പുനലൂർ രാജൻ
ജീവിതരേഖ1939 ആഗസ്റ്റ് 31ന് കൊല്ലം ജില്ലയിലെ ശൂരനാട് വടക്കേമുറിയിൽ പുത്തൻവിളയിൽ പരേതരായ എം ശ്രീധരൻ ചാന്നാരുടെയും വള്ളിക്കുന്ന വില്ലേജിൽ ഇലിപ്പക്കുളത്ത് പുലത്തറയിൽ ഈശ്വരി ചാന്നാട്ടിയുടെയും മകനായി ജനിച്ചു. മുത്തച്ഛൻ മാധവനാശാന്റെ ഇടമായ പത്തനാപുരത്തെ പുനലൂർ ഹൈസ്‌കൂളിൽ പഠനം. മാതൃഭൂമി, ജനയുഗം വാരികകളിലെ ബാലപംക്തിയിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര രവിവർമ്മ ആർട്ട്‌സ് സ്‌കൂളിൽ ചേർന്നു പഠിച്ചു പെയിന്റിംഗിൽ ഡിപ്ലോമ നേടി. റഷ്യയിലെ മോസ്‌ക്കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലും മോസ്‌ക്കോവിലെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സിനിമട്ടോഗ്രാഫിയും പഠിച്ചു. സിനിമട്ടോഗ്രാഫിയിൽ പരിശീലനം നേടിയെങ്കിലും സിനിമാലോകത്തിലേക്കു പോയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്‌റ്റ് ഫോട്ടോ ഗ്രാഫറായി പ്രവർത്തിച്ചു. സോവിയറ്റുയൂണിയന്റെ മിക്കരാജ്യങ്ങളിലും-പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ അനേക ഇടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്[3]. കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു താമസം. 15 ആഗസ്റ്റ് 2020 ന് നിര്യാതനായി.[4] കൃതികൾ
പുരസ്ക്കാരങ്ങൾമഹായുദ്ധത്തിന്റെ മുറിപ്പാടുകൾ എന്ന ചിത്രത്തിന് 1983-ൽ സോവിയറ്റ് ലാന്റ് നെഹ്രു പുരസ്‌ക്കാരം ലഭിച്ചു.[2][5] കൊച്ചി-മുസിരിസ് ബിനാലെ 2014കൊച്ചി - മുസിരിസ് ബിനലെ 2014 ൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അവലംബം
|