കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയും സാമൂഹിക പ്രവർത്തകയുമായിരുന്നു ജസ്റ്റിസ് ജാനകിയമ്മ. ഹൈക്കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാണ് ജാനകിയമ്മ.
പണിക്കത്ത് കുഞ്ഞു ലക്ഷ്മിയുടെയും അന്ചാത്ത് കുമാര കൈമൾ എന്നവരുടെയും മകളായി 1920 ഏപ്രിൽ 21 നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു.അവിവാഹിതയായിരുന്നു.
എറണാകുളം ഗവ:ഗേൾസ് ഹൈസ്കൂളിൽ നിന്ന് ക്ലാസ്സും മഹാരാജാസ് കോളേജിൽ നിന്നും സ്മ്സ്കൃതത്തിലും ഗണിതത്തിലും ബിരുദം നേടി. മദ്രാസ് ലോ കോളേജിൽ നിന്നും നിയമ പഠനവും പൂർത്തിയാക്കി.
1942-ൽ അഭിഭാഷകയായി എൻരോൾ ചെയ്തു. 1944-ൽ ഹൈക്കോടതിയിൽ അഭിഭാഷകയായി . 1956-ൽ ജുഡീഷ്യൽ സർവീസിൽ ചേർന്നു.