്യ താവളം സ്ഥാപിച്ചു. അക്കാലത്ത് ബക്കൻ ടർമേറ്റിന്റെ സുൽത്താന്റെ കീഴിലായിരുന്നു. കപ്പലുകളുടെ കമാൻഡർ കാന്റൺ അന്റോണിയോ ഡി മിരാൻഡ അസെവേഡോ, അടുത്ത വർഷത്തെ പര്യവേക്ഷണത്തിനു വരുമ്പോൾ ഗ്രാമ്പു വാങ്ങാൻ ഏഴ് പേരെ ബക്കാനിൽ നിർത്തിയിരുന്നു. അവരുടെ അഹങ്കാര സ്വഭാവവും ബക്കൻ വനിതകളോടുള്ള മോശമായ ഇടപെടലും അവരുടെ കൊലപാതകത്തിലേക്ക് നയിച്ചു. ലോകം മുഴുവൻ ചുറ്റുന്ന ആദ്യത്തെ കപ്പലായ ഫെർഡിനാന്റ് മഗല്ലന്റെ അവസാന വരവിലെ കപ്പലിനെ നിറയ്ക്കാൻ വേണ്ടി ടെർമിനേറ്റിലെ സുൽത്താൻ നീക്കിവച്ചിരുന്ന ചരക്ക് ഉപയോഗിച്ചിരുന്നതിനാൽ ടർമേറ്റിന് മതിയായ ചരക്ക് ഇല്ലായിരുന്നു. വീണ്ടും ചരക്ക് തയ്യാറാക്കാൻ വേണ്ടി കപ്പലിലെ പുരുഷന്മാർ അവിടെ തന്നെ താമസിക്കുകയും ചെയ്തു. ഒരു അടിമയും രണ്ട് ബേർഡ്-ഓഫ്-പാരഡൈസും ബക്കൻ കപ്പലിനു നൽകി. ബക്കൻ വിപ്ലവം ഉണ്ടാക്കുന്ന ടർനേറ്റുകാർക്ക് അഭയസ്ഥാനമായി. പോർട്ടുഗീസുകാർ ബക്കാനെതിരേ ഒരു ശിക്ഷാനടപടിയായി സൈന്യത്തെ അയച്ചുവെങ്കിലും പരാജയപ്പെട്ടു. പകരം, പോർച്ചുഗലിലെ ഗവർണർ ഗാൽവോ ആർക്ക് ആരെയാണ് ആശ്രയിക്കേണ്ടതെന്ന് തീരുമാനിക്കാൻ ഒരു ദ്വന്ദ്വയുദ്ധത്തിനായി സുൽത്താനെ വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിക്കപ്പെട്ടു, പക്ഷേ, ദ്വന്ദ്വയുദ്ധം ഒരിക്കലും നടന്നില്ല.[4] ഭൂമിശാസ്ത്രം![]() ബാക്കൻ ക്രമരഹിതമായ രൂപമായിട്ടാണ് കാണപ്പെടുന്നത്. ഇതിൽ രണ്ട് വ്യത്യസ്ത പർവ്വത ഭാഗങ്ങൾ ഉൾക്കൊള്ളുന്നു, ഇതിനെ താഴ്ന്ന ചെറുതായി ജലത്തിൽ മുങ്ങിക്കിടക്കുന്ന ഒരു ഇസ്തുമസ് കൊണ്ട് യോജിപ്പിക്കുന്നു.[2] പാറകളും, മണൽക്കല്ലുകളും, ചുണ്ണാമ്പു പവിഴപ്പുറ്റുകളും, ചരലുകളുടെ കൂട്ടവും നിറഞ്ഞ മൊത്തം ഭൂപ്രദേശം 1,900 കി.മീ² ആണ്. എന്നിരുന്നാലും ചൂട് നീരുറവകൾ അഗ്നിപർവ്വത പ്രവർത്തനത്തിന് കാരണമാകുന്നു. [1] പുരാതന അഗ്നിപർവ്വത പാറകൾ പ്രത്യേകിച്ച് ദ്വീപിന്റെ തെക്കുഭാഗത്ത് കാണപ്പെടുന്നു.125 °F (52 °C) തൗബൻകിറ്റിലെ 125 ° F (52 ° C) എന്ന താപനിലയുള്ള സൾഫർ സ്പ്രിംഗ് കിഴക്കൻ തീരത്തുള്ള സയോവാങിൽ ഇപ്പോഴും ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്. [2] വടക്കൻ ഭാഗത്തുള്ള "അമേസിംഗ് ഹിൽ" കകുസുവാങ്ഗി, ദുവ സൗദാര, സിബ്ല മൌണ്ട് എന്നീ മൂന്ന് ചെറിയ ആൻഡെസൈറ്റ് അഗ്നിപർവ്വതങ്ങളാണ്. തെക്കൻ ഭാഗത്തെ ഏറ്റവും ഉയർന്ന ഭാഗമായ ഗുന്നങ് സബല്ല [2] അല്ലെങ്കിൽ ലാബുവ [1](6,950 അടി അല്ലെങ്കിൽ 2,120 മീറ്റർ) നാട്ടുകാർ ഇത് പരമ്പരാഗതമായി ദുഷ്ടാത്മാക്കളുടെ ആധിപത്യമുള്ള ഭാഗമായി കണക്കാക്കപ്പെടുന്നു.[2] കൽക്കരി, മറ്റ് ധാതുക്കൾ എന്നിവ ഇവിടെനിന്നും കണ്ടെത്തിയിരുന്നു. [2] പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ദ്വീപിലെ വലിയ ഭാഗങ്ങൾ വളരെയധികം വനപ്രദേശങ്ങൾ ആയിരുന്നു. തദ്ദേശീയമായ സാഗോ, തേങ്ങ, ഗ്രാമ്പൂ എന്നിവ ധാരാളം ഇവിടെ ഉൽപാദിപ്പിച്ചിരുന്നു.[2][1] ഇതും കാണുകകുറിപ്പുകൾഅവലംബം
|