പി. ഭരതൻ നായർ
ഇന്ത്യൻ ദേശീയ വോളിബോൾ ടീം അംഗവും ക്യാപ്റ്റനുമായിരുന്നു പി. ഭരതൻ നായർ. ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും പങ്കെടുത്തിട്ടുള്ള നിലവിലെ (2021 വരെയുള്ള കണക്ക്) ഏക ഇന്ത്യൻ വോളിബോൾ താരമാണ് അദ്ദേഹം.[1] കായിക രംഗത്ത്1955 ൽ ആണ് ഭരതൻ തന്റെ ആദ്യ സീനിയർ നാഷണൽ കളിക്കുന്നത്.[2] 1958 ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഭരതൻ 1956 ൽ പാരീസിൽ നടന്ന ലോക വോളിബോൾ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്.[2] 1963 ൽ ന്യൂഡൽഹിയിൽ നടന്ന പ്രീ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.[2] ഇന്ത്യൻ ആർമി അംഗമായ ഭരതൻ സർവ്വീസസ് 1956 ൽ അലഹബാദിൽ ദേശീയ കിരീടം നേടിയപ്പോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു.[2] ജീവിതരേഖകേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ പുഴവത്ത് ആണ് അദ്ദേഹം ജനിച്ചത്.[3] ചെറുപ്പത്തിൽ അദ്ദേഹം ഒരു ലോംഗ് ജമ്പറും നീന്തൽക്കാരനുമായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ മകൻ പ്രവീൺ പറയുന്നു.[2] ഇന്ത്യൻ റെയിൽവേയിൽ ജോലിക്ക് ചേർന്ന അദ്ദേഹത്തെ മുംബൈയിൽ നിയമിച്ചു.[4] 2007 ൽ 81 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പുരസ്കാരങ്ങളും അംഗീകാരങ്ങളും2020 ൽ ചങ്ങനാശേരി മുനിസിപ്പൽ കൗൺസിൽ ഭരതൻ നായരുടെ ജന്മസ്ഥലത്തെ റോഡിന് അദ്ദേഹത്തിൻ്റെ പേര് നൽകാനുള്ള പ്രമേയം പാസാക്കി.[3] അവലംബം
|