പപ്പി ലിനക്സ്
വളരെ ചെറിയ ഒരു ലൈവ് സിഡി ലിനക്സ് വിതരണമാണ് പപ്പി ലിനക്സ്.കുറഞ്ഞത് 64MB റാം മെമ്മറി ഉള്ള കമ്പ്യൂട്ടറുകളിൽ വരെ പപ്പി ലിനക്സ് പ്രവർത്തിക്കും.ഓപ്പറേറ്റിങ്ങ് സിസ്റ്റം മൊത്തത്തിൽ റാം മെമ്മറിയിൽ നിന്ന് പ്രവർത്തിപ്പിക്കാം എന്നതിനാൽ ഈ ലിനക്സ് പതിപ്പിന് വേഗത കൂടുതലായിരിക്കും.100MB-യോളമാണ് അടിസ്ഥാന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.ഇതിൽ സാധാരണ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കുള്ള വിവിധ ആപ്ലിക്കേഷനുകളും ഉൾപ്പെടുന്നു. പപ്പി ഒരു സ്വതന്ത്ര ലിനക്സ് വിതരണമാണ്.അതായത് ഡെബിയൻ,ഫേഡോറ തുടങ്ങിയ മുൻനിര ലിനക്സ് വിതരണങ്ങളെ അടിസ്ഥാനമാക്കിയല്ല പപ്പി ലിനക്സ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പ്രത്യേകതകൾസോഫ്റ്റ്വെയർ പാക്കേജുകൾ മാനേജ് ചെയ്യാൻ പെറ്റ്ഗെറ്റ്(PetGet) എന്ന സിസ്റ്റമാണ് പപ്പി ഉപയോഗിക്കുന്നത്.സി.ഡി.ഡ്രൈവ്, യു.എസ്.ബി ഡ്രൈവ്, മെമ്മറി കാർഡ്, കമ്പ്യൂട്ടർ നെറ്റ്‌വർക്ക് തുടങ്ങിയവയിൽ നിന്ന് പപ്പി വർക്ക് ചെയ്യിക്കാനാവും.മെമ്മറി ഉപയോഗം കുറക്കാനായി JWM വിൻഡോ മാനേജറുകളാണ് ഉപയോഗിക്കുന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Puppy Linux എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |