ഇന്ത്യൻ മാധ്യമരംഗത്തെ പ്രമുഖ വ്യക്തികളിലൊരാളാണ് പ്രണയ്.എൽ.റായ് Ph.D.(ബംഗാളിയിൽ: প্রনয রায.ജനനം:ഒക്ടോ: 15, 1949)എൻ.ഡി.ടി.വി യുടെ സ്ഥാപകനും തലവനുമാണ് അദ്ദേഹം.[1]
ഡൂൺ സ്കൂളിലും സ്കോളർഷിപ്പോടെ ഇംഗ്ലണ്ടിലെ ഹെയ്ലി ബറിയിലുമായാണ് പഠനം പൂർത്തിയാക്കിയത്.അവിടെ ചാർട്ടേഡ് അക്കൗണ്ടന്റായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തിയ പ്രണയ് ഡെൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു പി.എച്ച്.ഡി കരസ്ഥമാക്കി. അവിടെത്തന്നെ അസോസിയേറ്റ് പ്രൊഫസ്സർ ആയി ജോലി ചെയ്തു.തെരഞ്ഞെടുപ്പു ഫലങ്ങൾ വിശകലനം ചെയ്യുന്ന ഒരു വിദഗ്ദ്ധനായും,സാമ്പത്തിക ഉപദേഷ്ടാവായും അദ്ദേഹം തന്റെ കർമ്മമണ്ഡലം വ്യാപൃതമാക്കിയിട്ടുണ്ട്.[2]. ഭാര്യ രാധിക റായ് സി.പി.എം നേതാവ് ബൃന്ദകാരാട്ടിന്റെ സഹോദരിയാണ്.