2016 ൽ ബിബിസി നിർമിച്ച ഒരു നേച്ചർ ഡോക്യുമെന്ററി പരമ്പര ആണ് പ്ലാനറ്റ് എർത്ത് II (പ്ലാനറ്റ് എർത്ത് 2). 2006 ൽ സംപ്രേഷണം ചെയ്ത പ്ലാനറ്റ് എർത്ത് എന്ന പരമ്പരയുടെ തുടർച്ചയാണ് ഈ പരമ്പര.[1] സർ ഡേവിഡ് ആറ്റൻബറോ ആണ് പരമ്പരയുടെ അവതരണവും ആഖ്യാനവും നിർവഹിച്ചിരിക്കുന്നത്. ഹാൻസ് സിമ്മെർ പശ്ചാത്തല സംഗീതം നൽകി.[2][3]
നവംബർ 6, 2016 ന് പരമ്പര ബിബിസി വൺ, ബിബിസി വൺ എച്ച്ഡി എന്നീ ചാനലുകളിലൂടെ യുകെയിൽ അവതരിപ്പിക്കപ്പെട്ടു.[4] അൾട്രാ ഹൈ ഡിഫെനിഷനിൽ (4K) യിൽ നിർമ്മിക്കപ്പെട്ട ആദ്യ ബിബിസി ടെലിവിഷൻ പരമ്പരയാണ് പ്ലാനറ്റ് എർത്ത് II.[5][6]
2013 ൽ പ്രഖ്യാപിക്കപ്പെട്ട പരമ്പരയുടെ പേര് വൺ പ്ലാനറ്റ് എന്നാണ് ആദ്യം നല്കിയിരുന്നതെങ്കിലും പിന്നീട് പ്ലാനറ്റ് എർത്ത് II എന്ന് തിരുത്തുകയായിരുന്നു.[7][8][9] ആദ്യ പരമ്പരയുടെ ട്രെയിലറിൽ ഉപയോഗിച്ചിട്ടുള്ള സംഗീതം തന്നെയാണ് പുതിയ പരമ്പരയുടെ ട്രെയിലറിലും ഉപയോഗിച്ചിട്ടുള്ളത്. [10]
2006 ലെ ആദ്യ പരമ്പര ഹൈ ഡെഫിനിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ നേച്ചർ ഡോക്യൂമെന്ററികളിൽ ഒന്നാണ്. അൾട്രാ ഹൈ ഡെഫിനിഷൻ (4K), മികച്ച കാമറ സ്ഥിരത, വിദൂര ചിത്രീകരണം,ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രീകരണം എന്നിങ്ങനെ പിൽകാലത്തുണ്ടായ സാങ്കേതികവിദ്യകളെല്ലാം പ്ലാനറ്റ് എർത്ത് II യിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.