പിൻഹോൾ ഒക്ലൂഡർ
ഒന്നോ അതിലധികമോ ചെറിയ ദ്വാരങ്ങളുള്ള ഒരു അതാര്യമായ ഡിസ്കാണ് പിൻഹോൾ ഒക്ലൂഡർ, നേത്രരോഗവിദഗ്ദ്ധർ, ഓർത്തോപ്റ്റിസ്റ്റുകൾ, ഒപ്റ്റോമെട്രിസ്റ്റുകൾ എന്നിവർ കാഴ്ചശക്തി പരിശോധിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. ഒരു പിൻഹോൾ ക്യാമറയിലെന്നപോലെ, പ്രകാശം ഫോക്കസ് ചെയ്യുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ് ഒക്ലൂഡർ. ഹ്രസ്വദൃഷ്ടി പോലുള്ള റിഫ്രാക്റ്റീവ് പിശകുകൾ മൂലമുണ്ടാകുന്ന കാഴ്ചയിലെ മങ്ങൽ ഒക്ലൂഡർ ഉപയോഗത്തിലൂടെ താൽക്കാലികമായി ഒഴിവാക്കപ്പെടുന്നു. വളരെ ചെറിയ ദ്വാരമുള്ള ഒക്ലൂഡർ കണ്ണിന് മുന്നിൽ ഉള്ളപ്പോൾ കണ്ണിന്റെ ലെൻസിന്റെയും കോർണിയയുടെയും മദ്ധ്യത്തിലൂടെ മാത്രമേ പ്രകാശം കടന്നുപോകുകയുള്ളൂ എന്നതിനാൽ, ലെൻസിന്റെയോ കോർണിയയുടെയോ ആകൃതിയിലുള്ള വൈകല്യങ്ങൾ മൂലമുള്ള കാഴ്ച പ്രശ്നങ്ങൾ ഒഴിവാകുന്നു. ഈ രീതിയിൽ, നേത്രരോഗവിദഗ്ദ്ധൻ, ഓർത്തോപ്റ്റിസ്റ്റ് അല്ലെങ്കിൽ ഒപ്റ്റോമെട്രിസ്റ്റ് എന്നിവർക്ക് രോഗിയുടെ കാഴ്ചയിലെ പരമാവധി പുരോഗതി കണക്കാക്കാൻ കഴിയും. അത് റിഫ്രാക്ഷന്റെ പിശകുകൾ പരിഹരിച്ച് ലെൻസിലൂടെ കിട്ടാവുന്ന ഏറ്റവും മികച്ച കാഴ്ച ആയിരിക്കും.[2] മറ്റ് കാഴ്ച വൈകല്യങ്ങളിൽ നിന്ന് റിഫ്രാക്റ്റീവ് പിശക് മൂലമുണ്ടാകുന്ന ദൃശ്യ വൈകല്യങ്ങൾ വേർതിരിച്ചറിയാൻ ഇത് ഉപയോഗിക്കാം, അതായത് പിൻഹോൾ ഉപയോഗിക്കുന്നതിലൂടെ കാഴ്ച മെച്ചപ്പെടുന്നുണ്ടെങ്കിൽ അത് ഒരു അപവർത്തന ദോഷം ആണ് എന്ന് കരുതാം.[3] മിഡ്രിയാറ്റിക് ആയ കണ്ണുകളിൽ കാഴ്ച പരിശോധിക്കുന്നതിനും പിൻഹോൾ ഒക്ലൂഡർ ഉപയോഗിക്കാം. ഈ സാഹചര്യത്തിൽ, സൈക്ലോപ്ലീജിക് അല്ലാത്ത കണ്ണിന് സമാനമായി റെറ്റിനയിൽ പ്രതിബിംബം എത്തിക്കുന്നതിന് ഒക്ലൂഡർ സഹായിക്കുന്നു. കണ്ണ് ഇറുക്കിപ്പിടിച്ച് നോക്കുന്നതും, വിരൽ കൊണ്ട് നിർമ്മിച്ച ഒരു ചെറിയ ദ്വാരത്തിലൂടെ നോക്കുന്നതും പിൻഹോൾ ഒക്ലൂഡറിന് സമാനമായി കാഴ്ച മെച്ചപ്പെടുത്തും.[4] പക്ഷെ ഒരു നല്ല പിൻഹോളിന് ഇതിനെക്കാൾ നല്ല ഫലം നൽകാൻ കഴിയും. തിരുത്തൽ ലെൻസുകൾക്ക് പകരമായി ഇതേ തത്ത്വം ഉപയോഗിച്ച് പിൻഹോളുകളുടെ ഒരു സ്ക്രീൻ ഒരു കണ്ണട ഫ്രെയിമിൽ ഘടിപ്പിച്ച് കണ്ണടകൾ പോലെ ഉപയോഗിക്കുന്നുണ്ട്, അവ പിൻഹോൾ കണ്ണടകൾ എന്നാണ് അറിയപ്പെടുന്നത്. ക്ലിനിക്കൽ പ്രാധാന്യം
പരാമർശങ്ങൾ
|