Share to: share facebook share twitter share wa share telegram print page

പ്രബോധിനി ഗ്രന്ഥശാല, പണ്ടാരതുരുത്ത്


കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ കടലോര ഗ്രാമമായ ആലപ്പാട് പണ്ടാരത്തുരുത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഗ്രന്ഥശാലയാണ് പ്രബോധിനി ഗ്രന്ഥശാല. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന എ പ്ലസ് ഗ്രന്ഥശാലയാണിത്. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ മികച്ച ഗ്രന്ഥശാലയ്‌ക്ക്‌ നൽകുന്ന പുത്തൂർ സോമരാജൻ പുരസ്കാരം 2025 ൽ ഈ ഗ്രന്ഥശാലയ്ക്കു ലഭിച്ചു.[1]

28,000 പുസ്തകവും 2321 അംഗങ്ങളുമുണ്ട്. അമൂല്യമായ താളിയോല ഗ്രന്ഥങ്ങളുടെ ശേഖരമുള്ള ജില്ലയിലെ അപൂർവ ഗ്രന്ഥശാലകളിൽ ഒന്നാണ് പ്രബോധിനി.

ചരിത്രം

1941 ൽ കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായാണ് ഈ ഗ്രന്ഥശാലയുടെ പിറവി. വി.കെ. പിള്ള ആദ്യ പ്രസിഡന്റും കവിയും അധ്യാപകനുമായ സി.പി. അരുമ നായകപ്പണിക്കർ ആദ്യ സെക്രട്ടറിയുമായിരുന്നു.

പ്രവർത്തനങ്ങൾ

ഗ്രന്ഥശാലയ്ക്ക് കീഴിൽ പ്രബോധിനി ആർട്സ് ക്ലബ്ബ് കലാവിഭാഗവും പ്രവർത്തിക്കുന്നു. 13ഇനങ്ങളിൽ കലാ-കായിക പരിശീലനവും നടക്കുന്നു. പ്രബോധിനി ബാലകൈരളി എന്ന പേരിൽ പ്രീ പ്രൈമറി വിദ്യാലയവും പ്രവർത്തിക്കുന്നു.

പുരസ്‍കാരങ്ങൾ

  • മികച്ച ഗ്രന്ഥശാല പ്രവർത്തനത്തിന് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എൻ ഇ ബലറാം പുരസ്കാരം
  • മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള ഡി സി പുരസ്കാരം
  • സോഫിൻ എസ് പി പുരസ്കാരം
  • എൻബിടി പുരസ്കാരം
  • താലൂക്കിലെ മികച്ച ഗ്രന്ഥശാലാ സെക്രട്ടറിക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ നൽകുന്ന പുരസ്കാരം 2025 ൽ ഗ്രന്ഥശാല സെക്രട്ടറി നേഹാ വിനീതിന് ലഭിച്ചു.
  • ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള പുരസ്കാരം ലൈബ്രേറിയൻ ശിവചന്ദ്രന് ലഭിച്ചു. .

അവലംബം

  1. "അക്ഷര വെളിച്ചമായി പ്രബോധിനി ഗ്രന്ഥശാല". https://www.deshabhimani.com. deshabhimani. 28 July 2025. Retrieved 28 July 2025. {{cite web}}: External link in |website= (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya