ലെബനാനിലെ സസ്യജാലങ്ങളിൽ ഏകദേശം 2,600 സസ്യയിനങ്ങളാണ് ഉൾപ്പെടുന്നത്. സസ്യ വൈവിധ്യത്തിന്റെ സംരക്ഷണ മുൻഗണനയുള്ള ലോകത്തിലെ ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ ഒന്നായ മെഡിറ്ററേനിയൻ തടത്തിൻറെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ലെബനാൻ ഒരു സംഭരണസ്ഥലം കൂടിയാണ്. ലെബനീസ് സസ്യജാലങ്ങളിൽ 12% തദ്ദേശീയ ഇനം ആണ്. 221 പ്ലാന്റേഷനുകളിൽ പതിവായി കണ്ടുവരുന്ന സസ്യജാലങ്ങളും 90 എണ്ണം അപൂർവ്വ സസ്യജാലങ്ങളും ആണ്. [1][2]
നഗരവികസനം, കന്നുകാലി മേയൽ, ടൂറിസം, യുദ്ധത്തിന്റെ ആഘാതം എന്നിവയുടെ ഫലമായി ലെബനാനിലെ സ്വാഭാവിക സസ്യങ്ങൾക്ക് ഭീഷണി നേരിടേണ്ടിവരുന്നു.[3]ദേവദാരു ലെബനോൻ രാജ്യത്തിന്റെ ദേശീയ ചിഹ്നമാണ്. ലെബനൻ മലനിരകളിൽ വളരുന്ന ഈ മരങ്ങൾ വർഷങ്ങളായി വളരെയധികം മുറിക്കുന്നുണ്ടെങ്കിലും വിലപിടിപ്പുള്ള ഈ മരം ഇപ്പോഴും നിലനിൽക്കുന്നു.[4] എന്നിരുന്നാലും ഈ പ്രദേശത്തുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ലെബനൻ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുന്നു. പൈൻ, ഓക്ക്, ഫിർ, ബീച്ച്, സൈപ്രസ്സ്, ജൂനിപെർ എന്നിവ പർവ്വതപ്രദേശങ്ങളിൽ കാണപ്പെടുന്നുണ്ട്.[4] ലെബനൺ പർവ്വതത്തിൽ കൂടുതലും സെറാറ്റോണിയ, ഓക്ക്, പിസ്റ്റാസിയ , കാട്ടു ബദാം എന്നിവയാണ് കാണപ്പെടുന്നതെങ്കിലും ഇവയിൽ കൂടുതലും പിസ്റ്റാഷ്യ, കാട്ടു ബദാം എന്നീ ഇനങ്ങളാണ്.[5] ലെബനീസ് കാട്ടു ആപ്പിൾ, യൂദാസ് മരങ്ങൾ, സിറിയൻ മേപ്പിൾ മുതലായ മറ്റു വൃക്ഷങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനത്തിന് അനുയോജ്യമാണോ എന്നറിയാൻ സംരക്ഷണ തന്ത്രമായി പരീക്ഷിച്ചുവരികയാണ്. [3]
സെൻട്രൽ ലബനാനിലെ ഒരു വയസ്സൻ ദേവദാരു വൃക്ഷത്തെ നിലനിർത്താൻ 1996-ൽ അൽ ഷൗഫ് സീഡർ നേച്ചർ റിസർവ് സ്ഥാപിതമായി. രാജ്യത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ 5.3% 550 km² (212 sq mi) ഇതിൽ ഉൾപ്പെടുന്നു. 620 ഹെക്ടറുള്ള ദേവദാരു വനം, കന്നുകാലികളെ ഒഴിവാക്കി വിജയകരമായി പുനരുദ്ധരിക്കപ്പെടുന്നു. 24 ഇനം റിസർവ് മരങ്ങളും, 436 ഇനം സസ്യങ്ങളിൽ 48 ഓളം സസ്യജാലങ്ങളും ലെബനൻ, സിറിയ, ടർക്കി എന്നിവിടങ്ങളിൽ നിന്നുള്ള തദ്ദേശീയ സസ്യങ്ങളാണ്..[6]
മരങ്ങൾ കൂടാതെ, ധാരാളം പൂക്കളുള്ള സസ്യങ്ങൾ, പുല്ലുകൾ, കുമിളുകൾ, പായലുകൾ എന്നിവയും രാജ്യത്ത് കാണപ്പെടുന്നുണ്ട്. ലെബനൻ മലയുടെ പടിഞ്ഞാറ് ഭാഗത്ത് പാറക്കല്ലുകൾ നിറഞ്ഞ കുറ്റിക്കാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ലെബനൻ വയലറ്റ് കാണപ്പെടുന്നു. .[7]
"Species by scientific name". Flora of Lebanon. Faculty of Sciences - Université Saint-Joseph de Beyrouth. Retrieved 29 August 2013.
Mashaka Houri, Nisrine; Houri, Ahmad. "Wildflowers of Lebanon". Wild Flowers of Lebanon. Ahmad and Nisrin Houri. Archived from the original on 2018-06-12. Retrieved 9 March 2016.
"Index"(PDF). CNRS. National Council for Scientific Research. Retrieved 2016-12-22.