ഫണ്ടസ് (കണ്ണ്)
![]() പ്യൂപ്പിളിലൂടെ കണ്ണിനുള്ളിലേക്ക് നോക്കിയാൽ കാണുന്ന റെറ്റിനയുടെ ഉപരിതലമാണ് കണ്ണിന്റെ ഫണ്ടസ് എന്ന് അറിയപ്പെടുന്നത്. അതിൽ റെറ്റിന, ഒപ്റ്റിക് ഡിസ്ക്, മാക്യുല, ഫോവിയ എന്നിവ ഉൾപ്പെടുന്നു.[1] ഒഫ്താൽമോസ്കോപ്പി അല്ലെങ്കിൽ ഫണ്ടസ് ഫോട്ടോഗ്രഫി വഴി ഫണ്ടസ് പരിശോധിക്കാൻ കഴിയും. വ്യത്യാസങ്ങൾഫണ്ടസിന്റെ നിറം സ്പീഷിസുകൾക്കിടയിൽ വ്യത്യാസപ്പെടുന്നു. പ്രൈമേറ്റുകളുടെ ഒരു പഠനത്തിൽ[2] നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾ റെറ്റിനയ്ക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ഫണ്ടസിന് ചുവപ്പ് നിറമാണ്. ക്ലിനിക്കൽ പ്രാധാന്യംഫണ്ടസിന്റെ നിരീക്ഷണത്തിൽ (സാധാരണയായി ഫണ്ടസ്കോപ്പി വഴി) നിന്ന് കണ്ടെത്താവുന്ന നേത്രരോഗങ്ങളിൽ ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി, മാക്യുലാർ ഡീജനറേഷൻ എന്നിങ്ങനെ പ്രധാനപ്പെട്ട ഒരുപാട് അസുഖങ്ങളുണ്ട്. റെറ്റിനയിലെ എക്സുഡേറ്റുകൾ, കോട്ടൺ വൂൾ സ്പോട്ട്സ്, രക്തക്കുഴലുകളുടെ തകരാറുകൾ, പിഗ്മെന്റേഷൻ എന്നിവ ഫണ്ടസ് പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയും. മനുഷ്യന്റെ ശരീരത്തിൽ മൈക്രോ സർക്കുലേഷൻ നേരിട്ട് നിരീക്ഷിക്കാൻ കഴിയുന്ന ഏകഭാഗമാണ് കണ്ണിന്റെ ഫണ്ടസ്.[3] ഒപ്റ്റിക് ഡിസ്കിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ വ്യാസം 150 μm ആണ്. 10 μm വരെ വ്യാസമുള്ള രക്തക്കുഴലുകൾ ഒഫ്താൽമോസ്കോപ്പിയിലൂടെ നിരീക്ഷിക്കാൻ കഴിയും. ഇതും കാണുകപരാമർശങ്ങൾ
|