ബ്രിട്ടീഷ് എഴുത്തുകാരി ഇ.എൽ. ജെയിംസ് രചിച്ച രതി നോവലാണ് ഫിഫ്റ്റി ഷേയ്ഡ്സ് ഓഫ് ഗ്രേ. 2011 ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിലെ ലൈംഗികതയുടെ അതിപ്രസരം നോവലിനെയും ഇതിനെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രത്തെയും വിവാദത്തിലാക്കി. 51 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ നോവലിന്റെ 100 മില്യൺ കോപ്പികളാണ് വിറ്റഴിഞ്ഞത്.[1]
അനസ്താസിയ സ്റ്റീൽ എന്ന കോളജ് യുവതിയും ക്രിസ്റ്റ്യൻ ഗ്രേ എന്ന യുവ വ്യവസായിയും തമ്മിലുള്ള പ്രണയമാണ് ഈ നോവലിലെ കേന്ദ്ര പ്രമേയം.