ഫൈല്ലാന്തേസീ
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഫൈല്ലാന്തേസീ (Phyllanthaceae). ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ സസ്യകുടുംബത്തിൽ 58 ജീനസ്സുകളിലായി ഏകദേശം 2000 സ്പീഷിസുകൾ ഉൾപ്പെടുന്നു. കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് ഫൈല്ലാന്തേസീ.[2] ![]() സവിശേഷതകൾഫൈല്ലാന്തേസീ സസ്യകുടുംബത്തിൽ ലഘുപത്രത്തോടുകൂടിയ സസ്യങ്ങളും സംയുക്ത പത്രത്തോടുകൂടിയ സസ്യങ്ങളും കാണപ്പെടുന്നു. ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിലോ (alternate) അല്ലെങ്കിൽ വർത്തുള വിന്യാസത്തിലോ ക്രമീകരിച്ചതും ഞെട്ടോടു കൂടിയവയുമാണ്. ഇലകൾ ഉപപർണ്ണങ്ങളോടു കൂടിയവയാണ്. ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇലയുടെ വക്കുകൾ പൂർണ്ണവുമാണ്.[3] ഏകലിംഗ സ്വഭാവത്തോടു കൂടിയ പൂക്കളും ദ്വിലിംഗ സ്വഭാവത്തോടു കൂടിയ പൂക്കളും കണ്ടുവരുന്നു. പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ഇവയ്ക് 4-6 ഓ പരസ്പരം വെവ്വേറെ നിൽക്കുന്നവയോ അല്ലെങ്കിൽ ഭാഗീകമായി കൂടിച്ചേർന്നതോ പരസ്പരം കവിഞ്ഞു നിൽക്കുന്നവയോ അടുക്കിവെച്ച പോലെയുള്ളതോ ആയിരിക്കും ഇവയുടെ വിദളങ്ങൾ. സാധാരണ വെവ്വേറെ നിൽക്കുന്നതോ അല്ലെങ്കിൽ പരസ്പരം കവിഞ്ഞു നിൽക്കുന്നവതോ ആയ5 പുഷ്പദളങ്ങളാണിവയ്ക്കുള്ളത്. 2-50 ഓളം കേസരങ്ങളും ഉയർന്ന അണ്ഡാശയവുമാണിവയ്ക്കുള്ളത്. മാംസളമായ പഴങ്ങളും മാംസളമല്ലാത്ത പഴങ്ങളും കാണപ്പെടുന്നു.[4] ജീനസ്സുകൾഈ സസ്യകുടുംബത്തിൽ 58 ജീനസ്സുകളാണുള്ളത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Phyllanthaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Phyllanthaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |