ഫൈസ് അഹമ്മദ് ഫൈസ്
പ്രസിദ്ധ ഉർദു കവിയും കമ്യൂണിസ്റ്റ് വിപ്ലവകാരിയും ആയിരുന്നു ഫെയ്‌സ് അഹ്മദ് ഫെയ്‌സ്. ഉർദു സാഹിത്യ ചരിത്രത്തിൽ അവിസ്മരീയമായ കാവ്യവ്യക്തിത്വത്തിന് ഉടമയായിരുന്ന ഫെയ്സ് എക്കാലവും ഭരണകൂടത്തിൻ്റെ കണ്ണിലെ കരടായിരുന്നു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന ഫൈസ് സോഷ്യലിസ്റ്റ് റിയലിസം എന്ന സാഹിത്യ സങ്കേതത്തിൻ്റെ വക്താവ് കൂടിയായിരുന്നു. തൻ്റെ സമകാലീനരായ ഹബീബ് ജാലിബ്, അഹമ്മദ് ഫരാസ് എന്നിവരെപ്പൊലെ തന്നെ മാർക്സിസ്റ്റ് തത്വശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള ആളായിരുന്നു ഫൈസ്. ജീവിത രേഖ1911 ഫെബ്രുവരി 13 നു സിയാല്കോട്ടിൽ (അവിഭക്ത ഇന്ത്യ) ജനിച്ച ഫൈസ് ചെറുപ്പത്തിലേ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ ചേർന്നു.സ്വാതന്ത്ര്യ ലബ്ദിയോടെ പട്ടാള സേവനം ഒഴിവാക്കി.തുടർന്ന് കവിതയുടെ സ്വച്ഛന്ദ കാലമായിരുന്നു.ഇംഗ്‌ളിഷ്,അറബി സാഹിത്യങ്ങളിൽ എം.എ ബിരുദം നേടിയ ഫൈസ് ഓൾ ഇന്ത്യ പ്രോഗ്രസ്സീവ് റൈറ്റേർസ് ഫോറം രൂപവത്കരിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു.1964 ൽ ഇന്ത്യയിലെത്തി സി.പി.ഐ ചെയർമാൻ എസ്.എ .ഡാങ്കെയുമായി ഫൈസ് കൂടിക്കാഴ്ച നടത്തി.ലനിലെത്തി ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി രജനി പാം ദത്തുമായും കൂടിക്കാഴ്ച നടത്തി.ബംഗ്‌ളാദേശ് വിമോചനത്തിനു പിന്തുണ പ്രഖ്യാപിച്ചു.'സോനാർ ബംഗ്‌ള'എന്ന ആശയത്തിനു തൂലിക കൊണ്ട് സമരമുഖം സ്യഷ്ടിച്ച ഫെയ്‌സ് കാസി നസ്രുൽ ഇസ്‌ളാമിന്റെയും മറ്റും വിപ്‌ളവകവിതകളും തന്റെ എഴുത്തിനും പോരാട്ടത്തിനും ഉള്ള രാസത്വരകമാക്കി.പാക് പടയുടെ രക്തച്ചൊരിച്ചിനെതിരെയുള്ള ഫൈസിന്റെ ലേഖനങ്ങൾ യഹ്യാഖാനെ കുപിതനാക്കി.ഫൈസിനെ പട്ടാളം തടവറയിലിട്ടു.ജയിൽ മോചിതനായ ശേഷമാണ് ഫെയ്‌സ് തന്റെ ഉത്ക്യഷ്ടകവിതകൾ എഴുതിയത്.സോവ്യറ്റ് യൂണിയൻ 'ലെനിൻപ്രൈസ്'നൽകി ഫൈസിനെ ആദരിച്ചു.സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്റെ പരിഗണനാപട്ടികയിലുണ്ടാ യിരുന്ന ഫൈസ് 1984 ൽ 73 ആം വയസ്സിൽ ലാഹോറിൽ അന്തരിച്ചു.യഹ്യാഖാന്റെയും സിയാവുർ റഹ്മാന്റെയും ഭരണകാലത്ത് മോസ്‌കോയിലും ലണ്ടനിലും ബൈറൂട്ടിലും പ്രവാസജീവിതം നയിക്കേണ്ടിവന്നു. അവലംബം |