പൊയാങ്ങ് തടാകം
Lake Poyang on the map of China ചൈനയിലെ ജിയാങ്ങ്ഷി പ്രവിശ്യയിലെ ഒരു തടാകമാണ് പൊയാങ്ങ് തടാകം. ചൈനയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമാണ് പൊയാങ്ങ് തടാകം.[3] ഈ തടാകത്തിനു 3,210 ചതുരശ്ര കിലോമീറ്റർ പ്രതലവിസ്തീർണവും 8.4 മീറ്റർ ശരാശരി ആഴവുമുണ്ട് യാംഗ്‌സ്റ്റേ കിയാംഗ് നദിയുമായി കനാൽ വഴി ബന്ധപ്പെട്ടു കിടക്കുന്ന ഗാൻ, ഷിൻ, ഷിയു എന്നീ നദികളാണ് പൊയാങ്ങ് തടാകത്തിലേക്ക് ജലമെത്തിക്കുന്നത്. പൊയാങ്ങ് തടാകം ലക്ഷക്കണക്കിന് ദേശാടനപ്പക്ഷികൾ താവളമായി ഉപയോഗിക്കുന്നു. അതിനാൽത്തന്നെ ഈ തടാകം പക്ഷിനിരീക്ഷണത്തിനു പ്രസിദ്ധമാണ്. മഞ്ഞുകാലത്ത് ദേശാടന പക്ഷികളായ സൈബീരിയൻ കൊക്കുകൾ പൊയാങ്ങ് തടാകത്തെ വാസസ്ഥാനമാക്കുന്നു. ഇവയിൽ തൊണ്ണൂറു ശതമാനവും മഞ്ഞുകാലം പൊയാങ്ങ് തടാകത്തിൽത്തന്നെ ചിലവഴിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ2002 മുതൽ ഇവിടെ മത്സ്യബന്ധന നിരോധനം നിലവിലുണ്ട് ഇവിടുത്തെ ഒരുതരം കടൽപ്പന്നികൾക്ക് വംശനാശ ഭീഷണിയുണ്ട്. ഇപ്പോൾ ഇവ 1,400 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവയുടെ എണ്ണം വർഷം തോറും 7.3% കുറയുകയുമാണ്.ജിയാങ്ങ്ഷി പ്രവിശ്യയുടെ പ്രധാന വരുമാനമായ മണൽ വാരൽ പരിസ്ഥിതി പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു.മണൽ വാരലും കപ്പലുകളും കടൽപ്പന്നികളെ പ്രതികൂലമായി ബാധിക്കുന്നു.[4] ചരിത്രത്തിൽ1363-ൽ ചരിത്രത്തിലെ ഏറ്റവും വലിയ നാവികയുദ്ധമെന്നറിയപ്പെടുന്ന യുദ്ധം പൊയാങ്ങ് തടാകത്തിലാണ് നടന്നത്. പൊയാങ്ങ് തടാകം ചൈനയുടെ ബർമുഡ ത്രികോണമെന്നും അറിയപ്പെടുന്നു.പല കപ്പലുകളും ഇവിടെ വച്ച് അപ്രത്യക്ഷ്യമായിട്ടുണ്ട്.1945 ഏപ്രിൽ 16 ന് 20 നാവികരുൾപ്പടെ ഒരു ജാപ്പനീസ് പടക്കപ്പൽ ഒരു തെളിവും അവശേഷിപ്പിക്കാതെ മഞ്ഞുപോയി.[5] അവലംബം
|