നർഗീസ്
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു നർഗീസ് ദത്ത് (ഹിന്ദി: नर्गिस, ഉർദു: نرگس) (ജൂൺ 1,1929 – മേയ് 3, 1981).[1] 1940 - 60 കാലഘട്ടത്തെ ഒരു മികച്ച നടിയായിരുന്നു നർഗീസ്. അക്കാലത്തെ ധാരാളം വിജയചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു. ആദ്യ ജീവിതംബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ) ബംഗാൾ പ്രസിഡൻസിയിലെ കൽക്കട്ടയിൽ ഒരു പഞ്ചാബി മുസ്ലീം കുടുംബത്തിലാണ് 1929 ജൂൺ 1 ന് ഫാത്തിമ റഷീദ് എന്ന പേരിലാണ് നർഗീസിന്റെ ജനനം.[2] പിതാവ് അബ്ദുൾ റഷീദ്, (മുമ്പ് മോഹൻചന്ദ് ഉത്തംചന്ദ് ത്യാഗി "മോഹൻ ബാബു"), യഥാർത്ഥത്തിൽ ഇസ്ലാം മതം സ്വീകരിച്ച, റാവൽപിണ്ടിയിൽ നിന്നുള്ള മൊഹാൽ ബ്രാഹ്മണ ജാതിയുടെ ഒരു സമ്പന്ന പഞ്ചാബി ഹിന്ദു അവകാശിയായിരുന്നു.[3][4][5] ഇസ്ലാം മതം സ്വീകരിച്ച ഹിന്ദു ബ്രാഹ്മണ വംശജരുടെ കുടുംബത്തിൽ ജനിച്ച അവരുടെ മാതാവ് ബനാറസ് സംസ്ഥാനത്തെ ബനാറസ് സിറ്റിയിൽ നിന്നുള്ള ജദ്ദൻബായ് ഹുസൈൻ ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ഗായികയും ഇന്ത്യൻ സിനിമയുടെ ആദ്യകാല പയനിയർമാരിൽ ഒരാളുമായിരുന്നു.[6] ബംഗാൾ പ്രസിഡൻസിയിലെ കൽക്കട്ടയിൽ സ്ഥിരതാമസമാക്കുന്നതിനുമുമ്പ് നർഗീസിന്റെ കുടുംബം ആദ്യം പഞ്ചാബിൽ നിന്ന് അലഹബാദിലേക്കും പിന്നീട് ആഗ്രയിലെയും ഔധിലെയും യുണൈറ്റഡ് പ്രവിശ്യകളിലേക്ക് മാറി. അക്കാലത്ത് ഇന്ത്യയിൽ അരങ്ങേറിയ സിനിമാ സംസ്കാരത്തിലേക്ക് നർഗീസ് പരിചയപ്പെടുത്തപ്പെട്ടു. നർഗീസിന്റെ മാതൃസഹോദരൻ അൻവർ ഹുസൈനും ഒരു സിനിമാ നടനായിരുന്നു. അഭിനയ ജീവിതം1935 ൽ 6 വയസ്സുള്ളപ്പോഴാണ് നർഗീസ് ആദ്യമായി അഭിനയിക്കുന്നത്. തലാക് ഇശ്ക് എന്ന ചിത്രത്തിൽ ബേബി നർഗീസ് ആയി അഭിനയിച്ചു. ആദ്യ വേഷത്തിലെ പേരായ നർഗീസ് എന്ന പേര് തന്നെ പിന്നീടുള്ള ചിത്രങ്ങളിൽ ഉപയോഗിക്കുകയായിർന്നു. തന്റെ 14 വയസ്സിൽ നായിക വേഷത്തിൽ അഭിനയിച്ചു.[അവലംബം ആവശ്യമാണ്] 1940-50 കാലഘട്ടത്തിൽ ധാരാളം ഹിന്ദി ഉർദു ചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു. 1957 ൽ അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ഇതിന് ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു. കൂടാതെ ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 1958 ൽ വിവാഹത്തിനു ശേഷം കുറച്ചു കാലത്തെക്ക് ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടു നിന്നു. തന്റെ അവസാന ചിത്രം 1967 ൽ അഭിനയിച്ച രാത് ഓർ ദിൻ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. സ്വകാര്യ ജീവിതംആദ്യ കാലത്ത് നർഗിസ് ആവാര, ശ്രീ 420 എന്നീ ചിത്രങ്ങളിൽ സഹനടനായിരുന്ന പ്രമുഖ നടനായ രാജ് കപൂറുമായി പ്രണയത്തിലായിരുന്നു. രാജ് കപൂർ മുമ്പ് വിവാഹിതനും കുട്ടികളുമുണ്ടായിരുന്നു. ഭാര്യയെ വിവാഹമോചനം ചെയ്യാൻ വിസമ്മതിച്ചതോടെ നർഗീസ് അദ്ദേഹവുമായുള്ള ഒമ്പത് വർഷത്തെ പ്രണയബന്ധം അവസാനിപ്പിച്ചു.[7][8] പിന്നീട് നടനായ സുനിൽ ദത്തിനെ വിവാഹം ചെയ്യുകയായിരുന്നു.[9] ഇവരുടെ വിവാഹം മാർച്ച്, 11 1958 ൽ കഴിഞ്ഞു. ഇവർക്ക് മൂന്ന് മക്കളുണ്ട്. നടനായ സഞ്ജയ് ദത്ത്, പ്രിയ ദത്ത്, നമ്രത എന്നിവരാണ് മക്കൾ.[9] മരണംമേയ് 3, 1981 ൽ നർഗീസ് ദത്ത് ക്യാൻസർ മൂലം മരണമടഞ്ഞു. ആദ്യം ന്യൂ യോർക്കിൽ ചികിത്സ നേടിയതിനു ശേഷം പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്നു. പക്ഷേ, രോഗം മൂർച്ചിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.[9][9] 1981 തന്റെ മകന്റെ ആദ്യ ചിത്രമായ റോക്കി എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിൽ നർഗീസിനു വേണ്ടി ഒരു ഇരിപ്പിടം ഒഴിച്ചിട്ടിരുന്നു.[9] കൂടുതൽ വായനക്ക്
ഇതും വായ്ക്കുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|