പ്രജ്ഞാനന്ദ രമേഷ്ബാബു
ചെസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ് മാസ്റ്റർ ആണ് ഇന്ത്യക്കാരനായ പ്രജ്ഞാനന്ദ രമേഷ്ബാബു. 2005 ആഗസ്റ്റ് 10 ന് ചെന്നൈയിലാണ് പ്രഗ്നാനന്ദ ജനിച്ചത്. 2018 ജൂലൈയിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുമ്പോൾ പ്രജ്ഞാനന്ദയ്ക്ക് 12 വയസ്സും 10 മാസവും 13 ദിവസുമായിരിന്നു പ്രായം. പ്രജ്ഞാനന്ദയ്ക്ക് മുന്നിൽ അഭിമന്യു മിശ്ര, സെർജി കര്യാക്കിൻ, ഗുകേഷ് ഡി, ജാവോഖിർ സിന്ദർകോവ് എന്നിവരാണ് ഉള്ളത്. ജീവിതരേഖ2005 ഓഗസ്റ്റ് 10 ന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് പ്രജ്ഞാനന്ദ ജനിച്ചത്.[1] വുമൺ ഗ്രാൻഡ്മാസ്റ്ററും ഇന്റർനാഷണൽ മാസ്റ്ററുമായ ആർ വൈശാലിയുടെ ഇളയ സഹോദരനാണ്. പിതാവ് TNSC ബാങ്കിൽ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു, അമ്മ ഒരു വീട്ടമ്മയാണ്.[2] ചെന്നൈയിലെ വേലമ്മാൾ നെക്സസ് സ്കൂളിലാണ് പ്രജ്ഞാനന്ദ പഠിക്കുന്നത്.[3] ചെസ്സ് കരിയർമാഗ്നസ് കാൾസനെ മൂന്ന് തവണ തോൽപ്പിച്ച് പ്രജ്ഞാനന്ദ പ്രശസ്തനായി അവലംബം
|