പിയറി മാഗ്നോൾ![]() പിയറി മാഗ്നോൾ (ജൂൺ 8, 1638 - മേയ് 21, 1715) [1][2]ഒരു ഫ്രഞ്ച് സസ്യശാസ്ത്രജ്ഞൻ ആയിരുന്നു. മോണ്ട്പെല്ലിയർ നഗരത്തിൽ ജനിച്ചു. അവിടെ അദ്ദേഹത്തിൻറെ ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിക്കുകയും ചെയ്തു. ബോട്ടണി പ്രൊഫസ്സർ, മോണ്ട്പെല്ലിയർ റോയൽ ബൊട്ടാണിക് ഗാർഡൻ ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം തുടർന്നു. അക്കാദമി റോയൽ ഡെ സയൻസ് ഡി പാരീസിൽ കുറച്ചു കാലത്തേക്ക് ഒരു സീറ്റ് നേടിയിരുന്നു. സസ്യകുടുംബങ്ങളുടെ ആശയം ഇന്ന് മനസ്സിലാക്കുന്നപോലെ ആദ്യമായി പ്രസിദ്ധീകരിച്ചത് അദ്ദേഹമായിരുന്നു. പൊതുവായുള്ള സവിശേഷതകളുള്ള സസ്യങ്ങളുടെ ഗ്രൂപ്പുകളുടെ സ്വാഭാവിക വർഗ്ഗീകരണം നടത്തിയിരുന്നു. 1703-ൽ ചാൾസ് പ്ലുമിയർ (1646-1704) മാർട്ടിനിക് ദ്വീപിലെ പൂക്കളുള്ള ഒരു മരമായ മാഗ്നോളിയയുടെ പേർ മാറ്റി മാഗ്നൊലിയ എന്നാക്കി. [3] ആദ്യകാലംപിയറി മാഗ്നോൾ അപ്പോത്തിക്കിരികളുടെ (ഫാർമസിസ്റ്റുകളുടെ) ഒരു കുടുംബത്തിലാണ് ജനിച്ചത്. പിതാവ് ക്ലോഡും മുത്തച്ഛൻ ജീൻ മാഗ്നോളും ഫാർമസി നടത്തിയിരുന്നു. പിയറിന്റെ മാതാവ് ഭിഷഗ്വരന്മാരുടെ കുടുംബത്തിൽ നിന്നുള്ള സ്ത്രീയായിരുന്നു. പിയറിന്റെ മൂത്ത സഹോദരൻ സീസർ ഫാർമസി രംഗത്ത് പിതാവിന്റെ പിൻഗാമിയായി. സ്വന്തം തൊഴിൽ തിരഞ്ഞെടുക്കാൻ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ഇളയ കുട്ടികളിൽ ഒരാളായ പിയർ, ഒരു ഡോക്ടറാകാൻ ആഗ്രഹിച്ചു.[4] ആദ്യകാലത്തുതന്നെ അദ്ദേഹം പ്രകൃതി ചരിത്രത്തിൽ, പ്രത്യേകിച്ച് സസ്യശാസ്ത്രത്തിൽ താൽപര്യം കണ്ടെത്തിയിരുന്നു. 1655 മെയ് 19 ന് അദ്ദേഹം മോണ്ട്പെല്ലിയർ സർവകലാശാലയിൽ വൈദ്യശാസ്ത്ര വിദ്യാർത്ഥിയായി ചേർന്നു. അവലംബം
പുറം കണ്ണികൾ |