പിയർ
പിയർ (/pær/) റോസേസീ കുടുംബത്തിലെ പൈറസ് ജനുസിൽപ്പെട്ട നിരവധി വൃക്ഷങ്ങളുടേയും കുറ്റിച്ചെടികളുടെയും സ്പീഷീസ് ആണ്. ഇതേ പേരിൽ പോമേഷ്യസ് പഴങ്ങളും കാണപ്പെടുന്നു. വിവിധയിനം പിയർ സസ്യങ്ങൾ അവയുടെ പഴം, പഴച്ചാറുകൾ എന്നിവയ്ക്ക് വേണ്ടി ശ്രേഷ്‌ഠമായി കരുതുന്നു. തടികൾക്കായും ഇവ കൃഷി ചെയ്യുന്നു. പദോത്പത്തിപിയർ ജർമ്മനിക് പദം പെറ, വൾഗർ ലാറ്റിൻ പദം പിറ തുടങ്ങിയവയിൽ നിന്നും കടം കൊണ്ടതാകാമെന്നു കരുതുന്നു.[1]"ഫലം" എന്നർത്ഥമുള്ള സെമിറ്റിക് ഉത്ഭവം പൈറ എന്നാണ്. പിയർ ആകൃതിയിലുള്ളതിനെ സൂചിപ്പിക്കാനായി പൈറിഫോം അല്ലെങ്കിൽ പിറിഫോം എന്ന പദം ഉപയോഗിക്കാറുണ്ട്. വിവരണം.പിയർ പഴയ ലോകത്തെ പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും വടക്ക് ആഫ്രിക്കയിൽ കിഴക്കെ ഏഷ്യയിൽ നിന്നും ഉള്ള തീരദേശവും സമ ശീതോഷ്ണ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്. ഒരു ഇടത്തരം വൃക്ഷമായ ഇവ 10-17 മീറ്റർ (33-56 അടി) ഉയരത്തിൽ വളരുന്നു. ചിലയിനങ്ങൾ കുറ്റിച്ചെടിയായി വളരുന്നു. ലഘുപത്രങ്ങളായ ഇലകൾ ഒന്നിടവിട്ട് ക്രമീകരിച്ചിരിക്കുന്നു. 2-12 സെന്റിമീറ്റർ (0.79-4.72 ഇഞ്ച്) നീളമുള്ള ഇലകളിൽ ചില സ്പീഷീസിന് തിളക്കമുള്ള പച്ചനിറം കാണപ്പെടുന്നു. ചില സ്പീഷീസിന് വെള്ളിനിറത്തിലുള്ള രോമാവൃതമായ ഇലകളാണ് കാണപ്പെടുന്നത്. ഇലയുടെ ആകൃതി വീതിയേറിയ വൃത്താകൃതി മുതൽ ഇടുങ്ങിയ കുന്തത്തിന്റെ ആകൃതി വരെ വ്യത്യാസപ്പെടുന്നു. ഭൂരിഭാഗം പിയറുകളും ഇലപൊഴിയുന്നതും തെക്കുകിഴക്കൻ ഏഷ്യയിലെ ഒന്നുരണ്ടു സ്പീഷീസുകൾ മാത്രം നിത്യഹരിതവുമാണ്. ഏറ്റവും കൂടുതൽ തണുപ്പുള്ളതും, -25 ° C (-13 ° F) നും -40 ° C (-40 ° F) നും ഇടയിലുള്ള താപനിലയിലും ആണ് ഇത് നിലനിൽക്കുന്നത്. നിത്യഹരിത ഇനം മാത്രം -15 ° C (5 ° F) വരെ താപനിലയിൽ സഹിഷ്ണുത പുലർത്തുന്നു. പൂക്കൾ വെളുത്തതും അപൂർവ്വമായി മഞ്ഞനിറം അല്ലെങ്കിൽ പിങ്ക് നിറവും 2-4 സെന്റീമീറ്റർ (0.79-1.57 ഇഞ്ച്) വ്യാസമുള്ളവയുമാണ്. കൂടാതെ അഞ്ച് ദളങ്ങൾ ഇവയിൽ കാണപ്പെടുന്നു.[2]ആപ്പിളിനെപ്പോലെ, പിയർ പഴം പോമും വൈൽഡ് സ്പീഷീസിലെ പഴങ്ങൾ 1-4 സെന്റീമീറ്റർ (0.39-1.57 ഇഞ്ച്) വ്യാസമുള്ളതും ആണ്. എന്നാൽ ചില കൾട്ടിവർ സസ്യങ്ങളിൽ 18 സെന്റിമീറ്റർ (7.1 ഇഞ്ച്) നീളവും 8 സെന്റീമീറ്ററും (3.1 ) വീതിയുള്ളതുമായ പിയർ പഴം ഒബ്ലേറ്റ് അല്ലെങ്കിൽ ഗ്ലോബുലസ് ആകൃതിയിലും കാണപ്പെടുന്നു. [3]ചില പിയേഴ്സ് ആപ്പിൾ പോലെ കാണപ്പെടുന്നു, ഉദാ. നാശി പിയർ. ചരിത്രംതണുത്ത മിതശീതോഷ്ണ കാലാവസ്ഥയിൽ പിയർ കൃഷി വിദൂര കാലഘട്ടത്തേക്കാൾ പുരാതനകാലത്ത് വ്യാപകമായിരുന്നു. ചരിത്രാതീത കാലം മുതൽ ഇത് ഭക്ഷണമായി ഉപയോഗിച്ചതിന്റെ തെളിവുകൾ ലഭ്യമാണ്. ചരിത്രാതീതകാലത്തെ സുറിച്ച് തടാകത്തിന് ചുറ്റുമുള്ള താഴ്ന്ന വാസസ്ഥലങ്ങളിൽ ഇതിന്റെ പല തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. "പിയർ" എന്ന പദം അല്ലെങ്കിൽ അതിനു തുല്യമായത് എല്ലാ കെൽറ്റിക് ഭാഷകളിലും കാണപ്പെടുന്നു. അതേസമയം സ്ളാവിക്കോയിലും മറ്റ് പ്രാദേശികഭാഷകളിലും അതേ കാര്യത്തെക്കുറിച്ച് തന്നെ പരാമർശിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. വ്യത്യസ്തമായ ഉപവിഭാഗങ്ങൾ ഇപ്പോഴും അതേ വസ്തുതയെ സൂചിപ്പിക്കുന്നു. കാസ്പിയൻ തീരത്ത് നിന്ന് അറ്റ്ലാന്റിക് സമുദ്രതീരത്തേയ്ക്ക് വൈവിധ്യമാർന്നതും ബഹുവിധ പേരുകളുള്ള വളരെ പുരാതനമായ ഈ മരം കൃഷിചെയ്യാൻ ആൽഫോൺസ് പിരാമസ് ഡി കാൻഡോളിനെ പ്രേരിപ്പിച്ചു. ആപ്പിൾ പോലെ പഴങ്ങൾ അരിഞ്ഞും പാകം ചെയ്തും ഭക്ഷിക്കാനുമായി റോമാക്കാർ പിയർ കൃഷി ചെയ്തിരുന്നു.[4] പ്രധാനഅംഗീകൃത ടാക്സ![]() ![]()
![]()
![]() ![]() ഇതും കാണുകഅവലംബം
കൂടുതൽ വായനയ്ക്ക്
ബാഹ്യ ലിങ്കുകൾ
|