Share to: share facebook share twitter share wa share telegram print page

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ:
ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ
സംവിധാനംഗോർ വെർബെൻസ്ക്കി
കഥടെഡ് ഏലിയറ്റ്
ടെറി റോഷ്യോ
നിർമ്മാണംജെറി ബ്രക്ക്‌ഹെയ്മർ
അഭിനേതാക്കൾജോണി ഡെപ്പ്
ഒർളാന്റോ ബ്ലൂം
കെയ്റ നൈറ്റ്‌ലി
ജഫ്രി റഷ്
വിതരണംവാൾട്ട് ഡിസ്നി പിക്ച്ചേഴ്സ്
റിലീസ് തീയതി
  • July 9, 2003 (2003-07-09)
Running time
143 മിനിറ്റ്
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$14 കോടി
ബോക്സ് ഓഫീസ്$654,264,015

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ 2003-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ്. ഡിസ്നി തീം പാർക്കുകളിലെ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ റൈഡുകളാണ് ഇതിന് ആധാരം.മുഖ്യ കഥാപാത്രമായ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അവതരിപ്പിച്ച ജോണി ഡെപ്പിന്റെ അഭിനയം ഏറെ പ്രകീർത്തിക്കപ്പെട്ടു.

ഇതിവൃത്തം

ബ്ലാക്ക് പേൾ എന്ന കപ്പലിന്റെ ക്യാപ്റ്റൻ ഹെക്ടർ ബാർബോസയും(ജഫ്രി റഷ്) സംഘവും ഒരു ആസ്ടെക് നിധി സ്വന്തമാക്കുന്നതിനിടെ ശപിക്കപ്പെടുന്നു.തുടർന്ന് ശാപം ഒഴിവാക്കാൻ ബാർബോസ്സ ശ്രമിക്കുന്നു.ഇതിനിടയിൽ ബാർബോസ്സയൊടെ കയ്യിലകപ്പെടുന്ന എലിസബത്ത് സ്വാനിനെ(കെയ്റ നൈറ്റ്‌ലി) രക്ഷിക്കാനായി കാമുകൻ വിൽ ടേണർ (ഒർളാന്റോ ബ്ലൂം) തടവിൽ കഴിയുന്ന കടൽകൊള്ളക്കാരനായ ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ(ജോണി ഡെപ്പ്) സഹായം തേടുന്നു.സഹായം വാഗ്ദാനം ചെയ്ത ജാക്കിനു തന്റേതായ ലക്ഷ്യങ്ങളുണ്ട്.തുടർന്നു നടക്കുന്ന സംഭവങ്ങൾ രസകരമായി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.

നിർമ്മാണം

ഗോർ വെർബെൻസ്ക്കി ആണ് ചിത്രം സം‌വിധാനം ചെയ്തിരിക്കന്നത്. ജെറി ബ്രക്ക്‌ഹെയ്മർ ആണ് നിർമാതാവ്. വാൾട്ട് ഡിസ്നി പിക്ച്ചേഴ്സിന്റെ ചിത്രങ്ങളിൽ എം.പി.എ.എ-യിൽ നിന്നും പിജി-13 റേറ്റിങ് ലഭിച്ച ആദ്യ ചിത്രമാണിത്. 2003 ജൂൺ 28-ന് കാലിഫോർണിയയിലെ ഡിസ്നിലാന്റ് റിസോർട്ടിൽവച്ച് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു.

സ്വീകരണം

തികച്ചും അപ്രതീക്ഷിതമായ ഒരു വിജയമാണ് ചിത്രം നേടിയത്. മിക്ക നിരൂപകരിൽ നിന്നും നല്ല അഭിപ്രായങ്ങൾ നേടിയ ഈ ചിത്രം ലോകവ്യാപകമായി 65.4 കോടി ഡോളറാണ് കൊയ്തത്. മികച്ച നടൻ അടക്കം (ജോണി ഡെപ്പ്) 5 ഓസ്കാർ പുരസ്കാര നാമനിർദ്ദേശങ്ങൾ ചിത്രത്തിന് ലഭിച്ചു.

പിന്തുടർച്ച

ഇതിന്റെ പിൻഗാമികളായി ഡെഡ് മാൻസ് ചെസ്റ്റ്, അറ്റ് വേൾഡ്സ് എൻഡ് ,ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ് എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya