വ്യവസായിയും നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാ സമാജികനുമാണ്പി.വി. അൻവർ (ജനനം: 26 മേയ് 1967).
ജീവിതരേഖ
എ. ഐ. സി. സി. അംഗവും, സ്വതന്ത്ര സമര സേനാനിയുമായിരുന്ന പി. വി. ഷൌക്കത്തലിയുടെയും മറിയുമ്മയുടെയും മകനായി 1967 മെയ് 26 ന് മലപ്പുറം എടവണ്ണയിൽ ജനനം. മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂൾ, എം.ഇ.എസ്. മമ്പാട് കോളേജ് എന്നിവിടങ്ങളിൽ പഠനം. എം.ഇ.എസ്.മമ്പാട് കോളേജിൽ യുണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായിരുന്നു. [1] പതിമൂന്നാമത്തെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2011) ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പി.കെ. ബഷീറിനോട് പരാജയപ്പെട്ടു[2]. പതിനാറാം ലോകസഭാതിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു.[3]പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2016) നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മലയാളചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൌക്കത്തിനെ തോൽപ്പിച്ച് നിയമസഭയിലെത്തി. നിരവധി വ്യവസായ സംരംഭങ്ങളുടെയും വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനാണ്[4].
ശ്രദ്ധേയമായ ഇടപെടലുകൾ
2024ൽ ഇടതുപക്ഷ എംഎൽഎ ആയിരിക്കത്തന്നെ സർക്കാറിന്റെ അഭ്യന്തരവകുപ്പിലെ അഴിമതിയെ കുറിച്ചും ക്രിമിനൽ പ്രവർത്തനങ്ങളെ കറിച്ചും തുറന്ന് സംസാരിക്കുകയും എഡിജിപി ആയ എംആർ അജിത്ത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചു.[5] പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി ഷൈഖ് ദർവേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കാനും ഇതിടയാക്കി.[6]
എം.ആർ. അജിത്കുമാർ ആർ.എസ്.എസ്. നേതാവ് രാം മാധവുമായി[7] കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയും[8] ഈ വിഷയം ഇടതുപക്ഷവും ആർഎസ്എസും[9] തമ്മിലുള്ള[10] അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് ആരോപണവുമായും രംഗത്ത് വന്നു.[11]
2024ൽ എൽഡിഎഫിൽ നിന്ന് പുറത്ത് പോകാനായി അൻവർ തീരുമാനിക്കാനിടയായ പ്രശ്നങ്ങൾ താഴെപ്പറയുന്നവയാണ്.
സ്വർണ്ണക്കടത്ത് കേസുകൾ: 180 ഓളം സ്വർണ്ണക്കടത്ത് കേസുകൾ വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു, അനധികൃത കയറ്റുമതിക്കാർ നിന്ന് സ്വർണ്ണം പിടിച്ചെടുക്കുന്നതിൽ പോലീസ് ശരിയായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ചു.കരിപ്പൂർ എയർപ്പോർട്ടിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണം പിടികൂടാതെ പോലീസിന് വിവരം നൽകുകയും പോലീസ് ഇത് വഴിയിൽ പിടികൂടുകയും ഇതിലെ മുഴവൻ സ്വർണ്ണം കോടതിയിൽ ഹാജരാക്കാതെ സ്വന്തമാക്കുകയും ചെയ്യുന്നു.[12]
രാഷ്ട്രീയ സെക്രട്ടറി, എ.ഡി.ജി.പി: മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി പി. ശശിയും എ.ഡി.ജി.പി (നിയമം & ക്രമം) എം.ആർ. അജിത് കുമാറും അന്വേഷണങ്ങളിൽ തെറ്റായ പ്രവർത്തനങ്ങൾ നടത്തി, അഴിമതി നടത്തിയെന്നും ആരോപിച്ചു.[13]
തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ എഡിജിപിക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ പൂരം തടസ്സപ്പെടുത്തി, ബിജെപിക്ക് വോട്ട് നേടാൻ സഹായിച്ചുവെന്ന് ആരോപിച്ചു.മുഖ്യമന്ത്രിയുടെ മകൾ വീണയെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസിൽ നിന്ന് രക്ഷിക്കാൻ ഇത് ഒരു ഇടപാടിന്റെ ഭാഗമായിരുന്നുവെന്നും എന്നും ഇതിലുൾപ്പെടുന്നു.[14][15]
എഡിജിപി, മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നുവെന്ന് അൻവർ ആരോപിച്ചു.ഈ ആരോപണം ഗുരുതരമായതിനാൽ, അൻവർ തന്റെ ജീവന് ഭീഷണിയുണ്ടെന്നും, തനിക്ക് ആയുധ ലൈസൻസ് ആവശ്യമാണെന്നും ആവശ്യപ്പെടുകയുണ്ടായി.[16]
പത്തനംതിട്ട എസ്.പി. സുജിത് ദാസ്, തനൂർ കസ്റ്റഡി മരണക്കേസ് മൂടിവെക്കാൻ ശ്രമിച്ചുവെന്നും, പോലീസിന്റെ അഴിമതി മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചു.[17]
മുഖ്യമന്ത്രി മലപ്പുറത്തെ "വർഗീയ-ക്രിമിനൽ" മേഖലയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും, ഇത് മുസ്ലിം സമുദായത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ചു.തന്റെ ആരോപണങ്ങൾ ഉന്നയിച്ചതിന്, സിപിഎം തന്നെ "വർഗീയവാദി" എന്ന് മുദ്രകുത്താൻ ശ്രമിക്കുന്നുവെന്നും, താൻ മതനിരപേക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും അൻവർ വ്യക്തമാക്കി.[18]
രാഷ്ട്രീയ ഇടപെടലുകൾ
2025ൽ പിവി അൻവർ തൃണമുൽ കോൺഗ്രസിൽ ചേർന്നതായും വാർത്തകളുണ്ടായി.[19]
2025 ജനുവരി 13ന് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെച്ചു. ഒന്നര വർഷം കാലാവധി ബാക്കി നിൽക്കവെയാണ് അദ്ദേഹത്തിന്റെ രാജി.[20]
സിപിഎം പിന്തുണയോടെ ആദ്യമായി എംഎൽഎ ആയിരിക്കെ 2019 ൽ പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്നും ET മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ചെങ്കിലും വോട്ടിനു പരാജയപ്പെട്ടു.
↑"ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)