ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയുംകേന്ദ്രഭരണപ്രദേശങ്ങളേയും8 പിൻ മേഖലകളായി തിരിച്ചിരിക്കുന്നു. പിൻകോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ് രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗ്ഗീകരിക്കുന്ന സോർട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.2013 സെപ്റ്റംബർ 26 ന് സുപ്രീം കോടതിയുടെ പിൻ 110201 ആയി പ്രഖ്യാപിച്ചുവെങ്കിലും, 2019 ഒക്ടോബറിൽ അത് പിൻവലിച്ചു. നിലവിൽ ഡൽഹിയുടെ പിൻകോഡ് ആയ 110001 ആണ് സുപ്രീംകോടതിയുടെ പിൻകോഡ്.