പ്രിൻസ് ഓഫ് പേർഷ്യ: വാറിയർ വിത്തിൻ
പ്രിൻസ് ഓഫ് പേർഷ്യ: വാറിയർ വിത്തിൻ (Prince of Persia: Warrior Within) എന്നത് ഒരു വീഡിയോ ഗെയിം ആണ്. ഇത് പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം എന്ന ഗെയിമിന്റെ തുടർച്ചയാണ്. 2004 ഡിസംബർ രണ്ടിന് പുറത്തിറങ്ങിയ ഈ സാഹസിക പോരാട്ട ഗെയിം വികസിപ്പിച്ചെടുത്തതും പുറത്തിറക്കിയതും യൂബിസോഫ്റ്റാണ്. നിലവിൽ എക്സ് ബോക്സ്, പ്ലേസ്റ്റേഷൻ 2, ഗെയിം ക്യൂബ്, വിൻഡോസ് എന്നിവയുപയോഗിച്ച് ഈ ഗെയിം കളിക്കാം. കഥാതന്തുപ്രിൻസ് ഓഫ് പേർഷ്യ: സാൻഡ്സ് ഓഫ് ടൈം തീരുന്നിടത്തു വച്ചാണ് വാരിയർ വിത്തിന്റെ കഥ തുടങ്ങുന്നത്. ഏഴു വർഷങ്ങൾക്ക് ശേഷം താൻ ദഹാക്ക എന്നു പേരുള്ള ഒരു ഭീകരസത്വത്തിനാൽ വേട്ടയാടപ്പെടുന്നുവെന്ന് മനസ്സിലാക്കിയ പ്രിൻസ് ഗുരു തുല്യനായ വൃദ്ധനോട് ഉപദേശം തേടുന്നു. സാൻഡ്സ് ഓഫ് ടൈം എന്ന മണൽത്തരികൾ മോചിപ്പിച്ചതിനാൽ പ്രിൻസ് മരിക്കേണ്ടവനാണെന്നും ദഹാക്ക എന്ന ഭീകര സത്വം സമയരേഖയുടെ കാവലാളാണെന്നും പ്രിൻസ് സമയരേഖ ലംഘിച്ചതിനാൽ പ്രിൻസിനെ വധിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സാൻഡ്സ് ഓഫ് ടൈം നിർമ്മിച്ച സമയത്തിന്റെ ചക്രവർത്തിനിയുടെ ദ്വീപിനെപറ്റിയും (Island of Time) വൃദ്ധൻ പറയുന്നു. അങ്ങനെ പ്രിൻസ് ആ ദ്വീപിലേക്ക് യാത്രതിരിക്കുന്നു. എന്നാൽ ദ്വീപിന്റെ തീരത്തിനോട് ചേർന്ന് പ്രിൻസിന്റെ കപ്പൽ കറുത്ത വസ്ത്രധാരിണിയായ ഒരു അജ്ഞാത ആക്രമിച്ച് തകർക്കുന്നു. ബോധരഹിതനായി പ്രിൻസ് തീരത്തണയുന്നു. ബോധം വീണ്ടെടുത്ത പ്രിൻസ് കറുത്ത വസ്ത്രധാരിണിയെ അന്വേഷിച്ച് തകർന്ന് കിടക്കുന്ന ഒരു കോട്ടയിലേക്ക് പ്രവേശിച്ച് അവിടെയുള്ള ശത്രുക്കളേയും യന്ത്രസമസ്യകളേയും വിജയിച്ച് മുന്നേറുന്നതാണ് കഥാതന്തു. പ്രത്യേകതകൾമുമ്പത്തെ ഗെയിമിനെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകളുമായാണ് വാറിയർ വിത്തിൻ പുറത്തിറങ്ങിയത്. അതിൽ ഏറ്റവും പ്രധാനം പ്രിൻസിന്റെ പോരാട്ട ശൈലിയാണ്. ഇരുകൈകളിലും ആയുധം ധരിക്കാനും കളിക്കാരന് ഇഷ്ടമുള്ള ശൈലിയിൽ യുദ്ധം ചെയ്യാനും ശത്രുക്കളുടെ കയ്യിൽ നിന്ന് ആയുധം തട്ടിയെടുക്കാനും ഈ ഗെയിമിൽ സൗകര്യമുണ്ട്. അനേകം രഹസ്യ ആയുധങ്ങളും രഹസ്യ അറകളും പുതിയ തരം ശത്രുക്കളും യന്ത്രസമസ്യകളും പുതുതായി ചേർത്തിരിക്കുന്നു. ആയുധങ്ങൾഏതാണ്ട് അറുപതോളം വ്യത്യസ്തങ്ങളായ ആയുധങ്ങൾ വാരിയർ വിത്തിനിൽ അവതരിപ്പിക്കുന്നു. കൂടാതെ ആറോളം വിശിഷ്ട ഖഡ്ഗങ്ങളും ലഭിക്കും. വ്യത്യസ്ത അന്ത്യംപ്രിൻസ് ഓഫ് പേർഷ്യ വാരിയർ വിത്തിൻ രണ്ട് അന്ത്യവുമായിട്ടാണ് പുറത്തിറങ്ങിയത്. കളിയുടെ ഗതിയനുസരിച്ച് ഏതിലെങ്കിലും ഒന്നിൽ അവസാനിക്കും.
അവലംബംപുറത്തേക്കുള്ള കണ്ണികൾ |